കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിമിര ശസ്ത്രക്രിയയോ... ഫോട്ടോയെടുത്ത് മമ്മൂട്ടിക്കയക്കൂ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മൈ ട്രീ ചലഞ്ചിന് ശേഷം സമൂഹത്തിന് വേണ്ടി ഇതാ സൂപ്പര്‍ താരം മമ്മൂട്ടി ഒരിക്കല്‍ കൂടി. ഇത്തവണ കാഴ്ചയുടെ വെളിച്ചമാണ് മമ്മൂട്ടി പകരുന്നത്.

സൗജന്യ തിമിര ശസ്ത്രക്രിയയാണ് പദ്ധതി. മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഫാന്‍സ് അസ്സോസിയേഷനും ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. രോഗിയുടെ ഫോട്ടോ എടുത്ത് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്താല്‍ മതി.

Mammootty

കാഴ്ച 2020 എന്നതാണ് പദ്ധതിയുടെ പേര്. നേത്ര ശസ്ത്രക്രിയ വിദഗ്ധനായ ഡോ ടോണി ഫെര്‍ണാണ്ടസിൻറെ നേത്ര ചികിത്സ കേന്ദ്രവും സുശീല ജോര്‍ജ്ജിന്റെ യോശ്യ ചാരിറ്റബിള്‍ ട്രസ്റ്റുമാണ് പദ്ധതിക്ക് പിന്തുണയായുള്ളത്.

ആറ് വര്‍ഷം.... 50,000 സൗജന്യ തിമിരശസ്ത്രക്രിയകള്‍... ഇതാണ് കാഴ്ച-2020 എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തിമിര രോഗികളെ ഉദ്ദേശിച്ചാണ് പദ്ധതി. ഫോട്ടോകള്‍ അയക്കുന്നതിനായി പ്രത്യേക ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ ബാബു സെപ്റ്റംബര്‍ ആറിന് ഉദ്ഘാടനം ചെയ്യും. ഒരു ശശ്ത്രക്രിയക്ക് 20,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശസ്ത്രക്രിയയുടെ ചെലവും മരുന്നുകളുടെ ചെലവും എല്ലാം സൗജന്യമായിരിക്കും .

English summary
Mammootty's new project: free cataract surgery for poor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X