കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി ജൂഡിനെതിരെ നടത്തിയത് ബോഡിഷെയിമിങോ പ്രശംസയോ: ചർച്ചയായി തലയിലെ മുടി, ഒടുവില്‍ പ്രതികരണം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ ഒരു പരാമർശം വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. മന്ത്രിയുടെ പരാമർശം നടന്‍ ഇന്ദ്രന്‍സിനെ ബോഡി ഷെയ്മിങ് ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ നിരവധിയാളുകള്‍ മുന്നോട്ട് വന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന പരാമർശമായിരുന്നു വിമർശനത്തിന് ഇടയാക്കിയത്. മന്ത്രിയുടെ പരാമർശത്തില്‍ താന്‍ ബോഡിഷെയിമിങ് ഒന്നും കാണുന്നില്ലെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കിയെങ്കിലും മന്ത്രി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാണ്. ഇതിനിടയില്‍ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടിക്കെതിരേയും സമാനമായ ആരോപണം ഉയരുന്നത്.

'ദിലീപിന് പല ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം, പക്ഷെ എല്ലാം പാളി: മഞ്ജുവാര്യറെ തടയാനായില്ല''ദിലീപിന് പല ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം, പക്ഷെ എല്ലാം പാളി: മഞ്ജുവാര്യറെ തടയാനായില്ല'

ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസർ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരോപണങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. ടീസർ ലോഞ്ച് ചെയ്ത മമ്മൂട്ടി സംവിധായകനെ വളരെയധികം അഭിനന്ദിക്കുകയും ചെയ്തു. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന ചടങ്ങിലായിരുന്നു വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന 2018ന്റെ ടീസറും പുറത്ത് വിട്ടത്.

mammooty-

ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന നമ്മളാരും മറന്ന് പോകാത്ത ഒരു വർഷമാണ് 2018. ഒരുപാട് കാര്യങ്ങള്‍ ഓർമ്മിപ്പിക്കുകുയം അതുപോലെ തന്നെ ഒരുപാട് കാര്യങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്ത വർഷം കൂടിയാണ് അത്. നമുക്കാർക്കും സുപരിചമല്ലാതിരുന്ന വളരെ അപരിചിതമായ ഒരു പ്രകൃതി ദുരന്തം നമ്മളെ തൊട്ടു തലോടി ഒഴുകി. എല്ലാവരേയും ഭയപ്പെടുത്തി മുന്നോട്ട് പോയ വര്‍ഷമായിരുന്നു അതെന്നും ലോഞ്ചില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

ദിലീപിന്റെ തന്ത്രം ഏശിയില്ല? കോടതിയിലേക്ക് മഞ്ജു വാര്യറും എത്തും;ഹർജി പരിഗണിക്കാന്‍ ഇനിയും മാസങ്ങള്‍ദിലീപിന്റെ തന്ത്രം ഏശിയില്ല? കോടതിയിലേക്ക് മഞ്ജു വാര്യറും എത്തും;ഹർജി പരിഗണിക്കാന്‍ ഇനിയും മാസങ്ങള്‍

2018 ലെ ദുരന്തത്തിന്റെ നുരണങ്ങള്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വന്നെങ്കിലും ഈ പ്രളയം നമ്മളെ തയാറെടുപ്പിക്കുകയായിരുന്നു. അന്നത്തെ കാഴ്ചകള്‍ കണ്ട് നമ്മള്‍ അദ്ഭുതപ്പെടുകയും ഭയക്കുകയും ചെയ്തിട്ടുണ്ട്. നമ്മള്‍ സങ്കടപ്പെട്ടു ഒരുപാട് പേരെ നമുക്ക് നഷ്ടമായി. അതോടൊപ്പം തന്നെ നമുക്ക് അറിയാത്ത കേട്ടിട്ടില്ലാത്ത ഒത്തിരി ആളുകളുടെ വളരെയേറെ കഷ്ടപ്പാടുകളും സാഹസങ്ങളും ഈ സിനിമയിലൂടെ പുറത്തു വരുമെന്നാണ് കരുതുന്നത്.

Hair care: പനംകുല പോലെയുള്ള മുടി വേണോ: വെറും രണ്ട് മുട്ടയുടെ വെള്ള മതി

പത്രത്തില്‍ വായിച്ചറിഞ്ഞ ഒരുപാട് നായകന്മാരെ ഈ സിനിമയിലൂടെ കാണുമ്പോള്‍ കുറച്ചുകൂടി ഊർജ്ജവും ആവേശവും നമ്മളിലേക്ക് എത്തും. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമ എന്നെ തികച്ചും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ ഇങ്ങനെ വെറുതെ ഹോളിവുഡ് ആണ് ബോളിവുഡ് ആണ് എന്നൊക്കെ പറയും. എന്നാല്‍ ഈ സിനിമയില്‍ വെറുതെ പറയുന്നതല്ല, അത്രത്തോളം വിശ്വസനീയമായ രീതിയിലാണ് ഇതിന്റെ ഓരോ ഷോട്ടുകളും ജൂഡ് ഒരുക്കിയിരിക്കുന്നത്. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു....

മമ്മൂട്ടിയുടെ പ്രസംഗത്തിലെ അവസാന ഭാഗം ബോഡിഷെയിമിങ് ആണെന്ന ആരോപണമാണ് ചിലർ ഇപ്പോള്‍ ഉയർത്തുന്നത്. മന്ത്രി വിഎന്‍ വാസവന്‍ നടത്തിയത് പോലുള്ള ബോഡിഷെയിമിങ് പരാമർശമാണ് മമ്മൂട്ടി നടത്തിയതെന്നാണ് ഇവർ ഉയർത്തുന്ന വാദം. എന്നാല്‍ ഇന്ദ്രൻസിന്റെ കേസും ഇതും കൂടി താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നാണ് മമ്മൂട്ടിയെ അനുകൂലിക്കുന്നവർ പറയുന്നത്. ജ്യൂഡിനെ ഇവിടെ മമ്മൂട്ടി അപഹസിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.

Astrology: കുംഭം രാശിക്കാർക്ക് റോസാപ്പൂ പറ്റില്ല, മീനം കാർക്ക് ആമ്പല്‍പ്പൂ ഭാഗ്യം കൊണ്ട് വരും: അറിയാം രാശിപ്പൂക്കള്‍

'ഇതെങ്ങനെ ബോഡി ഷെമിംഗ് ആകും. അവിടെ സ്വാഭാവികമായ ഒരു പറച്ചിൽ പറഞ്ഞന്നേ ഉള്ളൂ. ആളിങ്ങനെ പോലെ പതുങ്ങി ഇരിക്കുന്നെങ്കിലും നല്ല ബുദ്ധിയാണ്, ഉയരം ഇച്ചിരി കുറവാണെങ്കിലും ഉയർന്ന ചിന്തകളാണ് എന്നൊക്കെ പറയുമ്പോൾ അവിടെ ഒരാളുടെ കഴിവിനെ പ്രശംസിക്കുകയാണ്. ഉദ്ദേശ ശുദ്ധിയും ആശയവും കൃത്യമാകണം. ഇന്ദ്രൻസിന്റെ കാര്യത്തിൽ ഒരു ദുരവസ്ഥ പറയാൻ ആണ് ഉപമിച്ചത് എന്നത് കൊണ്ടാണ് വിമർശിക്കപ്പെടുന്നത്. പിന്നെ ജൂഡിനോടുള്ള സ്നേഹമൊന്നുമല്ല ഇത്തരം പോസ്റ്റുകൾക്ക് ആധാരം എന്ന് ജൂഡിന് തന്നെ മനസിലായി'-എന്നായിരുന്നു മറ്റൊരാളുടെ വിശദീകരണം.

എന്നാല്‍ ഇത്തരം വാദങ്ങള്‍ക്കെതിരേയും വലിയ രീതിയിലുള്ള വിമർശനം ഉയരുന്നുണ്ട്. ജൂഡിന് പ്രശ്നം ഇല്ലെന്നതുകൊണ്ട് മാത്രം തീരുന്ന വിഷയമല്ലെന്നാണ് അവർ ഉയർത്തുന്ന വാദം. മുടി ഇല്ലാത്ത ഒരാളെ പരിഹസിക്കുന്നത് പ്രശ്നം തന്നെ ആണ് അത് വിമർശിക്കപെടുക തന്നെ ചെയ്യും. മുടിയില്ലെങ്കിലും ബുദ്ധിയുണ്ടെന്ന് പറയുന്നത് മുടിയില്ലാത്തവർക്ക് ബുദ്ധിയില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

തലയിൽ മുടി ഇല്ലാത്തത് ഒരു കുറവായി കണ്ടു പോന്നിരുന്ന ഒരു തലമുറക്ക് ഇങ്ങേർ ഒക്കെ കാരണം ഉണ്ടായ കോണ്ഫിടെൻസിന്റെ കടക്കൽ കത്തി വെക്കുന്ന നാണംകെട്ട വർത്തമാനം ആയി പോയി മമ്മുക്ക നിങ്ങൾ ഇന്ന് പറഞ്ഞത്. ജൂഡ് ആന്റണിക്ക് കുഴപ്പം ഉണ്ടാകില്ല പക്ഷെ കേൾക്കുന്ന ആൾക്കാർക്ക് മുടി ഇല്ലാത്ത ആളുകൾ കഴിവ് ഇല്ലാത്തവർ ആണെന്ന സന്ദേശം ഒര്കുമ്പോ ആണ് മമ്മുക്ക പറഞ്ഞത് എത്രെ മോശം എന്ന് മനസ്സിലാകുക.- എന്നാണ് അഭിജിത്ത് എന്നയാള്‍ സിനിമ ഗ്രൂപ്പില്‍ കുറിച്ചത്

അതേസമയം, സിനിമ ഗ്രൂപ്പുകളില്‍ ചർച്ച മുറുകിയതോടെ സംഭവത്തില്‍ മറുപടിയുമായി ജൂഡ് ആന്റണി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുതെന്നായിരുന്നു ജൂഡ് ആന്റ്ണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

'മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം ആശങ്ക ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ , വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ . ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് . എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ'- ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു

English summary
Mammootty's Bodyshaming or Praise Against Jude Anthany : Head Hair as Debate topic in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X