കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ലാവലിന്‍ പരിഗണിക്കാന്‍ ജഡ്ജിയായി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:ഒടുവില്‍ ലാവലിന്‍ കേസ് പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ഒരു ജഡ്ജിയെ കിട്ടി. ജസ്റ്റിസ് ജെകെ രാമകൃഷ്ണന്‍ ആയിരിക്കും ലാവലിന്‍ കേസിലെ റിവിഷന്‍ ഹര്‍ജികള്‍ പരിഗണിക്കുക.

ജസ്റ്റിസ് എന്‍കെ ബാലകൃഷ്ണന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തിലാണ് പുതിയ ജഡ്ജി കേസ് പരിഗണിക്കുന്നത്. വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂറിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

High Court

ഫെബ്രുവരി നാലിന് ഉച്ചക്ക് തന്നെ ജസ്റ്റിസ് രാമചന്ദ്രന്‍ ഹര്‍ജികള്‍ പരിഗണിക്കും എന്നാണ് അറിവ്.

ലാവലിന്‍ കേസിലെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഇതുവരെ നാല് ഹൈക്കോടതി ജഡ്ജിമാരാണ് പിന്‍മാറിയത്. ഇതില്‍ ആദ്യത്തെ മൂന്ന് പേരും കേസ് പരിഗണിക്കാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ കേസില്‍ നിന്ന് അവസാനം പിന്‍മാറിയ ജസ്റ്റിസ് എന്‍കെ ബാലകൃഷ്ണന്‍ എന്തുകൊണ്ടാണ് താന്‍ കേസില്‍ നിന്ന് പിന്‍മാറുന്നത് എന്ന കാര്യം വ്യക്തമാക്കി. സര്‍ക്കാരില്‍ വലിയ സ്വാധീനമുള്ള വക്കീലിന്റെ ജൂനിയറായിട്ടാണ് താന്‍ അഭിഭാഷക വൃത്തി തുടങ്ങിയതെന്നായിരുന്നു ജസ്റ്റിസ് പറഞ്ഞത്. അതുകൊണ്ട് പിണറായി വിജയെനതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നത് ഉചിതമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിയുടെ പിന്‍മാറ്റത്തിനെതിരെ നിയമ വിദഗ്ധരും പൊതു പ്രവര്‍ത്തകരും രംഗത്തെത്തിക്കഴിഞ്ഞു. കേസ് പരിഗണിക്കാന്‍ തയ്യാറാകാത്ത ജഡ്ജി രാജിവച്ച് പുറത്ത് പോകണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ നടപടി അസാധാരണമാണെന്നും ഇത് നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും അഡ്വ. സെബസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

English summary
New Judge to consider petitiions in Lavalin Case .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X