കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിൽ';' യഥാർത്ഥ സ്നേഹിതരേ മനസിലാക്കി'; - എം. ശിവശങ്കർ

'കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിൽ';' യഥാർത്ഥ സ്നേഹിതരേ മനസിലാക്കി'; - എം. ശിവശങ്കർ

Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ ജയിൽ അനുഭവം കുറുപ്പിലൂടെ വിവരിച്ച് എം ശിവശങ്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു എം ശിവശങ്കറിന്റെ പ്രതികരണം. ഇന്നലെ ഇദ്ദേഹത്തിന് 59 വയസ്സ് തികഞ്ഞിരിക്കുന്നു. ഈ ദിവസമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിൽ അനുഭവങ്ങൾ എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ആക്കിയത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;-

ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ല. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല.

1

ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത്. - എം. ശിവശങ്കർ ഫേസ്‌ബുക്കിൽ എഴുതി.

ഇന്ന് അവസാനഘട്ടം; ചോദ്യം ചെയ്യുന്നത് തെളിവുകൾ നിരത്തി; ദിലീപിന് ഇന്ന് കുരുക്ക് വീഴുമോ?ഇന്ന് അവസാനഘട്ടം; ചോദ്യം ചെയ്യുന്നത് തെളിവുകൾ നിരത്തി; ദിലീപിന് ഇന്ന് കുരുക്ക് വീഴുമോ?

2

അതേസമയം, ഒരു മാസം മുൻപാണ് എം. ശിവശങ്കർ തന്റെ സർവ്വീസിൽ തിരിച്ച് കയറിയത്. ശിവശങ്കറിനെ സ്പോര്‍ട്സ് യുവ ജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. നയതന്ത്ര ചാനല്‍ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ സസ്പെൻഷനൊടുവിലാണ് എം ശിവശങ്കര്‍ വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം തിരികെ സര്‍വീസില്‍ തിരിച്ചെത്തിയത്. ജനുവരി 6 - ന് സെക്രട്ടേറിയറ്റിലെത്തിയാണ് ഇദ്ദേഹം സർവ്വീസിൽ കയറിയത്. അതേ സമയം, കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് എം ശിവശങ്കര്‍ സസ്‌പെന്‍ഷനിലായത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ സർവ്വീസിൽ തിരിച്ചെടുക്കണം എന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രി ആണ് ഉത്തരവ് ഉറക്കിയിരുന്നത്.

3

എന്നാൽ, ഇദ്ദേഹത്തിന്റെ പുതിയ തസ്തിത സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. പുതിയ തസ്തികയില്‍ ഉടന്‍ തീരുമാനം എടുക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീടാണ് പുതിയ തസ്തിത പ്രകാരം സ്പോര്‍ട്സ് യുവ ജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതൻ ആയത്. അതേ സമയം, ഒരു വര്‍ഷത്തിനും അഞ്ച് മാസത്തിനും ശേഷം ആണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുമായി ബന്ധത്തെ തുടര്‍ന്ന് 2019 ജൂലൈയിൽ ആണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച റിവ്യൂ സമിതി സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കുകയായിരുന്നു.

4

എന്നാൽ, സ്വര്‍ണക്കടത്ത് കേസിലെ അവ്യക്തത ഇപ്പോഴും തുടരുകയുമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആണ് അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് സമിതി ശുപാര്‍ശ നല്‍കിയത്. ശിവശങ്കറിന് എതിരെ ഏറ്റവും പ്രധാനപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസ് ആയിരുന്നു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട ഈ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഡിസംബര്‍ 30 - നകം നല്‍കണം എന്ന് സമിതി കസ്റ്റംസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കസ്റ്റംസ് ഇതിനോട് ഒരു തരത്തിലും പ്രതികരിച്ചിരുന്നില്ല.

മൂന്നാം തരംഗം ചില നഗരങ്ങളില്‍ അവസാനിച്ചു? വാക്‌സിനേഷന്‍ ഗുണം ചെയ്‌തെന്ന് സൂചനമൂന്നാം തരംഗം ചില നഗരങ്ങളില്‍ അവസാനിച്ചു? വാക്‌സിനേഷന്‍ ഗുണം ചെയ്‌തെന്ന് സൂചന

5

ഈ സാഹചര്യവും സമിതി വിലയിരുത്തിയിരുന്നു. പിന്നാലെയാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന ആവശ്യം സമിതി ഉന്നയിച്ചത്‌. ഐ എ എസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനഃപരിശോധിക്കുന്ന രീതി ഉണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷൻ ആയ സമിതി ആണ് ഇത് പരിശോധിക്കുക. എന്നാല്‍ ശിവശങ്കറുടെ കാര്യത്തില്‍ രണ്ട് തവണ സസ്‌പെന്‍ഷന്‍ നീട്ടി ക്കൊണ്ട് പോകുക ആയിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തിൽ അധികമായി അദ്ദേഹം സസ്‌പെന്‍ഷനിൽ ആണ്. ഒപ്പം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത തുടരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് ശുപാര്‍ശ ചെയ്തത്.

Recommended Video

cmsvideo
CPIM may consider M Swaraj in Thrikkakara assembly by election
6

അതേസമയം, ശിവശങ്കർ ഉൾപ്പെട്ട ഡോളര്‍ കടത്ത് കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30 - നകം വിശദാംശങ്ങള്‍ നല്‍കാൻ ആണ് ആവശ്യപ്പെത്. എന്നാല്‍, കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലും ഉളള പ്രതികരണവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യം കൂടി കണക്കിൽ എടുത്താണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന ശുപാശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. അഖിലേന്ത്യാ സര്‍വീസ് മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതിനാല്‍ അഖിലേന്ത്യാ സര്‍വീസിൽ ഉളള ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണം എങ്കിലും പിന്‍വലിക്കണം എങ്കിലും മുഖ്യമന്ത്രിയുടെ അനുമതി വേണം. ഈ അധികാരത്തിൽ മുഖ്യമന്ത്രി തന്നെ ശിവശങ്കറിന്റെ സസ്‌പെന്‍ഷനിൽ ഇടപെടുകയായിരുന്നു.

English summary
M Sivasankar Shared A Cryptic Post About His Jail experience Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X