Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗുകാർ ഐഎൻഎലിലേക്ക് പോയിട്ടും ലീഗിന്റെ പിന്തുണ അഹമ്മദ് ദേവർകോവിലിന്; സംശയം കടുപ്പിച്ച് ഒരു വിഭാഗം

മഞ്ചേരി: ഐഎൻഎലിൽ സമവായമായി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങൾ ഇപ്പോഴും സാധാരണ നിലയിൽ എത്തിയിട്ടില്ല. സമവായ ധാരണകൾ തെറ്റിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ഗ്രൂപ്പ് പ്രവർത്തനങ്ങളും മെമ്പർഷിപ് പ്രവർത്തനങ്ങളും നടത്തുന്നു എന്നാണ് ആക്ഷേപം.

മന്ത്രി അഹമ്മദ് ദേവർകോവിൽ മഞ്ചേരിയിൽ നടത്തിയ സന്ദർശനവും അംഗത്വ വിതരണവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. അതിന് പിറകെയാണ് ചന്ദ്രിക ദിനപത്രത്തിൽ വന്ന വാർത്ത മറ്റ് ചില സംശയങ്ങൾക്ക് വഴിവയ്ക്കുന്നതാണ് എന്ന ആക്ഷേപം ഉയരുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ ന്യായീകരിച്ചും വഹാബ് വിഭാഗത്തെ വിമർശിച്ചും ആണ് ചന്ദ്രികയിൽ പ്രത്യക്ഷപ്പെട്ട വാർത്ത.

1

മഞ്ചേരിയിലെ പട്ടർകുളത്തെ കുടക്കല്ല് സന്ദർശനത്തിനായി മന്ത്രി എത്തിയത് പ്രാദേശികമായി ഐഎൻഎലിലും എൽഡിഎഫിലും വലിയ എതിർപ്പുണ്ടാക്കിയിരുന്നു. ഈ പരിപാടിയുടെ ഭാഗമായി എത്തിയ മന്ത്രി, ചിലർക്ക് അംഗത്വ വിതരണം നടത്തിയത് ഐഎൻഎലിൽ വലിയ വിവാദമായിക്കഴിഞ്ഞിട്ടും ഉണ്ട്. എന്നാൽ, മന്ത്രിയ്‌ക്കെതിരെ നേരത്തേ ഉയർന്നിരുന്ന ഒരു ആരോപണത്തിന്റെ തുടർച്ചയാണ് മഞ്ചേരിയിലും സംഭവിച്ചത് എന്നാണ് പറയപ്പെടുന്നത്.

1

ഐഎൻഎൽ പ്രാദേശിക നേതൃത്വത്തിന്റേയോ എൽഡിഎഫ് നേതൃത്തിന്റേയോ താത്പര്യം പരിഗണിക്കാതെ ആയിരുന്നു മന്ത്രിയുടെ സന്ദർശനം എന്നാണ് ആക്ഷേപം. ഈ പരിപാടി മാറ്റിവയ്ക്കാൻ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും മന്ത്രി അതിന് തയ്യാറായിരുന്നില്ല. അനുരഞ്ജനത്തിന് ശേഷം, അംഗത്വ കാമ്പയിൻ സംബന്ധിച്ച് പ്രത്യേക സമിതി ചേർന്ന് ധാരണയാകുന്നത് വരെ മറ്റ് പ്രവർത്തനങ്ങൾ നടത്തരുത് എന്ന തീരുമാനവും തെറ്റിയ്ക്കപ്പെട്ടു എന്നാണ് ആക്ഷേപം.

3

പട്ടർകടവിലെ കൊടക്കല്ല് സന്ദർശനത്തിന് പിന്നിൽ, പാർട്ടിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഒരാളാണെന്നും ആരോപണമുണ്ട്. വിമത പ്രവർത്തനങ്ങളുടെ പേരിലാണ് ഇയാളെ മാറ്റിനിർത്തിയിരുന്നത്. എന്നാൽ ഈ വ്യക്തി മന്ത്രിയുമായി അടുപ്പം സ്ഥാപിച്ച്, കൊടക്കല്ല് സന്ദർശനത്തിനായി മന്ത്രിയെ ക്ഷണിക്കുകയായിരുന്നു എന്നാണ് പ്രാദേശിക ഐഎൻഎൽ നേതൃത്വത്തിന്റെ ആക്ഷേപം. ഈ പരിപാടിയിലേക്ക് ഐഎൻഎൽ പ്രാദേശിക നേതൃത്വത്തേയോ എൽഡിഎഫ് നേതൃത്വത്തേയോ ക്ഷണിച്ചിരുന്നില്ല എന്നും ആക്ഷേപമുണ്ട്.

റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

4

ഈ വിഷയം പാർട്ടിയ്ക്കുള്ളിൽ വലിയ ചർച്ചയാവുകയും ചെയ്തു. വിഷയത്തിൽ എൽഡിഎഫിന്റെ ജില്ലാ നേതൃത്വത്തിനും സിപിഎം ജില്ലാ സെക്രട്ടറിയ്ക്കും പരാതി നൽകുന്ന സാഹചര്യവും ഉണ്ടായി. എന്തായാലും മന്ത്രി പങ്കെടുത്ത പരിപാടി ഐഎൻഎലും എൽഡിഎഫും ബഹിഷ്‌കരിക്കുകയായിരുന്നു എന്നാണ് അറിവ്. പ്രാദേശിക ലീഗ് നേതൃത്വവും ജനപ്രതിനിധികളും ആയിരുന്നു മന്ത്രിയെ പരിപാടിയ്ക്ക് സ്വീകരിച്ചത് എന്ന് ആക്ഷേപവും ഉയർന്നു. നേരത്തേ, കോഴിക്കോട് ജില്ലയിലും അഹമ്മദ് ദേവർകോവിലിനെതിരെ സമാനമായ ആക്ഷേപം ഉയർന്നിരുന്നു.

5

ഈ വിവാദം കത്തി നിൽക്കുമ്പോൾ ആണ് ഇത് സംബന്ധിച്ച് മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ ഒരു വാർത്ത വന്നത്. ഐഎൻഎലിലെ പ്രശ്‌നത്തിൽ മുസ്ലീം ലീഗിനെ പഴിചാരുന്നത് പരിഹാസ്യമാണെന്ന് പട്ടർകുളം ഏരിയ മുസ്ലീം ലീഗ് പ്രസ്താവിച്ചു എന്നാണ് വാർത്ത. സ്വന്തം പാർട്ടിയുടെ മന്ത്രിയുടെ സന്ദർശനം മുടക്കാൻ പല രീതിയിലും ശ്രമം നടത്തിയിട്ടും അതിന് കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമം ആണ് ഐഎൻഎലിലെ ഒരു വിഭാഗം നടത്തിയത് എന്നും ലീഗ് കമ്മിറ്റിയെ ഉദ്ധരിച്ച് ചന്ദ്രികയിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

6

മന്ത്രിയ സന്ദർശിക്കാൻ മുസ്ലീം ലീഗ് നേതാക്കളും ജനപ്രതിനിധികളും എത്തിയതിൽ ഒരു അസ്വാഭാവികതയും ഇല്ലെന്നാണ് വാദം. നഗരസഭ ചെയർപേഴ്‌സണും മറ്റ് കൗൺസിലർമാരും ആയിരുന്നു മന്ത്രിയെ സ്വീകരിച്ചത്. അതിനെ ലീഗ് മേളയാക്കി ഒരു വിഭാഗം ചിത്രീകരിക്കുകയാണെന്ന ആക്ഷപവും ഈ വാർത്തയിൽ ഉന്നയിക്കുന്നുണ്ട്.

7

ഇത്രയും വരെ പ്രശ്‌നമില്ലാത്ത കാര്യങ്ങളാണ്. എന്നാൽ, അതിന് ശേഷം മുസ്ലീം ലീഗ് കമ്മിറ്റിയുടെ നിലപാട് എന്ന രീതിയിൽ ചന്ദ്രിക അവതരിപ്പിക്കുന്ന വിഷയം ആണ് ഐഎൻഎലിൽ വഹാബ് പക്ഷത്തെ ചില സംശയങ്ങളിലേക്ക് നയിക്കുന്നത്. 'പദ്ധതിയെ കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ സ്വന്തം മന്ത്രിയെ കുറിച്ച് അഴിമതി ആരോപണം നടത്തുന്ന ഐഎൻഎൽ വിമതരുടെ നിലപാട് അപഹാസ്യമാണ്' എന്നാണ് വാചകം. ഐഎൻഎൽ മന്ത്രിയെ മുസ്ലീം ലീഗ് എന്തുകൊണ്ട് ഇത്രയും പിന്തുണയ്ക്കുന്നു എന്ന ചോദ്യമാണ് വഹാബ് പക്ഷത്തെ നേതാക്കൾ ചോദിക്കുന്നത്.

8

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സന്ദർശനത്തിനിടെ ഐഎൻഎലിൽ അംഗത്വം കൊടുത്ത വ്യക്തിയെ കുറിച്ചും പ്രാദേശിക നേതൃത്തിന് വലിയ അസംതൃപ്തിയുണ്ട്. 2003 ൽ ഐഎൻഎൽ പിന്തുണയോടെ എൽഡിഎഫ് മഞ്ചേരി നഗരസഭ ഭരിക്കവേ, കാലുമാറി മുസ്ലീം ലീഗിന് വോട്ട് ചെയ്ത ആളെ ആണ് ഇപ്പോൾ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത് എന്നാണ് ആക്ഷേപം. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവ് കൂടിയായ ഒരാൾക്ക് മന്ത്രി അംഗത്വം കൊടുത്തിട്ടും, മുസ്ലീം ലീഗിന്റെ നേതൃത്വം മന്ത്രിയെ പിന്തുണയ്ക്കുന്നതിന് പിന്നിൽ ചില അന്തർധാരകൾ സംശയിക്കുന്നതായും പ്രാദേശിക വികാരമുണ്ട്.

9

ഐഎൻഎലിൽ ഇപ്പോൾ നടക്കുന്ന വിഷയങ്ങളിൽ , കാന്തപുരത്തിന് കടുത്ത അതൃപ്തിയുണ്ട് എന്നാണ് വിവരം. ഈ അതൃപ്തി അദ്ദേഹം നേതാക്കളുമായി പങ്കുവച്ചതായും സൂചയുണ്ട്. ഏറെ പണിപ്പെട്ടായിരുന്നു പിളർപ്പിന്റെ വക്കിൽ നിന്ന് പാർട്ടിയെ ഒരുമിച്ച് നിർത്താൻ കാന്തപുരം ഇടപെട്ടത്. ഐഎൻഎലിന്റെ ഭാവിയിൽ ഈ നീക്കം ഏറെ ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. എന്നാൽ കാര്യങ്ങൾ ഈ നിലയ്ക്കാണ് മുന്നോട്ട് പോകുന്നതെങ്കിൽ, ഇപ്പോഴത്തെ സമവായം അധികനാൾ നീണ്ടുനിന്നേക്കില്ല.

10

അംഗത്വ കാമ്പയിൻ അടക്കമുള്ള വിഷയങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ഇരുവിഭാഗങ്ങളിൽ നിന്നും അഞ്ച് പേരേ വീതം ഉൾക്കൊള്ളിച്ച് ഒരു സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി കൂടി ചർച്ച ചെയ്യാതെയാണ് ഒരു വിഭാഗം ഏകപക്ഷീയമായി അംഗത്വ വിതരണം നടത്തിയത് എന്നാണ് ആക്ഷേപം. നേരത്തേ നിശ്ചയിച്ച പരിപാടികളായിരുന്നു എന്നാണ് ഇക്കാര്യത്തിലെ വിശദീകരണം എന്നാണ് അറിയുന്നത്. എന്തായാലും ശനിയാഴ്ച ഈ സമിതി യോഗം ചേരുന്നുണ്ട്. അതിൽ ഈ വിഷയങ്ങൾ എല്ലാം ചർച്ചയാവുകയും ചെയ്യും. ഐഎൻഎലിനെ മുന്നണിയിൽ തു‍ടർന്ന് കൊണ്ടുപോകണോ എന്ന കാര്യത്തിൽ സിപിഎമ്മിനുള്ളിലും ചില ച‍ർച്ചകൾ നടക്കുന്നതായാണ് വിവരം. സമവായത്തിന് ശേഷവും പാ‍ർട്ടിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഇടതുമുന്നണിയും നിരീക്ഷിക്കുന്നുണ്ട്. മന്ത്രിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇടതുമുന്നണി പരിശോധിക്കാനും ഇടയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+