വീട്ടമ്മമാര്‍ക്ക് വീണ്ടും തിരിച്ചടി... പാചകവാതക വില വര്‍ധിപ്പിച്ചു, കൂട്ടിയത് 94 രൂപ

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. എല്ലാ മാസവും വില വര്‍ധിപ്പിക്കാറുള്ള പാചക വാതക സിലിണ്ടറിന് ഇത്തവണ 94 രൂപയാണ് കൂട്ടിയിരിക്കുന്നത്. സബ്‌സിഡിയുള്ള സിലിണ്ടറിനാണ് ഇത്രയും രൂപ വര്‍ധിപ്പിച്ചത്. ഇതോടെ പുതിയ വില 729 രൂപയായി മാറും.

സംസ്ഥാനത്ത് കടയടപ്പ് സമരം തുടങ്ങി, 24 മണിക്കൂറും ക്ലോസ് തന്നെ... ഒരു വിഭാഗം പിന്‍മാറി

1

വാണിജാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 19 കിഗ്രാം തൂക്കമുള്ള 146 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1289 രൂപയാണ് പുതുക്കിയ വില. 2018 മാര്‍ച്ചോട് കൂടി പാചകവാതകത്തിനുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഓരോ മാസവും വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

English summary
LPG price hiked in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്