മട്ടാഞ്ചേരിക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമാവുന്നു? ഫോർട്ട് കൊച്ചിയിൽ നിന്ന് വാട്ടർ മെട്രോ വരും
കൊച്ചി: നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ അതിവേഗത്തിൽ വികസിക്കുകയാണ്. ഇക്കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ കാര്യമായ മുന്നേറ്റം തന്നെ അതിലൊക്കെ ഉണ്ടായിട്ടുണ്ട്. അതിന്റെ മുൻനിരയിൽ തന്നെ ഉള്ള ഒന്നാണ് വാട്ടർ മെട്രോ. ലോകത്തിന് മുൻപിൽ തല ഉയർത്തി നിൽക്കുന്ന കേരള മാതൃക കൂടിയാണിത് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ മെട്രോയുടെ കൂടുതൽ വികസനത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
മട്ടാഞ്ചേരിയെ ഫോർട്ട് കൊച്ചിയുമായി ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കുന്നതിനായുള്ള വിശദമായ പഠനം നടത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതോടെയാണ് ഇത്. മട്ടാഞ്ചേരിയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (ഐസിസിഐ) സംഘടിപ്പിച്ച യോഗത്തിൽ വ്യാപാരി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മട്ടാഞ്ചേരിയിലേക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കാൻ മെട്രോ സജീവമായ നടപടികൾ സ്വീകരിക്കുമെന്നും ബെഹ്‌റ യോഗത്തിൽ ഉറപ്പുനൽകി. വേലിയിറക്ക സമയത്ത് വാട്ടർ മെട്രോയ്ക്കും സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്കും സർവീസ് തടസപ്പെടുന്ന വിഷയത്തിൽ പരിഹാരം കാണണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഇത് കാലങ്ങളായി മേഖലയിൽ നിന്ന് ഉയരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്.
ഫെറി സർവീസുകൾക്ക് തടസമുണ്ടാകാത്ത രീതിയിൽ കൃത്യമായ ആഴംകൂട്ടൽ നടത്താൻ ലോക്‌നാഥ് ബെഹ്‌റ നടപടിയെടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ആഴംകൂട്ടൽ കാര്യക്ഷമമായി നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കെഎംആർഎൽ എംഡി ഉറപ്പ് നൽകിയതായി ഐസിസിഐ ഭാരവാഹികൾ അറിയിച്ചു.
വാട്ടർ മെട്രോ സർവീസുകൾ തോപ്പുംപടി, പള്ളുരുത്തി തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക് ദീർഘിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും വ്യാപാരികൾ മെട്രോ മേധാവിയോട് അഭ്യർത്ഥിച്ചു. മെട്രോ റെയിൽ പള്ളുരുത്തിയിലേക്ക് നീട്ടുന്നതിനുള്ള നിർദ്ദേശവും യോഗത്തിൽ അവതരിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ കെഎംആർഎൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
കൊച്ചി വാട്ടർ മെട്രോ മികവിന്റെ പാതയിൽ
നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാട്ടർ മെട്രോ എന്ന വിശേഷണം കൊച്ചിയിലെ സംവിധാനത്തിന് സ്വന്തമാണ്. അത് കൊണ്ട് തന്നെ പല സംസ്ഥാനങ്ങളിൽ നിന്നും പഠനത്തിനായും സഹായത്തിനായും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. അത്രയും മികവുറ്റ രീതിയിൽ ആണ് സേവനങ്ങൾ മുന്നോട്ട് പോവുന്നത്.
അതിനിടെ കൊച്ചി വാട്ടർ മെട്രോ പുതിയ നീക്കത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്‌തുമസ്, ന്യൂയർ അവധികൾ മുന്നിൽ കണ്ട് തിരക്കുകൾ മനസിലാക്കി സർവീസുകൾ നീട്ടാനാണ് അധികൃതർ ഒരുങ്ങുന്നത്. ഹൈക്കോടതി-ഫോർട്ട് കൊച്ചി പാതയിൽ സർവീസുകൾ വർധിപ്പിച്ചു കൊണ്ട് സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് നീക്കം.
ഇതിനായി രണ്ട് അധിക ബോട്ടുകൾ ഏർപ്പെടുത്തിയേക്കും. നിലവിൽ, കെഡബ്ല്യുഎംഎൽ ഈ റൂട്ടിൽ പ്രതിദിനം 30-ലധികം സർവീസുകൾ നടത്തുന്നു. ഹൈക്കോടതി ടെർമിനലിൽ നിന്ന് ആദ്യ സർവീസ് രാവിലെ 8 മണിക്ക് പുറപ്പെടും. അവസാന ബോട്ട് രാത്രി 8.10 നാണ് പുറപ്പെടുക. എന്നാൽ അവധിക്കാല തിരക്ക് കണക്കിലെടുത്ത് അവസാന സര്‍വീസിന്റെ സമയം ദീര്‍ഘിപ്പിക്കാനാണ് ആലോചന.
-
കൊച്ചിക്കാർ കാത്തിരിക്കുന്ന ഔട്ടർ റിംഗ് എപ്പോൾ വരും? ഗതാഗത കുരുക്ക് അഴിയും, നടപടികൾ ഇഴയുന്നു -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications