മദനി ശാസിച്ചു!! ഹർത്താൽ നടത്തി ബുദ്ധിമുട്ടിലാക്കരുത്!!പിഡിപി ഹർത്താൽ ‌പിൻവലിച്ചു!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത ഹർത്താൽ പിഡിപി പിൻവലിച്ചു. അബ്ദുൾ നാസർ മദനിയുടെ നിർദേശത്തെ തുടർ‌ന്നാണ് ഹർത്താലിൽ നിന്ന് പിന്മാറിയതെന്ന് പിഡിപി വൈസ് പ്രസിഡന്റ് സുബൈര്‍ സ്വലാഹി അറിയിച്ചു.

തൃശൂരിലെ ബാലാശ്രമത്തിൽ നിന്ന് 5 പെൺകുട്ടികളെ കാണാതായി!പരക്കംപാഞ്ഞ് പോലീസ്,അഞ്ചുപേരും പോയത്...

ഹർത്താലിനെതിരെ അബ്ദു ൾ നാസർ മദനി നേരത്തെ രംഗത്തെത്തിയിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരെ കൂടി ഹർത്താൽ നടത്തി ബുദ്ധിമുട്ടിലാക്കരുതെന്ന് മദനി പറഞ്ഞിരുന്നു. ഹർത്താൽ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

madani

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി സമർപ്പിച്ച ഹർജി കർണാടക എൻഐഎ കോടതി തള്ളിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പിഡിപി ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്.

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്നും മദനി വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തു നിന്ന് മനുഷ്യത്വപരമായ സമീപനം ആവശ്യമാണെുന്നും മദനി വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പിഡിപി ഹർത്താലിനോട് സഹകരിക്കില്ലെന്ന ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് വ്യക്തമാക്കി. നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിഡിപി സംസ്ഥാന വ്യാപകമായി ഹർത്താൽ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

English summary
madani against pdp harthal on wednesday
Please Wait while comments are loading...