കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയിയായി ഹൈക്കോടതി പ്രഖ്യാപിക്കും എന്നാണ് കരുതിയത്.. സുപ്രീം കോടതിയിലേക്ക് നികേഷും

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
സുപ്രീം കോടതിയിലേക്ക് നികേഷും | News Of The Day | Oneindia Malayalam

കൊച്ചി: തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി മണിക്കൂറുകള്‍ക്കകം തന്നെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുളള സാവകാശമാണ് ഹൈക്കോടതി അനുവദിച്ചത്. എന്നാല്‍ ഇത് മനസ്സിലാക്കാതെ സോഷ്യല്‍ മീഡിയയില്‍ മുസ്ലീം ലീഗ് അനുയായികള്‍ വിധി റദ്ദാക്കി എന്നത് പോലെ ആഘോഷിക്കുകയാണ്.

രാഹുൽ ഗാന്ധിയെ പൊക്കിപ്പറയുന്ന 'മോദി', കോൺഗ്രസിന് വേണ്ടി വോട്ട് പിടുത്തം, രാഹുൽ ഇറക്കിയ തന്ത്രം!രാഹുൽ ഗാന്ധിയെ പൊക്കിപ്പറയുന്ന 'മോദി', കോൺഗ്രസിന് വേണ്ടി വോട്ട് പിടുത്തം, രാഹുൽ ഇറക്കിയ തന്ത്രം!

ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ലഭിച്ച നടപടി സ്വാഭാവികം മാത്രമാണെന്ന് എംവി നികേഷ് കുമാര്‍ പ്രതികരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജിയെ കോടതി അയോഗ്യനാക്കിയത്.

nikesh

രണ്ടരകൊല്ലമായി താന്‍ നടത്തുന്ന നിയമപോരാട്ടം ഇനിയും തുടരുമെന്നും നികേഷ് കുമാര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ സ്‌റ്റേയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും നികേഷ് വ്യക്തമാക്കി. ഹൈക്കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കും എന്നാണ് കരുതിയിരുന്നത് എന്നും നികേഷ് പ്രതികരിച്ചു. എന്നാല്‍ തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്.

അഴീക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തനിക്ക് പറയാനുളളത് ചൊവ്വാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ പറയുമെന്നും നികേഷ് കുമാര്‍ വ്യക്തമാക്കി. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അയോഗ്യനാക്കപ്പെട്ട കെഎം ഷാജി. ഹൈക്കോടിയില്‍ നിന്നും സ്‌റ്റേ ലഭിച്ചതില്‍ സന്തോഷമില്ലെന്നും വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാമര്‍ശം മാറ്റിക്കിട്ടുകയാണ് വേണ്ടതെന്നും ഷാജി പ്രതികരിച്ചു.

English summary
Nikesh Kumar's reaction in stay for disqualification verdict against KM Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X