കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വേങ്ങര'യ്ക്കു ശേഷം മന്ത്രി തോമസ് ചാണ്ടി രാജിവെക്കും; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മന്ത്രി തോമസ് ചാണ്ടി രാജിവെക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി വേങ്ങര ഉപതെരഞ്ഞെടുപ്പിനുശേഷം രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഗതാഗത മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. അതുവരെ വിവാദം ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പിനുശേഷം ലഭിക്കുന്ന വിശദമായ റിപ്പോര്‍ട്ടുനുശേഷം മന്ത്രിയോട് മുഖ്യമന്ത്രി രാജിക്കായി നിര്‍ദ്ദേശിക്കുകയും ചെയ്യും.

നിലവില്‍ മന്ത്രിയുടെ രാജി അനിവാര്യമാണ്. എന്നാല്‍, ഇപ്പോഴത്തെ രാജി തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മന്ത്രിയുടെയും സമീപത്ത് താമസിക്കുന്ന നാട്ടുകാരുടെയും ഹിയറിങ് നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് മന്ത്രിയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.

thomas-chandy-10-1465556682-16-1492315515-25-1506313915.jpg -Properties

പ്രാഥമികാന്വേഷണത്തില്‍തന്നെ കൈയേറ്റം സ്ഥിരീകരിക്കുന്നുണ്ട്. ഭൂമിയോ കായലോ കൈയേറിയിട്ടുണ്ടോ എന്നു നോക്കാന്‍ റവന്യൂ രേഖകള്‍ മാത്രം മതി. നിലവില്‍ സാധാരണ സിവില്‍ കേസ് സ്വഭാവത്തിലേക്ക് അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. മന്ത്രിക്കെതിരെ നടപടിയുണ്ടാകണമെന്ന് എന്‍സിപിയിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ മന്ത്രി ശശീന്ദ്രനെ പുറത്താക്കാന്‍ തോമസ് ചാണ്ടി ചരടുവലി നടത്തിയെന്് ആക്ഷേപമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തോമസ് ചാണ്ടിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.

English summary
minister thomas chandy likely to resign after vengara election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X