മിമിക്രി താരം അബി അന്തരിച്ചു; വിടപറഞ്ഞത് മലയാളികളുടെ പ്രിയ 'താത്ത'; ദിലീപിന്റെ സുഹൃത്ത്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  Breaking _ നടൻ അബി അന്തരിച്ചു _ Oneindia Malayalam

  കൊച്ചി: മിമിക്രി താരം അബി അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 56 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അബി. പ്രമുഖ സിനിമ താരം ആയ ഷെയ്ന്‍ നിഗം മകനാണ്.

  മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു.

  ഒരുപാട് സിനിമകളിലും അബി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ പിന്നീട് വലിയ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതിന് ശേഷം അബി പിന്നേയും മിമിക്രി രംഗത്ത് സജീവമാവുകയായിരുന്നു.

  ഹബീബ് അഹമ്മദ്

  ഹബീബ് അഹമ്മദ്

  ഹബീബ് അഹമ്മദ് എന്നായിരുന്നു അബിയുടെ മുഴുവന്‍ പേര്. മിമിക്രി രംഗത്ത് സജീവമായതോടെ ആയിരുന്നു അബി എന്ന പേര് സ്വീകരിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിമിക്രി താരങ്ങളില്‍ ഒരാളായിരുന്നു അബി.

  അമിതാഭ് ബച്ചന്റെ ശബ്ദം

  അമിതാഭ് ബച്ചന്റെ ശബ്ദം

  ഒരു മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു.

  ദിലീപ് വിവാദത്തില്‍

  ദിലീപ് വിവാദത്തില്‍

  അടുത്തിടെ ദിലീപ് വിവാദത്തിലും അബിയുടെ പ്രതികരണം ശ്രദ്ധേ നേടിയിരുന്നു. മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന ആരോപണത്തിലായിരുന്നു അബിയുടെ പ്രതികരണം. അത്തരം ഒരു വാര്‍ത്ത താനും അന്ന് കേട്ടിരുന്നു എന്നാണ് അന്ന് അബി പറഞ്ഞത്.

  സാനിട്ടറി ഇന്‍സ്‌പെക്ടര്‍

  സാനിട്ടറി ഇന്‍സ്‌പെക്ടര്‍

  മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ചെയ്തിട്ടുണ്ട് അബി. എന്നാല്‍ പിന്നീട് മിമിക്രിയിലേക്ക് വരികയായിരുന്നു. പഠന കാലത്തും മിമിക്രിയില്‍ സജീവമായിരുന്നു.

  പതിവ് പോലെ തന്നെ

  പതിവ് പോലെ തന്നെ

  തുടക്കത്തില്‍ മൃഗങ്ങളുടേയും പക്ഷികളുടേയും എല്ലാം ശബ്ദം അനുകരിച്ചായിരുന്നു അബിയുടെ രംഗ പ്രവേശനം. അതിന് ശേഷം മലയാള മിമിക്രി വേദിയില്‍ തന്റേതായ വഴി വെട്ടിത്തുറന്നു അബി. ആമിനത്താത്ത എന്ന കഥാപാത്രത്തിന്റെ ശബ്ദം ഏറെ ശ്രദ്ധ നേടി.

  കലാഭവനിലും ഹരിശ്രീയിലും

  കലാഭവനിലും ഹരിശ്രീയിലും

  കേരളത്തില്‍ മിമിക്രിയുടെ എല്ലാം എല്ലാം ആയിരുന്ന കൊച്ചിന്‍ കലാഭവനിലും അബി അംഗമായിരുന്നു. അതിന് ശേഷം കൊച്ചിന്‍ ഹരിശ്രീയുടെ ഭാഗമായി പിന്നീട് കൊച്ചിന്‍ സാഗറിലും അബി ഉണ്ടായിരുന്നു. കേരളത്തിലും വിദേത്തും ആയി അനേകം സ്‌റ്റേജ് ഷോകളില്‍ അബി പങ്കെടുത്തിട്ടുണ്ട്.

  സിനിമയിലും സജീവം

  സിനിമയിലും സജീവം

  ഒരു കാലത്ത് സിനിമകളിലും അബി സജീവമായിരുന്നു. മഴവില്‍ കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്‍മാര്‍, അനിയത്തി പ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് തുടങ്ങി അമ്പതിലേറെ സിനിമകളില്‍ അഭി അഭിനയിച്ചിട്ടുണ്ട്.

  ഷെയ്ന്‍ നിഗം

  ഷെയ്ന്‍ നിഗം

  അബിയുടെ മകനാണ് പ്രമുഖ സിനിമ താരം ഷെയ്ന്‍ നിഗം. മകന്‍ മിച്ച നടനാകണം എന്നത് അബിയുടെ ആഗ്രഹം. ഷെയ്ന്‍ നിഗമിനെ കൂടാതെ അഹാന, അലീന എന്നിവരും അബിയുടെ മക്കളാണ്. സുനിലയാണ് ഭാര്യ.

  അര്‍ബുദ ബാധിതന്‍

  അര്‍ബുദ ബാധിതന്‍

  ഏറെ നാളായി അബി അര്‍ബുദ ബാധിതന്‍ ആയിരുന്നു. ഇതിന്റെ ചികിത്സയും തുടര്‍ന്നുപോരുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത അന്ത്യം സംഭവിച്ചത്. കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

  English summary
  Mimicry artist Abi passed away

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്