കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയം കയ്‌പേറി; നികേഷ് കുമാര്‍ വീണ്ടും മാധ്യമരംഗത്തേക്ക്, പുതിയ ഷോ 'എന്റെ ചോര തിളയ്ക്കുന്നു'

സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന എന്റെ ചോര തിളയ്ക്കുന്നു എന്ന ഷോയുമായാണ് നികേഷിന്റെ രണ്ടാം വരവ്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പോര്‍ക്കളത്തില്‍ നിന്നു ഒരടി പിന്നോട്ട് വച്ച് റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ എംവി നികേഷ് കുമാര്‍ വീണ്ടും ചാനലില്‍ സജീവമാവുന്നു. റിപ്പോര്‍ട്ടറില്‍ പുതിയ ടെലിവിഷന്‍ ഷോ അവതരിപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന എന്റെ ചോര തിളയ്ക്കുന്നു എന്ന ഷോയുമായാണ് നികേഷിന്റെ രണ്ടാം വരവ്. റിപ്പോര്‍ട്ടര്‍ ടിവി നാല് പരിപാടികളാണ് തുടങ്ങാനിരിക്കുന്നത്. അതിലൊന്ന് നികേഷിന്റെ എന്റെ ചോര തിളയ്ക്കുന്നു ആണ്.

അഴീക്കോട്ടെ പരാജയം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു നികേഷ് കുമാര്‍. മുസ്ലിം ലീഗിലെ കെഎം ഷാജിയോട് പരാജയപ്പെട്ട അദ്ദേഹം പക്ഷേ, ഇതുവരെ ചാനലില്‍ പ്രത്യേക ഷോ അവതരിപ്പിച്ചിട്ടില്ല. എന്റെ ചോര തിളയ്ക്കുന്നു ഷോയുമായാണ് ഇടവേളക്ക് ശേഷമെത്തുന്നത്.

വ്യത്യസ്തമാവും പ്രോഗ്രാം

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ട് മുതല്‍ ഒമ്പതു വരെയായിരിക്കും നികേഷിന്റെ ഷോ. ന്യൂസ് റൂമുകളില്‍ ഒതുങ്ങുന്ന ചര്‍ച്ചയായിരിക്കില്ല പ്രോഗ്രാം. വിവിധ സ്ഥലങ്ങളില്‍ ഒരുക്കുന്ന തല്‍സമയ സംവാദമാണിത്.

 സംഭവ സ്ഥലത്ത് ഷോ സംഘടിപ്പിക്കും

20ന് ആദ്യ ഷോ സംപ്രേഷണം ചെയ്യാനാവുമെന്നാണ് കരുതുന്നതെന്ന് ചാനല്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. സാധാരണ ന്യൂസ് റൂമില്‍ നടക്കുന്ന ചര്‍ച്ചകളാണ് ചാനലുകളില്‍ ഇതുവരെ കണ്ടിട്ടുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായി ഓരോ ദിവസവും സംഭവം നടന്ന സ്ഥലത്ത് എത്തി സംവാദം സംഘടിപ്പിക്കുന്നതാണ് ഷോ.

ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷ

ഇത്തരം ചര്‍ച്ചകളില്‍ സ്വാഭാവികമായും ജനങ്ങളുടെ ഇടപെടലുമുണ്ടാവും. വ്യത്യസ്തമായ പരിപാടി ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ചാനലുകളില്‍ കാണുന്ന തരം ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ചെറിയ വ്യത്യസമുണ്ട്.

 ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

വിവിധ സ്റ്റുഡിയോകളില്‍ അതിഥികളുണ്ടാവും. ഇവരോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ചാനല്‍ അവതാരകനല്ല, പകരം ജനങ്ങളായിരിക്കും. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് അതിഥികള്‍ മറുപടി നല്‍കേണ്ടി വരിക. ഏറെ പ്രയാസകരമായ പരിപാടിയാവും ഇത്. 15 അംഗ സംഘം പ്രോഗ്രാം നടത്തിപ്പിനുണ്ടാവും.

English summary
Nikesh kumar come again with new show in Reporter Channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X