പരിസ്ഥിതിയെ തകര്‍ത്ത് വലകെട്ടില്‍ അനധികൃത കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകം

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി:പരിസ്ഥിതിക്ക് കനത്ത നാശം വിതക്കുന്ന തരത്തില്‍ വേളം പഞ്ചായത്തിലെ വലകെട്ടില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാവുന്നു. ഓളോടി താഴ പൊയില്‍ മുക്ക് റോഡിന്റെ വികസന പ്രവര്‍ത്തികള്‍ നടക്കുന്നതിന്റെ മറവിലാണ് അനധികൃമായി കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകമായത്.റോഡ് വികസനത്തിന്റെ ഭാഗമായിട്ടാണ് മണ്ണെടുക്കുന്നതെന്ന് നാട്ടുകരെയും ഉദ്ധ്യോഗസ്ഥരെയും തെറ്റിധരിപ്പിച്ചാണ് ദിവസങ്ങളായി സ്വകാര്യ വ്യക്തികള്‍ നിര്‍ബാധം മണ്ണെടുപ്പ് തുടര്‍ന്നത്.

ചിന്നമ്മയേയും കൂട്ടരേയും വിടാതെ പിടിച്ച് ആദായനികുതി വകുപ്പ്, തമിഴ്നാട്ടിൽ വീണ്ടും റെയ്ഡ്...

ഇവിടെ നിന്ന് കൊണ്ടുപോകുന്ന മണ്ണ് തണ്ണീര്‍ ത്തടങ്ങള്‍ നികത്താനാണ് ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന വേളം മേഖലയില്‍ നീര്‍ത്തടങ്ങള്‍ നികത്തുന്നത് വന്‍ ദുരന്തത്തിന് ഇടയാക്കുന്ന സാഹചര്യമാണുള്ളത്.

manneduppu

മണ്ണെടുപ്പ് അനധികൃതമാണെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് താഹസില്‍ദാര്‍സതീഷ്‌കുമാര്‍.ടി.കെ.ഡപ്.ൂട്ടി താഹസില്‍ദാര്‍ മാര്‍ക്കണ്ഡേയന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും മണ്ണെടുപ്പിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അറീയിക്കുകയും ചെയ്തു.

തുടര്‍ നടപടിയുടെ ഭാഗമായി മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മൂന്ന് ജെ.സി.ബിയും നാല് ട്രിപ്പറുകളും പിടിച്ചെടുക്കാനും തീരുമാനിച്ചു.എന്നാല്‍ ഇവ ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാരാകാത്തതിനെതുടര്‍ന്ന് ഇവ പിടിച്ചെടുത്ത് ഹാജരാക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

English summary
nature destructionthrough hill sliding and soil taking

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്