അതിവേഗക്കാരും നിയമലംഘകരും ജാഗ്രത!! ഇനി രക്ഷപ്പെടില്ല!! എല്ലാം ക്യാമറക്കണ്ണില്‍....

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്നവരും അമിത വേഗത്തില്‍ ചീറിപ്പായുന്നവരും ഇനി രക്ഷപ്പെടില്ല. ഇത്തരക്കാരെ കുടുക്കാന്‍ പുതിയ സംവിധാനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയത്. ഇനി നിയമലംഘനം നടത്തിയാല്‍ അവയൊന്നും ക്യാമറക്കണ്ണില്‍ പെടാതെ പോവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിശ്വസിക്കുന്നത്. അത്യാധുനിക ക്യാമറകള്‍ ഘടിപ്പിച്ച പുതിയ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

എല്ലാം ദിലീപിന് അറിയാം!! അങ്ങനെ ചെയ്തത് ദിലീപ് പറഞ്ഞിട്ട്!! അപ്പുണ്ണിയുടെ വെളിപ്പെടുത്തല്‍...

40 വാഹനങ്ങള്‍ വരുന്നു

40 വാഹനങ്ങള്‍ വരുന്നു

അത്യാധുനിക ക്യാമറകളും സജ്ജീകരണങ്ങളുമുള്ള 40 പുതിയ വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറക്കുന്നത്.

കൈകാണിച്ച് നിര്‍ത്തില്ല

കൈകാണിച്ച് നിര്‍ത്തില്ല

യാത്രക്കാരെ കൈകാണിച്ച് നിര്‍ത്തി പരിശോധിക്കുന്ന പഴയ രീതി ഇനി കുറവായിരിക്കും. സമഗ്ര വിവരങ്ങളും ഇനി ക്യാമറയാണ് ശേഖരിക്കുക.

എല്ലാം പ്രിന്റായി നല്‍കും

എല്ലാം പ്രിന്റായി നല്‍കും

പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറില്‍ ക്യാമറ ഘടിപ്പിക്കുന്നതോടെ റെക്കോര്‍ഡ് ചെയ്ത സമയത്തിനുള്ളില്‍ കടന്നുപോയ വാഹനങ്ങളുടെ നിയമലംഘനങ്ങളും വകുപ്പും പിഴയുമെല്ലാം ചിത്രമടക്കം ഉദ്യോഗസ്ഥര്‍ക്ക് പ്രിന്റായി ലഭിക്കും.

സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം

സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം

വാഹനനമ്പറുള്‍പ്പെടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ തയ്യാറാക്കിയ വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തിയാണ് സോഫ്‌റ്‌വെയര്‍ പ്രവര്‍ത്തിക്കുക.

ഉദ്യോഗസ്ഥര്‍ വേണ്ട

ഉദ്യോഗസ്ഥര്‍ വേണ്ട

ഉദ്യോഗസ്ഥര്‍ ഇല്ലെങ്കിലും വാഹനം ജോലി ചെയ്യുമെന്നതാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

പുതിയ വാഹനങ്ങള്‍ നല്‍കും

പുതിയ വാഹനങ്ങള്‍ നല്‍കും

ഓരോ ആര്‍ടിഒ ഓഫീസിനും പുതിയ വാഹനം തന്നെ നല്‍കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തീരുമാനിച്ചിരിക്കുന്നത്. പഴയ വാഹനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യും.

പുതിയ ഇന്റര്‍സെപ്റ്ററുകളും

പുതിയ ഇന്റര്‍സെപ്റ്ററുകളും

റോഡുകളിലെ നിരീക്ഷണത്തിനു വേണ്ട 17 പുതിയ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും നല്‍കും. നിലവില്‍ മോട്ടോര്‍ വകുപ്പിന് ഏഴ് ഇന്റര്‍സെപ്റ്ററുകളാണുള്ളത്.


English summary
Motor vehicle to launch new vehicle with latest technologies
Please Wait while comments are loading...