ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവില്‍ വയനാട് സ്വദേശി അനീസ് കെ മാപ്പിള

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: ഭൂമിയുടെ താളങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ കുടിയേറ്റത്തിന്റെ മറവില്‍ പറിച്ചെറിയപ്പെട്ടതിന്റെ വേദനകള്‍ക്ക് നേരെ തിരിച്ചുവെച്ച ക്യാമറക്കാഴ്ചകള്‍ക്ക് ദേശീയ പുരസ്‌കാരം. വയനാട് സ്വദേശി അനീസ് കെ മാപ്പിള സംവിധാനം ചെയ്ത സ്ലേവ് ജനസിസ് എന്ന ഡോക്യുമെന്ററിയാണ് ദേശീയ പുരസ്‌കാരം നേടിയത്. പണിയരുടെ ആചാരങ്ങളെയും ജീവിതരീതികളെയും മൂന്ന് വര്‍ഷത്തിനടുത്ത് പിന്തുടര്‍ന്നാണ് അനീസ് സ്ലേവ് ജനസിസ് ഒരുക്കിയത്.ഇഞ്ചിപ്പാടങ്ങളിലെ തൊഴില്‍ ചൂഷണവും പോക്‌സോ ചുമത്തപ്പെട്ടവരുടെ വ്യഥയും ടോക്യുമെന്ററിയിലെ കാഴ്ടകള്‍ തീവ്രമാക്കുന്നു.

 doccu-of-anees

പനമരം, ചേകാടി, ഏച്ചോം, വള്ളിയൂര്‍ക്കാവ്, കെല്ലൂര്‍, അപ്പപ്പാറ, ഇടിയംവയല്‍ കോളനികളിലും കര്‍ണാടകയിലെ കൂര്‍ഗ്, ഹന്‍സൂര്‍ തുടങ്ങിയ ഇടങ്ങളിലെ ഇഞ്ചിപ്പാടങ്ങളിലുമായിരുന്നു ചിത്രീകരണം. കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ ബാനറില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ചത് അനീസ് തന്നെയാണ്. ലൊക്കേഷനുകള്‍ തേടിയുള്ള യാത്രക്കിടെ കുടകിലെ ഇഞ്ചിപ്പാടത്ത് നിന്നും പരിചയപ്പെട്ട വിനുകിടച്ചുള്ളനാണ് പ്രൊഡക്ഷന്‍ അസിസ്റ്റന്റ്. സൗണ്ട് ഡിസൈനിംഗ് ഷൈജു യൂനിറ്റും അഡീഷണല്‍ ക്യാമറ, ബിജു ഇബ്രാഹിമിം അനിേഷന്‍ മിഥുന്‍ മോഹനും വര കൃഷ്പ്രസാദും നിര്‍വ്വഹിച്ചു.

 aneez-k-mappila

സിംഗപ്പൂരിലെ ബാംഗ് പ്രൊഡക്ഷന്‍ കമ്പനി, ഡവലപ്‌മെന്റ് ഗ്രാന്റായി അനുവദിച്ച 2000 ഡോളറും വിബ്ജിയോര്‍ ഫിലിം മേക്കര്‍ ഫെലോഷിപ്പിന് ലഭിച്ച തുകയുമായിരുന്നു സ്ലേവ് ജനസിസിന്റെ ചിത്രീകരണത്തിന് പ്രധാനയും അനീസിനുണ്ടായിരുന്നു. കെ.എഫ്.എഫിലൂടെയുള്ള ക്രൗഡ് ഫണ്ടിംഗും നിര്‍മ്മാണത്തില്‍ സഹായകമായി. പാറക്കല്‍ സ്വദേശിയാണ്. ഫാറൂഖ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത അനീസ് കാലിക്കറ്റ് പ്രസ് ക്ലബില്‍ നിന്ന് ജേണലിസത്തില്‍ പിജി ഡിപ്ലോമ നേടി. മിയ കുല്‍പ, സയിം തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ നേരത്തേ സംവിധാനം ചെയ്തിട്ടുണ്ട്. 2006ല്‍ സംവിധാനം ചെയ്ത മിയ കുല്‍പയാണ് ആദ്യത്തെ ഹ്രസ്വ ചിത്രം. ഇതിന് 2006ലെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള അല പുരസ്‌കാരം ലഭിച്ചു.

രണ്ടാമത്തെ ഹ്രസ്വ ചിത്രം സെയിമിന് ഇന്റര്‍സോണ്‍ കലോത്സവത്തിലെ മികച്ച സിനിമക്കുള്ള പുരസ്‌കാരവും ചെറുവയല്‍ രാമനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് 2015ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന യുവജനബോര്‍ഡിന്റെ പുരസ്‌കാരവും ലഭിച്ചു. മിയ കുല്‍പ, സയിം തുടങ്ങിയ ഹ്രസ്വചിത്രങ്ങളുടെ 2006ലെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള അല പുരസ്‌കാരം, ഇന്റര്‍സോണ്‍ കലോത്സവത്തിലെ മികച്ച സിനിമക്കുള്ള പുരസ്‌കാരം, 2015ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന യുവജനബോര്‍ഡിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം; സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ല: കെബി മോഹന്‍കുമാര്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
national award; wayand native got award for documentary

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്