രാജ്യം പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ കൂടെ സഞ്ചരിക്കാന്‍ സാധിക്കണം: എംഎ യൂസുഫലി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ ഇതോടൊപ്പം സഞ്ചരിക്കാന്‍ നമുക്ക് സാധിക്കണമെന്ന് പത്മശ്രീ എംഎ യൂസുഫലി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മളനത്തില്‍ മുഖ്യാതിഥിയി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതിക്ക് നേരെ പുറംതിരിഞ്ഞ് നില്‍ക്കുന്ന പ്രവരണത ശരിയല്ല. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സാധിക്കണം. രാജ്യത്തിന് നേരെ ഉയരുന്ന ഭീഷണിക്കെതിരെ നാം ഒറ്റക്കെട്ടായി പൊരുതണം. രാജ്യം നിലനിന്നാലെ നമുക്കു നിലനില്‍പുള്ളു.

രഞ്ജി: റണ്‍മലയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്ന ദില്ലി, വിദര്‍ഭ ചരിത്ര വിജയത്തിലേക്ക്...

ഇസ്ലാം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ്. മറ്റു മതവിഭാഗത്തില്‍പെട്ടവരെ ആദരിക്കാനും അവരോട് സാഹോദര്യം വെച്ചുപുലര്‍ത്താനും നമുക്ക് സാധിക്കണം. ആരേയും ശത്രുക്കളായി കാണാന്‍ പാടില്ല. ഇതാണ് ഇസ്ലാമിക അദ്ധ്യാപനം. മുജാഹിദ് പ്രസ്ഥാനവുമായി എനിക്ക് ഏറെ നാളത്തെ ബന്ധമുണ്ട്.

yusafali

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മളനത്തില്‍ എം.എ. യൂസുഫലി പ്രസംഗിക്കുന്നു.

ഉമര്‍ മൗലവി, എ.പി. അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങിയവരുമായി ഏറെ അടുത്തിടപഴകാന്‍ എനിക്കു സാധിച്ചു. ഇവരില്‍ നിന്ന് ലഭിച്ച മതവിജ്ഞാനമാണ് എനിക്ക് എന്നും കരുത്തായിട്ടുള്ളത്. മുജാഹിദ് പ്രസ്ഥാനത്തെ സഹായിക്കാനും നന്മക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും എന്നും താനുണ്ടാവും കരഘോഷങ്ങള്‍ക്കിടെ യൂസുഫലി പറഞ്ഞു. വിദ്യാഭ്യാസമാണ് പരമപ്രധാനം. പ്രൊഫഷനലുകള്‍ക്ക് ഏറെ സാധ്യതയാണ് നമ്മുടെ രാജ്യത്തുള്ളത്. ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. അദ്ദേഹം ചൂണ്ടിക്കാട്ടി

നാലു ദിവസം നീണ്ട വൈജ്ഞാനിക വിരുന്നിന് ശേഷം, അലകടലായെത്തിയ ഇസ്ലാഹി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഒമ്പതാമത് മുജാഹിദ് സമ്മേളനം ഇന്നലെ സമാപിച്ചു. മുജാഹിദ് പുനരൈക്യത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനം എന്ന സവിശേഷതയും സമ്മേളനത്തിനുണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MM Yusufali; Should go along the country's development

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്