കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ തിയറ്ററുകളിലെ ദേശീയ ഗാനം: തുറന്നടിച്ച് എംജിഎസ്, കോടതി വിധി ബുദ്ധിശൂന്യം

തിയറ്ററുകളില്‍ സിനിമതുടങ്ങും മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന വിധിക്കെതിരേ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. സുപ്രിംകോടതി വിധി ബുദ്ധിശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: സിനിമാ തിയറ്ററുകളില്‍ സിനിമതുടങ്ങും മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരേ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് പ്രശസ്ത ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. സുപ്രിംകോടതി വിധി ബുദ്ധിശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ അതിരുകടന്ന പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാ തിയറ്ററുകളില്‍ ആളുകള്‍ എത്തുന്നത് വിനോദത്തിന്റെ ഭാഗമായാണ്. ദേശീയത നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. ഇത്തരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ വിജയം കാണില്ലെന്നും ഇന്ത്യന്‍ ചരിത്ര ഗവേഷണ സമിതി (ഐസിഎച്ച്ആര്‍) മുന്‍ അധ്യക്ഷനായ എംജിഎസ് മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തരം നീക്കങ്ങള്‍ പരാജയപ്പെടും

സിനിമക്കെത്തുന്നവരെ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ പരാജയപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യക്ക് മൊത്തമായി ഒരു ദേശീയതയില്ല. ഒരു കൂട്ടം രാജ്യങ്ങളുടെ ഫെഡറേഷന്‍ എന്ന് ഇന്ത്യയെ നമുക്ക് വിളിക്കാം. ഇന്ത്യ ഒരു രാജ്യമല്ല. ഒരു രാജ്യമാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും എംജിഎസ് പറഞ്ഞു.

ബലം പ്രയോഗിച്ച് ഉണ്ടാക്കേണ്ടതല്ല ദേശീയത

പുരാതന ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച് രാജ്യത്ത് നിലവിലുള്ള ചരിത്രകാരന്‍മാരില്‍ അവസാന വാക്കാണ് എംജിഎസ്സിന്റേത്. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ ദേശീയത എന്ന വികാരമുണ്ടാവുമ്പോഴാണ് അത് പ്രാധാന്യമര്‍ഹിക്കപ്പെടുന്നത്. ഈ വികാരം ബലം പ്രയോഗിച്ച് ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നല്ല. ദേശീയത എന്നത് സ്വാഭാവികമായി ഉണ്ടാവേണ്ടതാണെന്നും ബലം പ്രയോഗിച്ച് ഉണ്ടാക്കുന്ന ദേശീയതക്ക് വിപരീത ഫലമാണുണ്ടാവുകയെന്നും എംജിഎസ് പറഞ്ഞു.

സ്വേഛാധിപത്യത്തിലേക്കുള്ള നീക്കം

കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് എംജിഎസിനെ ഐസിഎച്ച്ആര്‍ മേധാവിയായി നിയമിച്ചത്. ബലം പ്രയോഗിച്ച് ദേശീയ ഗാനം കേള്‍പ്പിക്കാനുള്ള നീക്കങ്ങള്‍ സ്വേഛാധിപത്യത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വേഛാധിപത്യവും ജനാധിപത്യവും ഒരിക്കലും യോജിച്ച് പോവില്ല. നമ്മുടെ സംസ്‌കാരം സുതാര്യതയുടേതാണെന്നും എംജിഎസ് കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകള്‍, അറസ്റ്റുകള്‍

സുപ്രിംകോടതി വിധി വന്ന ശേഷം രാജ്യത്ത് ഈ വിഷയത്തില്‍ നിരവധി ചര്‍ച്ചകളാണ് നടന്നത്. നടന്‍ മോഹന്‍ലാല്‍ അടുത്തിടെ തിയറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് നിരവധി കേസുകള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്.

English summary
Historian M G S Narayanan has termed as “stupidity” the Supreme Court ruling making the National Anthem mandatory before movie screenings. Calling it a good example of judicial overreach, there was no need to justify or criticise the same as the order will fail on its own if people don’t make it fail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X