കടലെടുത്ത ജീവിതങ്ങൾക്ക് താങ്ങായി മാറാം; പുതുവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നു. ഓഖി ദുരന്തബാധിതരെ ഓർമ്മിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം.

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തു! പാണക്കാട് റഷീദലി തങ്ങളെ മഹല്ല് സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി...

സാരിയുടുത്ത് സോഫിയ ഇന്ത്യയിലെത്തി; ഇടയ്ക്ക് 'ശ്വാസം' നിലച്ചു, വിവാഹം കഴിക്കാമോ എന്ന ചോദ്യവും...

ജനക്ഷേമത്തിന് ഊന്നൽ നൽകിയ പദ്ധതികളും, വികസനപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന ഇടപെടലുകളുമടക്കം 2017 അവസാനിക്കുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരന്തം വർഷാന്ത്യത്തിൽ നമ്മുടെ സന്തോഷങ്ങൾക്ക് മേൽ ഇരുൾ പരത്തിയിരിക്കുന്നു. തീരത്തെ സങ്കടക്കടലിലാഴ്ത്തിയ ദുരന്തപശ്ചാത്തലത്തിൽ കടൽ തീരത്ത് സംഘടിപ്പിക്കാറുള്ള പുതുവർഷ ആഘോഷം സർക്കാർ ഉപേക്ഷിച്ചു. മെഴുകുതിരി തെളിച്ച് ഓഖി ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayivijayan

കടലെടുത്ത ജീവിതങ്ങൾക്ക് താങ്ങായി മാറാനുള്ള ബൃഹത് പദ്ധതിയാണ് പുതുവർഷത്തിൽ സർക്കാർ നടപ്പിലാക്കുന്നത്. ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും സർക്കാർ സാമ്പത്തികസഹായം തേടുന്നുമുണ്ട്. സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന നമ്മുടെ സംസ്കാരം കൂടുതൽ ഉയർത്തിപ്പിടിക്കേണ്ട സന്ദർഭമാണിത്. പുതുവർഷത്തിൽ ആ കടമ ഏറ്റെടുക്കാമെന്നും മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശത്തിൽ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
new year wishes by cm pinarayi vijayan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്