മാവോയിസ്റ്റ് ആക്രമണ ഭീഷണി: കാസറഗോഡ് ജില്ലയിൽ ജാഗ്രത

  • Posted By:
Subscribe to Oneindia Malayalam

കാസറഗോഡ്: പോലീസ് സ്റ്റേഷനുകൾ ആക്രമിക്കാൻ മാവോയിസ്റ്റുകൾ പദ്ധതി ഇടുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജെൻസിസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലും ജാഗ്രത നിർദ്ദേശനത്തിന് ഉത്തരവിട്ടു.

സോളാറിൽ മുത്തുച്ചിപ്പിയെ വെല്ലും തലക്കെട്ടുകൾ! കൈരളിക്ക് കൊല്ലുന്ന ട്രോളുകൾ... ഉമ്മന്‍ ചാണ്ടിക്കോ?

കാസറഗോഡ് പോലീസ് സബ് ഡിവിഷൻ പരിധിയിലുള്ള ആദൂർ, ഹൊസ്ദുർഗ്,സബ് ഡിവിഷനിലെ ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്,എന്നീ പോലീസ് സ്റ്റേഷനുകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് കണക്കിലെടുത്ത് ഏതെങ്കിലും തരത്തിൽ ആക്രമണം ഉണ്ടായാൽ നേരിടുന്നതിനായി രക്ഷാമതിൽ പണി കഴിപ്പിച്ചിട്ടുണ്ട്. ചുറ്റുപാടും നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

maoist


മാവോയിസ്റ്റ് നേതാക്കളായ കുപ്പ് സ്വാമിയും ലതയും കഴിഞ്ഞ വർഷം നവംബർ 24 ന് നിലമ്പൂർ വനത്തിൽ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.അതിന്റെ വാർഷിക ദിനത്തിലോ തൊട്ട് മുമ്പോ പോലീസ് സ്റ്റേഷനുകളിൽ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടാവും.

കാസറഗോഡിനെ അപേക്ഷിച്ച് കണ്ണൂർ, വയനാട്, ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കാണ് ആക്രമണ ഭീഷണി കൂടുതൽ. അതേസമയം കാസറഗോഡ് ജില്ലയിലെ പാണത്തൂരിലെ പോലീസ് എയ്ഡ് പോസ്റ്റിനും ഭീഷണി ഉള്ളതായി പോലീസ് വിലയിരുത്തുന്നു.

English summary
maoist attack threat; kasargod district in cautious

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്