കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്കെത്താത്തവരെ പിരിച്ചുവിട്ട് കെഎസ്ആർടിസി; ഇത്തവണ പുറത്തായത് 134 ജീവനക്കാർ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും കൂട്ടപ്പിരിച്ചുവിടൽ | Oneindia Malayalam

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. 69 ഡ്രൈവർമാരും 65 കണ്ടക്ടർമാരും ഉൾപ്പെടെ 134 പേരെയാണ് പിരിച്ചുവിട്ടത്. ദീർഘകാലമായി ജോലിക്ക് ഹാജരാകാ്തതതിനാണ് ഇവരെ പിരിച്ചുവിട്ടത്. ദീർഘകാലമായി ജോലിക്ക് ഹാജരാകാത്ത 773 പേരെ മുൻപും കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതേ കാരണം കൊണ്ട് തന്നെയാണ് വീണ്ടും കൂട്ടപിരിച്ചുവിടൽ.

സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവർമാർക്കെതിരെയും 469 കണ്ടക്ടമാർക്കെതിരെയുമാണ് മുൻപ് നടപടി സ്വീകരിച്ചിരുന്നത്. ജോലിയിൽ തിരികെ പ്രവേശിക്കാൻ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇത് പാലിക്കാത്തവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സർവീസുകൾ വെട്ടിച്ചുരുക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് അവധിയിലായിരുന്ന ഉദ്യോഗസ്ഥരെ കെഎസ്ആർടിസി തിരികെ വിളിച്ചത്.

ksrtc

നിയമപ്രകാരം 5 വർഷം വരെ തുടർച്ചയായി അവധിയെടുക്കാൻ ജീവനക്കാർക്ക് അവകാശമുണ്ട്. എന്നാൽ ആവശ്യപ്പെട്ടാൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് വ്യവസ്ഥയുണ്ട്. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ വിഭാഗങ്ങളിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ പിരിച്ചുവിടുമെന്ന് എംഡി ടോമിൻ തച്ചങ്കരി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

അഞ്ചു വർഷം വരെ ദീർഘകാല അവധിയെടുക്കുന്ന പല ജീവനക്കാരും ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ജോലി ചെയ്തുവരികയായിരുന്നു. ദേശീയ ശരാശരിയുടെ അടിസ്ഥാന്തതിൽ ബസ് ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണ്. കൂട്ടപ്പിരിച്ചുവിടലോടെ അനുപാതത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 128 സീറ്റ് ലഭിക്കും!!മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 128 സീറ്റ് ലഭിക്കും!!

"നിന്നെ തൊടാന്‍ ആഗ്രഹിക്കുന്നു.. നിന്നെ മനസില്‍ കണ്ടാണ് ഞാന്‍.. ഗായകന്‍ കാര്‍ത്തിക്കിനെതിരെ കുരുക്ക്

English summary
mass dismissal in ksrtc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X