കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിനിടെ പിതൃസഹോദരന്‍ ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി

  • By Desk
Google Oneindia Malayalam News

മലപ്പുറം എടയാറ്റൂരില്‍ നിന്ന് കാണാതായ ഒന്‍പതുവയസ്സുകാരനെ പിത്യസഹോദരന്‍ കടലുണ്ടിപ്പുഴയില്‍ തള്ളിയിട്ടു കൊന്നതായി കണ്ടെത്തി. കേരളം ഒന്നടങ്കം പ്രളയത്തിന്റെ കെടുതിയില്‍ നില്‍ക്കുമ്പോഴായിരുന്നു എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍ സലാം-ഹസീന ദമ്പതികളുടെ മകനായ മുഹമ്മദ് ഷഹീനെ കാണാതാവുന്നത്.

<strong>വഴിവിട്ട ബന്ധങ്ങള്‍ക്കായി ആദ്യം മകളുടേയും മതാപിതാക്കളുടേയും വിധിയെഴുതി: ഒടുവില്‍ സ്വന്തം വിധിയും</strong>വഴിവിട്ട ബന്ധങ്ങള്‍ക്കായി ആദ്യം മകളുടേയും മതാപിതാക്കളുടേയും വിധിയെഴുതി: ഒടുവില്‍ സ്വന്തം വിധിയും

ഈ മാസം 13 നാണ് മുഹമ്മദ് ഷഹീനെ കാണാതാവുന്നത്. കൂട്ടിയെ കാണാതായത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ നില്‍ക്കേ ഈ സംഭവത്തിന് അധികപ്രാധാന്യം നല്‍കാന്‍ ആദ്യഘട്ടതില്‍ നടപടികളുണ്ടായില്ല. ഒടുവില്‍ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ചപ്പോഴാണ് അന്വേഷം പിതാവിന്റെ സഹോദരിനിലെത്തുന്നത്.

തടങ്കലില്‍

തടങ്കലില്‍

കുട്ടിയെ തടങ്കലില്‍ വെച്ച് പിതാവ് അബ്ദുല്‍ സലാമിന്റെ കൈവശമുള്ള പണം ആവശ്യപ്പെടാനായിരുന്നു പോലീസ് പിടികൂടിയ സലാമിന്റെ സഹോദന്റെ നീക്കമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുട്ടിയോട് ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്നു ഇയാള്‍ക്ക്.

അടുപ്പം മുതലെടുത്ത്

അടുപ്പം മുതലെടുത്ത്

ഈ അടുപ്പം മുതലെടുത്ത് കൂട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പകല്‍മുഴുവന്‍ കുട്ടിയുമായി ബൈക്കില്‍ കറങ്ങി. പുതിയ ഷര്‍ട്ട് വാങ്ങി കുട്ടിയെ ധരിപ്പിച്ച് സിനിമ കാണിച്ചും ഭക്ഷം വാങ്ങി നല്‍കിയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റാനുമായിരുന്നു കസ്റ്റഡിയിലുള്ള പ്രതിയുടെ നീക്കം.

ഹെല്‍മറ്റ്

ഹെല്‍മറ്റ്

ഇതേസമയം തന്നെ കുട്ടിയെ കാണാതായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പ്രതി ഇയാളുടെ ഹെല്‍മറ്റ് ഊരി കുട്ടിയെ ധരിപ്പിച്ചു. കുട്ടിയെ കാണാതായപ്പോള്‍ നാടൊട്ടുക്ക് തിരച്ചില്‍ ആരംഭിച്ചു.

പുഴയിലേക്ക്

പുഴയിലേക്ക്

ഒടുവില്‍ കുട്ടിയെ കാണാതായ സംഭവത്തില്‍ താന്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ അന്നുരാത്രി പത്തോടെ ആനക്കയം പാലത്തിനടുത്ത് വെച്ച് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും 20 കിലോ മീറ്റര്‍ അകലെയാണിത്.

തിരച്ചില്‍

തിരച്ചില്‍

പുഴയുടെ സമീപത്തു നിന്ന് കൂട്ടിയുടെ ബാഗ് കണ്ടെത്തിയത്തുടര്‍ന്ന് രണ്ടുദിവസം കടലുണ്ടിപുഴിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. അപ്പോഴേക്കും സംസ്ഥാനത്ത് മഴ കനത്തു. പുഴയില്‍ വെള്ളം നിറഞ്ഞ് കുത്തൊഴുക്ക് രൂപപ്പെടുകും ചെയ്തതോടെ തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നു.

ക്യാമറകള്‍

ക്യാമറകള്‍

പിന്നീട് കുട്ടിയെ കാണാതായ പ്രദേശത്തിന്റെ 20 കീലോമീറ്റര്‍ പരിധിയിലെ റോഡരികില്‍ സ്ഥാപിച്ച ക്യാമറകള്‍ പോലീസ് അരിച്ചു പെറുക്കിയതിലൂടെയാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഒരാള്‍ കുട്ടിയെ ഹെല്‍മെറ്റ് ധരിപ്പിച്ച് ബൈക്കിന്റെ മുന്നിലിരുത്തി പോകുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്.

സലാമിന്റെ സഹോദരന്‍

സലാമിന്റെ സഹോദരന്‍

തുടര്‍ന്നാണ് ഷഹീന്റെ പിതാവ് അബ്ദുള്‍ സലാമിന്റെ സഹോദരനെ പോലീസ് പിടികൂടുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനും കുട്ടിയെ തന്ത്രപൂര്‍വ്വം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഉരുള്‍ പൊട്ടലും കനത്തമഴയും

ഉരുള്‍ പൊട്ടലും കനത്തമഴയും

മുഹമ്മദ് ഷഹീനായി കടലുണ്ടിപ്പുഴയിലും പരിസര പ്രദേശങ്ങളിലും വീണ്ടും തിരച്ചില്‍ ആരംഭിക്കാനൊരുങ്ങുകയാണ് പോലീസ്. ഉരുള്‍ പൊട്ടലും കനത്തമഴയും കാരണം നിറഞ്ഞൊഴികിയ പുഴയില്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തിരച്ചില്‍ നടത്തുന്നത് എത്രത്തോളം ഫലപ്രദമാവുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

English summary
malappuram boy murdered during flood melattur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X