മലപ്പുറത്തെ ഉംറ തീര്‍ത്ഥാടക മക്കയില്‍ നിര്യാതയായി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഉംറ തീര്‍ത്ഥാടക മക്കയില്‍ നിര്യാതയായി, പടപ്പറമ്പ് പരേതനായ കരുവാട്ടില്‍ മുഹമ്മദ് മൊല്ലയുടെ ഭാര്യ കടന്നമണ്ണ പുല്ലോടന്‍ നഫീസ (65)യാണ് കഴിഞ്ഞ ദിവസം നിര്യാതയായത്.

കെഎം അബ്ബാസിന്റെ തെരെഞ്ഞെടുത്ത കഥകൾ പ്രകാശനം ചെയ്തു

ഖമ്പറടക്കം മക്കയില്‍ നടന്നു. മക്കള്‍: സൈഫുദ്ധീന്‍, അബ്ദുല്‍ ഷുക്കൂര്‍, പരേതനായ ഡോ. അബ്ദുല്‍ റഷീദ്, മരുമക്കള്‍: ബുഷ്‌റ, ശുഹൈനത്ത്, ഡോ: സ്‌നോവൈറ്റ് (കാളിക്കാവ്). കഴിഞ്ഞ മൂന്നുമാസത്തിനിടെ അഞ്ചോളം മലപ്പുറം സ്വദേശികളായ ഉംറ തീര്‍ഥാടകരാണ് മക്കയില്‍വെച്ച് നിര്യാതരായത്.

nafeesa

ഉംറ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍ മരിച്ച മലപ്പുറം പടപ്പറമ്പ് സ്വദേശി നഫീസ

ഉംറ തീര്‍ഥാടകരില്‍ മരണപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും പ്രായംചെന്നവരുമാണ്. വിവിധ അസുഖങ്ങള്‍ വകവെക്കാതെ തീര്‍ഥാടനത്തിനു പോകുന്നതും ഭക്ഷണവും മറ്റു പ്രശ്‌നങ്ങളിലുമുണ്ടാകുന്ന പ്രയാസങ്ങളും പ്രായമായ തീര്‍ഥാടകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്്.

English summary
Malappuram Umra pilgrim died in mecca

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്