ലോകനാഥ് ബെഹ്റ കവിത എഴുതുന്നു!! വിഷയം എന്തെന്നോ? ഒരു വർഷം കൊണ്ട് പണിപ്പുരയിലത്രേ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിവാദങ്ങളുടെയും കേസിന്റെയും തിരക്കിനിടയിൽ കവിതയുടെ പണിപ്പുരയിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബെഹ്റ ഇക്കാര്യം പറഞ്ഞത്. ഒരു വർഷത്തോളമായി ശ്രീകൃഷ്ണനെ കുറിച്ചുള്ള ഒരു വലിയ കവിത എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ബെഹ്റ പറയുന്നു. ആയിരം വരികൾ ഇതിനോടകം എഴുതിക്കഴിഞ്ഞുവെന്നും ബെഹ്റ പറയുന്നു.

behra

ശ്രീകൃഷ്ണനെ ദൈവമെന്നതിലുപരി ഒരുപാട് മൂല്യങ്ങളുള്ള വ്യക്തി എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ബെഹ്റ പറയുന്നു. കവിതയിൽ കൃഷ്ണനെ ഇന്നത്തെ കാലഘട്ടതിതിലേക്ക് പറിച്ചു നടുകയാണെന്നും അദ്ദേഹം പറഞ്ഞു. അശ്വിൻ സങ്കിയുടെ ദി കൃഷ്ണ കീ എന്ന നോവൽ വായിച്ചതിൽ നിന്നാണ് കവിതയ്ക്ക് വേണ്ട ആശയം ലഭിച്ചതെന്നും ബെഹ്റ.

പ്രശസ്ത കവി ജയന്ത മഹാപത്രയാണ് തന്നെ കവിതയിലേക്ക് നയിച്ചതെന്നും ബെഹ്റ. സംഗീതത്തിൽ ഫ്യൂഷൻ മ്യൂസിക് ഇഷ്ടമാണെന്ന് പറയുന്ന ബെഹ്റ കൃഷ്ണനെ കുറിച്ചുള്ള 12 പാട്ടുകൾ അടങ്ങുന്ന സംഗാത ആൽബം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും പറയുന്നു. ഇതിനു വേണ്ടി ഇതുവരെ രണ്ട് ഗാനങ്ങളെ എഴുതാൻ കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലീഷിലും സംസ്കൃതത്തിലുമാണ് വരികളെന്നും അദ്ദേഹം പറയുന്നു.

എന്ത് ചെയ്യാൻ തോന്നുന്നുവോ അത് ചെയ്യുക എന്നതാണ് തന്റെ രീതിയെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ചെയ്യാൻ തോന്നുത് കവിത എഴുത്താണെന്നും അദ്ദേഹം പറയുന്നു. കവിത എഴുതുന്നതിന് പുറമെ വസ്ത്രം ഡിസൈൻ ചെയ്യുന്നുണ്ടെന്നും ബെഹ്റ അഭിമുഖത്തിൽ വ്യക്തമാക്കി.

English summary
lok nath behra says writing poem about krishna
Please Wait while comments are loading...