വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു... പിന്നാലെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം, ഹോസ്റ്റലില്‍ തീയിട്ടു!!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  വിദ്യാര്‍ത്ഥിനി ജീവനൊടുക്കി, ഹോസ്റ്റലിന് തീയിട്ട് സഹപാഠികള്‍

  ചെന്നൈ: കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് ചെന്നൈയിലെ
  സത്യഭാമ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം ശക്തമാവുന്നു. വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ രാത്രി തീയിട്ടു. ഹോസ്റ്റലിലെ ഫര്‍ണിച്ചറുകളും മറ്റും അവര്‍ അഗ്നിക്കിരയാക്കി. മാത്രമല്ല കെട്ടിടത്തിന്റെ പല ഭാഗങ്ങളും വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

  a

  ഹോസ്റ്റല്‍ കെട്ടിടത്തില്‍ തീയണയ്ക്കാന്‍ എത്തിയ അഗ്നിശമന സേനയെ വിദ്യാര്‍ഥികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ നീക്കിയാണ് തീയണച്ചത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഹോസ്റ്റല്‍ കെട്ടിടവും യൂണിവേഴ്‌സിറ്റിയുമെല്ലാം ഇപ്പോല്‍ പോലീസ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

  2

  ഹൈദരാബാദില്‍ നിന്നുള്ള രാഗ മോണിക്കയെന്ന വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. പ്രൊഫസറുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് രാഗ മോണിക്ക ജീവനൊടുക്കിയതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് രാഗ മോണിക്കയെ പിടികൂടുകയും തുടര്‍ന്നു പരീക്ഷയെഴുതാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതില്‍ മനം നൊന്താവാം വിദ്യാര്‍ഥിനി ജീവനൊടുക്കിയതെ്ന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം. അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അക്രമസംഭവങ്ങള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു.

  English summary
  Violence In Chennai University After Student Caught Cheating Hangs Self

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്