ദിലീപിനെതിരെ മഞ്ജുവിനെ സാക്ഷിയാക്കാനുള്ള നീക്കം തിരിച്ചടിയായേക്കും; കാരണം?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലീപിനെതിരെ മുന്‍ ഭാര്യ മഞ്ജുവിനെ സാക്ഷിയാക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യ സാക്ഷിയാണ് മഞ്ജു വാര്യര്‍ എന്നത് ദിലീപിന് പിടിവള്ളിയാകുമെന്നാണ് നിയമവിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു... പിന്നാലെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം, ഹോസ്റ്റലില്‍ തീയിട്ടു!!

മഞ്ജു മുന്‍ ഭര്‍ത്താവിനെതിരെ കോടതിയില്‍ ശക്തമായ മൊഴി നല്‍കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. മകള്‍ക്ക് ഏറെ ഇഷ്ടമുള്ള ദിലീപിനെതിരെ മഞ്ജുവിന്റെ സാക്ഷി പറയല്‍ ഔപചാരികതയില്‍ ഒതുങ്ങിയാല്‍ കേസ് നടന് അനുകൂലമാകും. അച്ഛനെതിരെ തെളിവുകള്‍ സാധൂകരിക്കത്തക്ക രീതിയില്‍ സാക്ഷി പറയരുതെന്ന് മകള്‍ മീനാക്ഷി മഞ്ജുവിനോട് അഭ്യര്‍ഥിച്ചാല്‍ മാത്രം മതി കേസ് വഴിതിരിയാന്‍.

manju

ഇന്നത്തെ സാഹചര്യത്തില്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ദിലീപ് ഇത്തരം വൈകാരിക ഇടപെടലുകള്‍ നടത്തുമെന്നുറപ്പാണ്. മഞ്ജു വാര്യര്‍ ഉറ്റ കൂട്ടുകാരിക്കുവേണ്ടി നില്‍ക്കുമോ മകള്‍ക്കൊപ്പം നില്‍ക്കുമോ എന്നതാണ് ചോദ്യം. മകളുടെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് നേരത്തെ നല്‍കിയ മൊഴി മഞ്ജു കോടതിയില്‍ മാറ്റിപ്പറഞ്ഞാല്‍ പ്രോസിക്യൂഷന്‍ വാദത്തിന്റെ മുനയൊടിയും.

മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹജീവിതം തകരാനുണ്ടായ കാരണവും നടി ആക്രമിക്കപ്പെട്ട സംഭവവും ബന്ധമുള്ളതിനാലാണ് മഞ്ജുവിനെ സാക്ഷിയാക്കിയത്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമണത്തിനിരയായ നടിയാണ്. ഇതാണ് നടിക്കെതിരായ ക്വട്ടേഷന് ഇടയാക്കിയത്. ഇത് തെളിയിക്കാന്‍ മഞ്ജുവിന്റെ സാക്ഷിമൊഴി നിര്‍ണായകമായിരിക്കും. എന്തായാലും, വിചാരണ വേളയില്‍ മഞ്ജു നല്‍കുന്ന മൊഴി പ്രതിക്കും പ്രോസിക്യൂഷനും പ്രധാനമാകുമെന്നുറപ്പാണ്.

cmsvideo
ദിലീപിനെതിരെ മഞ്ജു സാക്ഷിയാകും? | Dileep Case Updation | Oneindia Malayalam


English summary
actress attack case; Manju Warrier turns witness against ex-hubby Dileep
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്