ചാണ്ടിയുടെ താറാവിറച്ചിയും മദ്യവും കഴിച്ച് രാഷ്ട്രീയ നേതാക്കള്‍ അഴിമതി പൂഴ്ത്തി

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: എന്‍സിപി നേതാവ് കുവൈത്ത് ചാണ്ടിയെന്ന് അറിയപ്പെടുന്ന തോമസ് ചാണ്ടിയെ സംരക്ഷിച്ചു പോന്നിരുന്നത് എല്ലാ രാഷ്ട്രീയ കക്ഷിയിലുംപെട്ട നേതാക്കള്‍. കോടികള്‍ വാരിയെറിഞ്ഞ് കായല്‍തീരത്ത് കെട്ടിപ്പൊക്കിയ രാജകീയ സൗകര്യങ്ങളോടുകൂടിയ റിസോര്‍ട്ടിന്റെ സംരക്ഷണത്തിനായി എന്തും ചെയ്യാന്‍ ചാണ്ടി തയ്യാറായിരുന്നു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ ചാണ്ടിയുടെ ഹൗസ് ബോട്ടുകളില്‍ യോഗം ചേര്‍ന്നതും ആതിഥ്യം സ്വീകരിച്ചതും വിവാദമായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് തന്നെയായ കൊടിക്കുന്നില്‍ സുരേഷ് ആണ് മന്ത്രിമാര്‍ ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

thomas

താറാവിറച്ചിയും മദ്യവും മറ്റുസൗകര്യങ്ങളും നല്‍കി തന്റെ സാമ്രാജ്യം വലുതാക്കിയ തോമസ് ചാണ്ടിക്ക് വിനയായത് മന്ത്രിസ്ഥാനമാണ്. മന്ത്രിയായിരുന്നില്ലെങ്കില്‍ ഒരിക്കലും ചാണ്ടിയുടെ കൈയ്യേറ്റം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുകയോ നിയമനടപടി നേരിടേണ്ടിവരികയോ ചെയ്യുമായിരുന്നില്ല.

കാരണം, അഞ്ചുവര്‍ഷത്തോളമായി ചാണ്ടി നിയമലംഘനം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ മാധ്യമങ്ങളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഇതിനെതിരെ രംഗത്തെത്തിയിട്ടില്ല. എന്നാല്‍, തോമസ് ചാണ്ടി മന്ത്രിയായതോടെ കൈയ്യേറ്റങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തെത്തുകയായിരുന്നു. ഇതോടെ രാഷ്ട്രീയ നേതാക്കളും ചാണ്ടിയെ കൈവിട്ടു. പരമാവധി പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പേരുദോഷം വരുമെന്നു കണ്ടതോടെയാണ് രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

സിനിമ റിലീസ് ചെയ്യാനിരിക്കെ പ്രമുഖ സംവിധായകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

English summary
minister thomas chandy link with party leaders

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്