• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മോദി ഭക്തരേ.. ഇതല്ലേ രാജ്യദ്രോഹം.. വിൽക്കാൻ പറ്റിയ സമയമിതാണല്ലോ'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്

  • By

പാലക്കാട്;'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജിന്റെ ഭാഗമായുള്ള നിർമ്മല സീതാരാമന്റെ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങൾക്കെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്തെത്തിയിരുന്നു. ഇന്നത്തെ ദിവസം നിരാശയുടേയും സങ്കടത്തിന്റേതുമാണെന്നായിരുന്നു ബിഎംഎസ് പ്രതികരിച്ചത്.

മോദിക്ക് വോട്ടു ചെയ്ത, തീവ്ര സംഘപരിവാർ പ്രസ്ഥാനമായ ബിഎംഎസിന് പോലും അംഗീകരിക്കാനും ന്യായീകരിക്കാനുമാവാത്തത്ര രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ദുരന്തത്തിന്റെ മറവിൽ കേന്ദ്രം ചെയ്തു കൂട്ടുന്നതെന്ന് സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

രാജ്യദ്രോഹികൾ

രാജ്യദ്രോഹികൾ

മോദി ഭക്തരേ, കേൾക്കുക നിങ്ങളുടെ പരിവാരത്തിലംഗമായ, മോദി സർക്കാരിനെ അധികാരത്തിലേറ്റാൻ കഠിനാദ്ധ്വാനം ചെയ്ത ഭാരതീയ മസ്ദുർ സംഘിൻ്റെ (BMS) വാക്കുകൾ. കേന്ദ്ര ധനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം രാജ്യതാൽപര്യത്തിന് എതിരാണെന്ന്! രാജ്യതാൽപര്യത്തിനെതിരു നിൽക്കുന്നവരല്ലേ രാജ്യദ്രോഹികൾ? അതായത്, മോദിയും സംഘവും രാജ്യദ്രോഹികളാണെന്ന് പറയുന്നത് BMS ! തീർന്നില്ല. നിർമ്മലാ സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച ആശയങ്ങൾ പരാജയപ്പെട്ടവയാണെന്ന്. പുതിയ വല്ല ആശയങ്ങളുമായി വരു എന്ന്.

എതിർക്കപ്പെടേണ്ടതുണ്ടെന്ന്

എതിർക്കപ്പെടേണ്ടതുണ്ടെന്ന്

അവരുടെ പ്രസ്താവനയുടെ തലക്കെട്ടു തന്നെ അതാണ്.ഇത് വിദേശിവൽക്കരണത്തിലേക്ക് നയിക്കുമെന്ന് .( ആത്മനിർഭരവാചകമടിയുടെ പൊള്ളത്തരം BMS തന്നെ പറയുന്നു) സർക്കാരിന് സ്വന്തം ആശയങ്ങളിൽ ആത്മവിശ്വാസമില്ലെന്ന് .കോവിഡ് പ്രതിസന്ധി മുതലെടുത്ത് കേന്ദ്രം 8 സുപ്രധാന മേഖലകളെ കോർപ്പറേറ്റ് വൽക്കരിച്ചിരിക്കുകയാണെന്ന്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും എതിർക്കപ്പെടേണ്ടതാണെന്നും കൂടി പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

ദുരന്തത്തിന്റെ മറവിൽ

ദുരന്തത്തിന്റെ മറവിൽ

ഭൂമിക്കടിയിൽ കിടക്കുന്ന കൽക്കരി മുതൽ ബഹിരാകാശം വരെ ഈ താപ്പിൽ വിറ്റുതുലക്കുന്ന മോദി സർക്കാരിനെക്കുറിച്ച് ഇടതുപക്ഷം ഉയർത്തുന്ന വിമർശനങ്ങളിൽ നിന്ന് BMS പറയുന്നതിന് എന്ത് വ്യത്യാസമുണ്ട്? മോദിക്ക് വോട്ടു ചെയ്ത, തീവ്ര സംഘപരിവാർ പ്രസ്ഥാനമായ BMS നു പോലും അംഗീകരിക്കാനും ന്യായീകരിക്കാനുമാവാത്തത്ര രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ദുരന്തത്തിൻ്റെ മറവിൽ കേന്ദ്രം ചെയ്തു കൂട്ടുന്നത്.അപകടം നടക്കുമ്പോൾ മരിച്ചവരുടെയും പരിക്കേറ്റു കിടക്കുന്നവരുടേയും പഴ്സും വാച്ചും ആഭരണങ്ങളുമെല്ലാം മോഷ്ടിക്കുന്ന ക്രിമിനലുകളെപ്പോലെയാണിവർ.

നാടിനെ ഒറ്റിക്കൊടുക്കുന്നു

നാടിനെ ഒറ്റിക്കൊടുക്കുന്നു

രാജ്യത്തിൻ്റെ പൊതു സ്വത്താകെ കോവിഡ് പാക്കേജ് എന്ന പേരിൽ മുതലാളിമാർക്ക് അടിയറ വെക്കുമ്പോൾ പാവങ്ങൾക്ക് പ്രഖ്യാപിച്ചത് മാസത്തിൽ 5 കിലോ ധാന്യവും ഒരു കിലോ കടലയും. പെരുവഴിയിൽ നടന്നു തളർന്നും വണ്ടി കയറിയും മരിച്ചു വീഴുന്ന മനുഷ്യർക്കുള്ള നക്കാപ്പിച്ച.ഇവരിൽ മിക്കവരും ഹിന്ദുവിൻ്റെ അഭിമാനം സ്വപ്നം കണ്ട് ഈ ഹൃദയശൂന്യരുടെ 'താമര' യിൽ വോട്ടു ചെയ്തവരായിരിക്കുമെന്ന പരിഗണനപോലും ഈ ദരിദ്ര കോടികൾക്ക് നൽകാത്തവർ കോർപ്പറേറ്റുകൾക്ക് നാടിനെ ഒറ്റുകൊടുക്കുന്നു.

വിൽക്കാൻ പറ്റിയ സമയം ഇതാണല്ലോ

വിൽക്കാൻ പറ്റിയ സമയം ഇതാണല്ലോ

ആത്മ നിർഭരത കൊട്ടിഗ്ഘോഷിച്ച് നാക്കെടുക്കും മുൻപ് പ്രതിരോധ മടക്കം എല്ലാ മേഖലയിലും സർവത്ര വിദേശ നിക്ഷേപം അനുവദിക്കുന്നു. ഖനികളും വിമാനത്താവളങ്ങളുമൊക്കെ വിൽക്കാൻ പറ്റിയ സമയമിതാണല്ലോ.അതാണല്ലോ രാജ്യത്തെ പട്ടിണിപ്പാവങ്ങൾ നേരിടുന്ന ഹൃദയഭേദകമായ ദുരിതങ്ങൾക്കുള്ള അടിയന്തിര പരിഹാരം. ഇരുപതുലക്ഷം കോടിയെന്ന ഗീർവാണത്തിൻ്റെ ഉള്ളുകള്ളി മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. രാംകുമാർ എണ്ണിപ്പറഞ്ഞ് തുറന്നു കാണിച്ചിട്ടുണ്ട്. സർക്കാർ നേരിട്ട് ചെലവഴിക്കുന്നത് 3.20 ലക്ഷം കോടി മാത്രം.16.60 ലക്ഷം കോടിയും വായ്പകൾ!

എന്തു തരം ക്രുരരായ ഭരണാധികാരികളാണ്?

എന്തു തരം ക്രുരരായ ഭരണാധികാരികളാണ്?

മനുഷ്യരായ ആർക്കും സഹിക്കാനാവാത്ത കരൾ പിളരുന്ന വേദന മാത്രം പകരുന്ന അനേകം ദൃശ്യങ്ങൾ ഓരോ ദിവസവും നാം കാണുകയാണ്. കാളവണ്ടിയിൽ വയ്യാത്ത അമ്മയെ വഹിച്ച് ഒരു വശത്തെ കാളക്കൊപ്പാ നുകത്തിൻ്റെ മറുവശം സ്വന്തം കഴുത്തിൽ വെച്ച് 800 കിലോമീറ്റർ സഞ്ചരിച്ച കൗമാരക്കാരൻ്റെ വീഡിയോ ദൃശ്യം പോലുള്ള എണ്ണിയാലൊടുങ്ങാത്ത ദുരിതക്കാഴ്ചകൾ കണ്ടിട്ടും ഇങ്ങനെ സ്വന്തം ജനതയെ കബളിപ്പിക്കാൻ കഴിയുന്നവർ എന്തു തരം ക്രുരരായ ഭരണാധികാരികളാണ്?

മനുഷ്യത്വ വിരുദ്ധം

മനുഷ്യത്വ വിരുദ്ധം

അനുയായികൾ പോലും ആ ഭരണാധികാരികളുടെ പ്രവൃത്തികളെ തള്ളിപ്പറയാൻ നിർബന്ധിതരാകുന്നത് എന്തുകൊണ്ട്?സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയിലൂടെ നമ്മുടെ രാജ്യം കടന്നു പോകുന്ന ഈ ഇരുണ്ട കാലത്ത് അധികാരത്തിൽ വാഴുന്നത് അത്രമാത്രം മനുഷ്യത്വ വിരുദ്ധരായ ശക്തികളായതിനാലാണത്.

English summary
MB Rajesh Against Nirmala Sitaraman on BMS Comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X