കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' മഞ്ജുവാര്യര്‍ക്ക് പക്വത വേണമെന്ന് ആദിത്യന്‍ ജയന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള പ്രശ്‌നത്തില്‍ പോലീസ് വിശദമായ പരിശോധന ആരംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് പോലീസ് ആസ്ഥാനത്തെത്തി മഞ്ജു പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ശ്രീകുമാര്‍ മേനോന്‍ തന്നെ ഭീഷണിപ്പെടുത്തുവെന്നാണ് പരാതി. ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍ പ്രതികരണവുമായി രംഗത്തുവരികയും ചെയ്തു.

വിഷയത്തില്‍ പലകോണുകളില്‍ നിന്നും അഭിപ്രായ പ്രകടനങ്ങള്‍ വന്നുകഴിഞ്ഞു. പലരും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവ് ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രതികരിച്ചത്. ഏറ്റവും ഒടുവില്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത് സീരിയല്‍ നടന്‍ ആദിത്യന്‍ ജയനാണ്. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ചില പഴയ ഫോട്ടോകളും പങ്കുവച്ചു. പ്രതികരണം ഇങ്ങനെ.....

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും..... ??

ഈ ഫോട്ടോ ഉള്‍പ്പടെ ഞാന്‍ ഇവിടെ ഇടുകയാണ്, ചിലതു ചിലരെങ്കിലും ഓര്‍ക്കാന്‍ വേണ്ടി മാത്രം...
മഞ്ജു വാര്യര്‍ നല്ല ഒരു നടിയാണ് എല്ലാ അര്‍ത്ഥത്തിലും. പക്ഷെ കുറച്ചു കൂടി പക്വത ഉണ്ടാകുന്നതു അല്പം നല്ലതായിരിക്കും, ഓരോ കാലത്തും ഓരോത്തര്‍ക്കും എതിരെ കുറ്റങ്ങള്‍ പറയുമ്പോള്‍ സ്വയം വിലയിരുത്തേണ്ട കാലമായി എന്ന് ചിന്തിക്കണം.......??

2017ല്‍ ഒരാള്‍ക്ക് എതിരെ

2017ല്‍ ഒരാള്‍ക്ക് എതിരെ

2017 ഒരാള്‍ക്ക് എതിരെ തിരിഞ്ഞു. അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് ഒപ്പം എന്ത് കാരണത്താല്‍ ആണേലും നിങ്ങള്‍ നിന്നപ്പോള്‍ ഓര്‍ക്കാതെ പോയ ഒരു കാര്യമുണ്ട്. സ്വന്തം മകള്‍ എവിടെയാ, ആരുടെ ഒപ്പമാണ് ജീവിക്കുന്നത് എന്ന്, അന്ന് ആ പെണ്‍കുട്ടി അനുഭവിച്ച മാനസിക സംഘര്‍ഷം എന്താകുമെന്ന് പോലും ഓര്‍ത്തില്ല, ആ കുട്ടിയുടെ ജീവിതകാലം മുഴുവന്‍ ആ വേദന ആ കുട്ടിക്ക് ഒപ്പം ഉണ്ടാകും എന്നു നിങ്ങള്‍ക്കു ഓര്‍ക്കാന്‍ സമയം കിട്ടിയില്ല. കാരണം അവസരം കിട്ടിയത് മുതലാക്കാനും ശ്രദ്ധ പിടിച്ചു പറ്റാനുമായിരുന്നു താല്പര്യം. അവസാനം അത് പാതിവഴിയില്‍ തീര്‍ന്നു....

86 ദിവസം അനുഭവിച്ച വേദന

86 ദിവസം അനുഭവിച്ച വേദന

പക്ഷേ ഒരു മനുഷ്യന്‍ 86 ദിവസം അനുഭവിച്ച വേദന അത് ചെറുതല്ല. 86 നിമിഷം സഹിക്കാന്‍ പറ്റുമോ നിങ്ങള്‍ക്കു? നമുക്ക് ചുറ്റും ജനങ്ങളും കയ്യടിയും കളറും ബഹളം ഒക്കെ വരുമ്പോള്‍ നമ്മള്‍ ചിലതു മറക്കും അത് എക്കാലവും ഉണ്ടാകും എന്ന് വിചാരിക്കുന്നത് നമ്മുടെ ഒക്കെ വെറും തെറ്റിദ്ധാരണ ആണ്, അവിടെയും ഒരു അമ്മ ഉണ്ട്. ആ പ്രാര്‍ത്ഥന കേള്‍ക്കാതെ ഇരിക്കുമോ,

എനിക്ക് യാതൊരു വിരോധവുമില്ല

എനിക്ക് യാതൊരു വിരോധവുമില്ല

നിങ്ങളുമായി എനിക്ക് യാതൊരു വിരോധവുമില്ല. പക്ഷെ ചിലതു പറയണമെന്ന് തോന്നി. ഇതൊക്കെ ഇങ്ങനെ മാത്രമേ അവസാനിക്കു എന്ന് അറിയാമായിരുന്നു. നമ്മളെ ചതിക്കാന്‍ നമ്മള്‍ എന്തിനു ഒരാള്‍ക്ക് അവസരം കൊടുക്കണം. അപ്പോള്‍ തെറ്റ് അവിടെയും നമ്മുടെ ഭാഗത്താണ്??

'തെറ്റ് ആര് ചെയ്താലും അതിനു മറുപടി കൊടുത്തേ മതിയാകു അത് ഒരു പ്രപഞ്ച സത്യമാ'

 എന്തിനും രണ്ടു മുഖമുണ്ട്

എന്തിനും രണ്ടു മുഖമുണ്ട്

ആ ഒരു വിശ്വാസത്തില ഞാനും ഇന്നു ജീവിക്കുന്നത്. ആരും നല്ലവര്‍ അല്ല, എല്ലാവരിലും ഉണ്ട് കുറവുകള്‍. ഒരാളെ നമുക്കു വേണ്ടേല്‍ കളഞ്ഞിട്ടു പോകണം. അല്ലാതെ പുറകെ നടന്നു ഉപദ്രവിക്കുന്ന സ്വഭാവം നല്ലതല്ല, അത് ആര് ചെയ്താലും. രണ്ടുപേര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരാളില്‍ മാത്രം ഉത്തരവാദിത്തം വെച്ച് മാറി നിന്നു കുറ്റം പറയുന്നതും ശരിയല്ല. എന്തിനും രണ്ടു മുഖമുണ്ട്, ഓരോ മുഖങ്ങള്‍ നമുക്കു ഇനി കാണാം...

 ഞാന്‍ വെറും ഒരു സീരിയല്‍ നടന്‍

ഞാന്‍ വെറും ഒരു സീരിയല്‍ നടന്‍

ഞാന്‍ വെറും ഒരു സീരിയല്‍ നടനാണ്. ചിലപ്പോള്‍ ഈ പോസ്റ്റ് കൊണ്ട് എനിക്ക് ചില ദ്രോഹം ഉണ്ടാകാം. പക്ഷേ ഞാന്‍ ഭയപ്പെടുന്നില്ല. ഇത്രെയും ഇല്ലേലും ഇതുപോലെ ഒക്കെ ഞാനും അനുഭവിച്ചതാണ്. ഞാനും വിശ്വസിക്കുന്നു, മറുപടി ഈശ്വരന്‍ കൊടുക്കുമെന്ന്. കാലം ഒരാള്‍ക്ക് ഒപ്പം അല്ല ചില സമയദോഷ അവസ്ഥയില്‍ സമയസൂചി താത്കാലികമായി ചിലര്‍ക്ക് ഒപ്പം നില്‍കും. പിന്നെയും ആ സൂചി നേരെ നമുക്കു ഒപ്പം മുന്നോട്ടു പോകും. അതുകൊണ്ട് ചിലതു ചെയ്യുമ്പോള്‍, ചിന്തിക്കുമ്പോള്‍ ഓര്‍ക്കണം. നല്ലത് മാത്രം ഇനി ജീവിതത്തില്‍ സംഭവിക്കട്ടെ. നാളെ ഇതും ഒരു ഗൂഢാലോചന എന്നു പറയരുത്?? ''എന്നും ദിലീപേട്ടന് ഒപ്പം''... ഇങ്ങനെയാണ് ആദിത്യന്‍ ജയന്റെ പോസ്റ്റ് അവസാനിക്കുന്നത്.

പ്രത്യേക സംഘം അന്വേഷിക്കും

പ്രത്യേക സംഘം അന്വേഷിക്കും

അതേസമയം, മഞ്ജുവാര്യര്‍ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സിഐ പ്രകാശാണ് പരാതി അന്വേഷിക്കുക. ശ്രീകുമാര്‍ മേനോന്റെയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും. മഞ്ജുവിന്റെ പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് പോലീസ് ആദ്യം പരിശോധിക്കുക.

സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍

സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍

മഞ്ജുവാര്യരുടെ പരാതി വസ്തുതാപരമാണെന്ന് വ്യക്തമായ വിവരം ലഭിച്ചാല്‍ പോലീസ് കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. അന്വേഷണവുമായി സഹരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ താന്‍ പോലീസിനോട് തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

 മഞ്ജുവാര്യര്‍ നേരിട്ടെത്തി

മഞ്ജുവാര്യര്‍ നേരിട്ടെത്തി

തിങ്കളാഴ്ച വൈകീട്ടാണ് പുതിയ വിവാദത്തിന്റെ തുടക്കം. തിരുവനന്തപുരത്ത് പോലീസ് മേധാവിയെ നേരിട്ട് കണ്ട മഞ്ജുവാര്യര്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നുമാണ് മഞ്ജു പറഞ്ഞത്.

ഒപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി

ഒപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മഞ്ജുവാര്യര്‍ ലെറ്റര്‍ ഹെഡും രേഖകളും ശ്രീകുമാര്‍ മേനോന് കൈമാറിയിരുന്നുവത്രെ. ഇത് ദുരുപയോഗം ചെയ്യുമോ എന്ന് ഭയമുണ്ടെന്നും മഞ്ജു പോലീസ് മേധാവിയെ ബോധിപ്പിച്ചുവെന്നാണ് വിവരം. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി തന്നെ പല പ്രൊജക്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും മഞ്ജുവാര്യര്‍ പറയുന്നു.

Recommended Video

cmsvideo
Director Sreekumar menon's reply to Manju warrier | Oneindia Malayalam
അസാധാരണം ഈ നീക്കം

അസാധാരണം ഈ നീക്കം

അസാധാരണമായ സംഭവമാണ് മഞ്ജുവിന്റെ പരാതിയിലൂടെ ഉണ്ടായിരിക്കുന്നത്. സാധാരണ സിനിമ രംഗത്തെ പ്രശ്‌നങ്ങള്‍ സംഘടനകള്‍ക്കകത്ത് പരിഹരിക്കാറാണ് പതിവ്. മഞ്ജുവാര്യര്‍ ആദ്യം പോലീസില്‍ പരാതി പ്പെടുകയാണ് ചെയ്തത്. പിന്നീടാണ് സിനിമാ സംഘടനകളെ വിവരം അറിയിച്ചത്. ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ല. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണത്തില്‍ ഇടപെടാതെ കാര്യങ്ങള്‍ പരിശോധിക്കാനാണ് സംഘടനകളുടെ തീരുമാനം.

കടുത്ത നീക്കവുമായി മഞ്ജുവാര്യര്‍; അപായപ്പെടുത്താന്‍ സാധ്യത, സംഘടനകളെയും സമീപിച്ചു

English summary
Manju Warrier-Sreekumar Menon Issue; Actor Adhithyan Jayan Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X