കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരംമുറി വിവാദം; വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ബെന്നിച്ചന്‍ തോമസിന് അനുകൂലം

Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദമായ ബേബി ഡാം മരംമുറിയുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് അനുകൂലമായി വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ട്. ബേബിഡാം ശക്തിപ്പെടുത്താന്‍ ബെന്നിച്ചന്‍ തോമസ് അനുമതി നല്‍കി ഉത്തരവിറക്കിയത് ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബേബി ഡാം ശക്തിപ്പെടുത്താന്‍ മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നല്‍കി ഉത്തരവിറക്കിയതിന് ബെന്നിച്ചന്‍ തോമസിനെ നേരത്തെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

29

അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്റെ വിശദീകരണം. ബെന്നിച്ചന്‍ തോമസിന്റെ വിശദീകരണം ശരിവെച്ച വനം സെക്രട്ടറി, ഉത്തരവിന് പിന്നില്‍ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്ന് സര്‍ക്കാരിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബെന്നിച്ചനെ പൂര്‍ണമായി ന്യായീകരിക്കാതിരുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നയപരമായ തീരുമാനമായതിനാല്‍ രേഖാമൂലമുള്ള നിര്‍ദേശ പ്രകാരം വാങ്ങേണ്ട ജാഗ്രത പാലിക്കണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനിടെ ബെന്നിച്ചന്‍ തോമസിനെ തിരിച്ചെടുത്തു. എങ്കിലും വകുപ്പ്തല അന്വേഷണം തുടര്‍ന്നു.

ഉ<strong>ള്ളു തുറന്ന് ആസിഫ് അലി... ആ നടിമാരെ തിരിച്ചുകൊണ്ടുവരണം, വിജയ് ബാബു വിഷയത്തില്‍ പരിമിതി</strong>ള്ളു തുറന്ന് ആസിഫ് അലി... ആ നടിമാരെ തിരിച്ചുകൊണ്ടുവരണം, വിജയ് ബാബു വിഷയത്തില്‍ പരിമിതി

അതേസമയം റിപ്പോര്‍ട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണുള്ളത്. ഈ മാസം 20 ന് പുതിയ വനംമേധാവിയെ തിതരെഞ്ഞെടുക്കാനുള്ള സമിതി ചേരാനിരിക്കെയാണ് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ വനംവകുപ്പ് മേധാവിയായ കേശവന്‍ ഈ മസം 30ന് വിമരിച്ചാല്‍ ഏറ്റവും സീനിയറായ ഐഎഫ്എഫ് ഉദ്യോഗസ്ഥന്‍ ബെന്നിച്ചന്‍ തോമസാണെന്നത് ശ്രദ്ധേയമാണ്.

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കിയാല്‍ മാത്രമേ പുതിയ വനംമേധാവിയായി ബെന്നിച്ചനെ പരിഗണിക്കാന്‍ കഴിയൂ. ചീഫ് സെക്രട്ടറിയും വനം മേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുക. പിസിസിഎഫുമാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയല്‍ തോമസ് എന്നിവരുടെ പേരുകളും സമിതിക്ക് മുന്നിലെത്താനാണ് സാധ്യത.

വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് ബെന്നിച്ചന്‍ തോമസിനെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. ബെന്നിച്ചന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചു, സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബെന്നിച്ചനെ സസ്പെന്‍ഡ് ചെയ്തതിനൊപ്പം മന്ത്രിസഭായോഗം വിവാദമരംമുറി ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.

ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു ഉത്തരവിട്ടിരുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യവും ജനങ്ങളുടെ ആശങ്കയും തള്ളി തമിഴ്നാടിന്റെ താത്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വന്‍പ്രതിഷേധവും ഉയര്‍ന്നതോടെയാണ് ബെന്നിച്ചനെ സംസസ്പെന്‍ഡ് ചെയ്തത്.

English summary
Mullaperiyar Tree Cut Case; Departmental Inquiry Supports Bennichan Thomas Stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X