ആലുവയിൽ മെട്രോ തൊഴിലാളികൾക്ക് മേൽ ലോറി പാഞ്ഞ് കയറി.. 3 അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു

  • Posted By: Anamika
Subscribe to Oneindia Malayalam

ആലുവ: എറണാകുളം ആലുവയില്‍ ലോറി ഇടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അര്‍ദ്ധരാത്രിയോടെയാണ് അപകടം. രാത്രിയില്‍ കൊച്ചി മെട്രോ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെ ആണ് ലോറി ഇടിച്ച് തെറിപ്പിച്ചത്. തൊഴിലാളികളെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തൊഴിലാളികളെ ഇടിച്ചത് ഒരു ടാങ്കര്‍ ലോറി ആണെന്നും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നു.

സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സരിത !! പീഡനം തന്നെ.. കേന്ദ്രത്തിൽ പിടിയുള്ള പ്രമുഖൻ!

ACCIDENT

ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് വിടി ബൽറാം.. ടിപി കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

ഇടിയുടെ ആഘാതത്തില്‍ തൊഴിലാളികള്‍ പത്ത് മീറ്ററോളം ദൂരത്തേയ്ക്ക് തെറിച്ച് പോയി. അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയപാതയില്‍ മുട്ടം തെക്കാവ് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. മെട്രോ റെയില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ റോഡിലെ ഗതാഗതം വഴിതിരിച്ച് വിടാന്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അതുവഴി വന്ന ലോറി തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ച് കടന്ന് പോയത്. അപകടമുണ്ടാക്കിയ ലോറി കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Lorry accident in Aluva and three Kochi Metro workers died

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്