പു.ക.സ വൈസ് പ്രസിഡന്റിനെതിരായ മി ടു ആരോപണം; അശോകൻ ചരുവിലിന് തുറന്ന കത്തുമായി ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം; പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്റ് എ ഗോകുലേന്ദ്രനെതിരായ മീ ടു ആരോപണത്തില്‍ പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചരുവിലിന് തുറന്ന കത്തുമായി ശ്രീജ നെയ്യാറ്റിന്‍കര. ആരോപണം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് അവർ കത്തിൽ പറയുന്നു. ഇരപിടിക്കാൻ വെമ്പൽ പൂണ്ട് നിൽക്കുന്ന മുഖം മൂടിയണിഞ്ഞ വേട്ടക്കാരൻ പുകസ പോലൊരു പുരോഗമനയിടത്തുണ്ടെന്നറിഞ്ഞിട്ടും അയാളേയും കൂട്ടി യാത്ര തുടർന്നുകൊണ്ടിരിക്കുന്ന പുകസ അയാളാൽ വേട്ടയാടപ്പെട്ട സ്ത്രീയോട് കാണിക്കുന്നത് അനീതിയാണ് എന്ന് പറയാതിരിക്കാൻ വയ്യ... സാഹിത്യത്തിനും സാഹിത്യകാർക്കും പരിഗണന നൽകുന്ന പ്രസ്ഥാനത്തിൽ നിന്ന് കേവലം പതിനാല് വയസുള്ള വളർന്നു വരുന്നൊരു സാഹിത്യകാരിക്ക് ഉണ്ടായ ദുരനുഭവം അറിഞ്ഞിട്ടും പാലിക്കുന്ന ഈ മൗനം ദുരൂഹമാണ്., അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായി്കകാം
പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി ശ്രീ അശോകൻ ചരുവിലിന് ഒരു തുറന്ന കത്ത്....
സർ,
ആദ്യമേ പറയട്ടെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പിറന്നാൾ ദിനത്തിലാരംഭിച്ച് വൈലോപ്പിള്ളിയും സാനു മാഷും കടമ്മനിട്ടയും എം എൻ വിജയൻ മാഷുമടക്കമുള്ള നിരവധി പ്രമുഖർ നേതൃത്വം കൊടുത്ത ചരിത്രമുള്ള ഒരു മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ഇത്തരത്തിൽ ഒരു തുറന്ന കത്തെഴുതേണ്ടി വരുന്ന സാഹചര്യം ദുഃഖിപ്പിക്കുന്നത് തന്നെയാണ്....
സാമൂഹിക പുരോഗതി ലക്‌ഷ്യം വച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പുകസ യുടെ നിലവിലെ വൈസ് പ്രസിഡന്റ് എ ഗോകുലേന്ദ്രനെ കുറിച്ച് കഴിഞ്ഞ നാല് ദിവസങ്ങൾക്കു മുൻപ് വിദ്യ മോൾ പ്രമാടം എന്ന സ്ത്രി തന്റെ ഫേസ്‌ബുക്കിലൂടെ പങ്കു വച്ച ഹൃദയഭേദകമായ അനുഭവകുറിപ്പ് താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു..
ചെറു പ്രായത്തിൽ തന്നെ തന്റെ സാഹിത്യാഭിരുചികൾക്ക് കൂടുതൽ അവസരങ്ങൾ സ്വപ്നം കണ്ടു കൊണ്ട് പുരോഗമന കലാ സാഹിത്യ സംഘത്തിൽ പ്രതീക്ഷയർപ്പിച്ച അവൾ ഗോകുലേന്ദ്രൻ ഏല്പിച്ച അപമാനവും മുറിവും കാരണം രചനകളിൽ നിന്നൊക്കെ ഉൾവലിഞ്ഞുവെന്നും കടുത്ത ഡിപ്രഷനും പേറി പന്ത്രണ്ടു വർഷങ്ങൾ താണ്ടി എന്നും പൊതുസമൂഹത്തോട് അവൾ തന്നെ വിളിച്ചു പറഞ്ഞിരിക്കുകയാണ്...
ഇതൊരു നിസാര കാര്യമല്ല അധികാരവും ആണെന്ന പ്രിവിലേജുമുള്ള ഒരാൾക്കെതിരെ നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം ഒരു പെൺകുട്ടി തനിക്കയാളിൽ നിന്നുമുണ്ടായ അനുഭവം പറയുകയാണ്... അവിടെ അവൾക്കു താങ്ങായി നിൽക്കേണ്ട പുകസ അവൾ അനുഭവം പറഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും മൗനം പാലിക്കുകയാണ്...
നിങ്ങൾ തുടർന്ന് പോകുന്ന ഈ മൗനം അത്യന്തം പ്രതിഷേധാർഹമാണ്.... ഈ മൗനത്തിലൂടെ നിങ്ങൾ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്? മീടൂ എന്നത് ഒരു മൂവ്മെന്റ് ആണ് .. തങ്ങളുടെ നേർക്ക് നീണ്ട പ്രിവിലേജിന്റെ വിഹായസ്സിൽ വിരാജിക്കുന്ന ആൺ കരങ്ങൾക്ക് നേരെയുള്ള പെണ്ണിന്റെ വിരൽ ചൂണ്ടലാണത്... അങ്ങനൊരു വിരൽ ചൂണ്ടൽ സ്ത്രീകൾ നടത്തുന്നത് നൊന്തു നീറിക്കൊണ്ടാണ്... അതിന്റെ പേരിൽ അനുഭവിക്കാൻ പോകുന്ന വേട്ടയാടലുകളെ അഭിമുഖീകരിക്കാൻ ശേഷിയില്ലാതെ ചിലപ്പോൾ അവൾ തളർന്നു വീണേക്കാം .. ഇതൊക്കെ അറിയാമായിരുന്നിട്ടും മൗനം പാലിക്കുന്ന പുരോഗമനയിടങ്ങൾ സത്യത്തിൽ ആർക്കൊപ്പമാണ് നിലകൊള്ളുന്നത്...?
സർ,
ഇരപിടിക്കാൻ വെമ്പൽ പൂണ്ട് നിൽക്കുന്ന മുഖം മൂടിയണിഞ്ഞ വേട്ടക്കാരൻ പുകസ പോലൊരു പുരോഗമനയിടത്തുണ്ടെന്നറിഞ്ഞിട്ടും അയാളേയും കൂട്ടി യാത്ര തുടർന്നുകൊണ്ടിരിക്കുന്ന പുകസ അയാളാൽ വേട്ടയാടപ്പെട്ട സ്ത്രീയോട് കാണിക്കുന്നത് അനീതിയാണ് എന്ന് പറയാതിരിക്കാൻ വയ്യ... സാഹിത്യത്തിനും സാഹിത്യകാർക്കും പരിഗണന നൽകുന്ന പ്രസ്ഥാനത്തിൽ നിന്ന് കേവലം പതിനാല് വയസുള്ള വളർന്നു വരുന്നൊരു സാഹിത്യകാരിക്ക് ഉണ്ടായ ദുരനുഭവം അറിഞ്ഞിട്ടും പാലിക്കുന്ന ഈ മൗനം ദുരൂഹമാണ്...
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
സർ,
ദയവായി നിങ്ങൾ നിങ്ങളുടെ പ്രസ്ഥാനം മുന്നോട്ടു വയ്ക്കുന്ന മനുഷ്യ പക്ഷ പ്രത്യയ ശാസ്ത്രത്തോടെങ്കിലും കൂറ് കാണിച്ചു കൊണ്ട് മൗനം അവസാനിപ്പിച്ച് വിദ്യാ മോൾ എന്ന സ്ത്രീയോട് നീതി പുലർത്തണം എന്നതാണ് ഈ കത്തിലൂടെ ഞാൻ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയാവശ്യം ...
പ്രതീക്ഷയോടെ
ശ്രീജ നെയ്യാറ്റിൻകര
ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം