മുസ്ലിം വിരുദ്ധ പരാമര്‍ശം; സെന്‍കുമാറിനെതിരെ നടപടിയില്ല, ഉദ്യോഗസ്ഥര്‍ രണ്ടുതട്ടില്‍, ഇനി കോടതി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തി വെട്ടിലായ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരേ ഉടനെ നടപടിയെടുക്കില്ല. ധൃതിപിടിച്ച് നടപടി വേണ്ടെന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സെന്‍കുമാറിന്റെ മൊഴിയെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷേ, അതും ഉടനെ ഉണ്ടാവില്ല.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സെന്‍കുമാറിനെതിരേ കേസെടുത്തിട്ടുള്ളത്. സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ പ്രസാധകനെതിരേയും കേസെടുത്തിട്ടുണ്ട്. ഇതില്‍ തുടര്‍ നടപടികള്‍ വൈകുമെന്നാണ് വിവരം.

മുസ്ലിം വിരുദ്ധമായ പരാമര്‍ശങ്ങള്‍ സെന്‍കുമാര്‍ നടത്തിയെന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളാണ് വാരിക പ്രസിദ്ധീകരിച്ചതെന്ന് സെന്‍കുമാര്‍ പറയുന്നു.

ജാമ്യമില്ലാ കേസ്

ജാമ്യമില്ലാ കേസ്

ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും. സെന്‍കുമാറിനെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം

ക്രൈംബ്രാഞ്ച് അന്വേഷണം

മുസ്ലിം യൂത്ത് ലീഗ്, എസ്‌ഐഒ ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളാണ് സെന്‍കുമാറിനെതിരേ ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളത്. തുടര്‍ന്നാണ് കേസെടുത്തതും ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതും.

സെന്‍കുമാര്‍ ഡിജിപിക്ക് കത്തുനല്‍കി

സെന്‍കുമാര്‍ ഡിജിപിക്ക് കത്തുനല്‍കി

പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന്റെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വാരികയില്‍ പറയുന്ന കാര്യങ്ങള്‍ താന്‍ പറയാത്തതാണെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കേസ് റദ്ദാക്കണമെന്നാവശ്യം

കേസ് റദ്ദാക്കണമെന്നാവശ്യം

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സെന്‍കുമാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട അദ്ദേഹം അഭിഭാഷകരുമായി ചര്‍ച്ച നടത്തി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെതിരേ കേസെടുത്തത്.

നടിയെ അപമാനിച്ചും സെന്‍കുമാര്‍

നടിയെ അപമാനിച്ചും സെന്‍കുമാര്‍

അതേസമയം, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ അപമാനിച്ചും മുന്‍ ഡിജിപി സെന്‍കുമാര്‍ സംസാരിച്ചെന്ന് വെളിപ്പെടുത്തല്‍. മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ആരോപണം നേരിടുന്ന സെന്‍കുമാറിന് കനത്ത തിരിച്ചടിയാകുന്ന പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

 തെളിവുണ്ടെന്ന് പത്രാധിപര്‍

തെളിവുണ്ടെന്ന് പത്രാധിപര്‍

സമാകാലിക മലയാളം അഭിമുഖത്തിനിടെ ആയിരുന്നു സെന്‍കുമാര്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായത്. ഇതേ അഭിമുഖത്തിനിടെ തന്നെയാണ് ആക്രമിക്കപ്പെട്ട നടിക്കെതിരേയും മുന്‍ ഡിജിപി രൂക്ഷമായ വാക്കുകള്‍ പ്രയോഗിച്ചത്. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സമകാലിക മലയാളം പത്രാധിപര്‍ സജി ജെയിംസ് പറഞ്ഞു.

ഡിജിപിക്ക് നല്‍കിയ വിശദീകരണം

ഡിജിപിക്ക് നല്‍കിയ വിശദീകരണം

സെന്‍കുമാറിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം സംബന്ധിച്ച് ഡിജിപിക്ക് നല്‍കിയ വിശദീകരണത്തിലാണ് പത്രാധിപര്‍ ഇക്കാര്യം വിശദീകരിച്ചത്. സംഭാഷണം പുറത്തുവന്നാല്‍ സെന്‍കുമാറിന്റെ മുഖംമൂടി അഴിഞ്ഞുവീഴും.

ഒരു ഫോണ്‍ വന്നു

ഒരു ഫോണ്‍ വന്നു

അഭിമുഖം നടക്കുന്നതിനിടെ ഒരു ഫോണ്‍ വന്നു. ഇതില്‍ മറുപടി നല്‍കുമ്പോഴാണ് നടിയെ രൂക്ഷമായി അധിക്ഷേപിച്ച് സംസാരിച്ചത്. ഇതിനെല്ലാം തന്റെ പക്കല്‍ തെളിവുണ്ടെന്നും പത്രാധിപര്‍ പറഞ്ഞു.

പ്രസിദ്ധീകരിക്കാതിരുന്നത്

പ്രസിദ്ധീകരിക്കാതിരുന്നത്

എന്നാല്‍ അഭിമുഖം നടത്തിയ ലേഖകനോടല്ല നടിയെ മോശമായി സംസാരിച്ചത്. ആ സമയം വന്ന ഫോണിലാണ്. അതുകൊണ്ടാണ് നടിയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നതെന്നും സജി ജെയിംസ് പറഞ്ഞു.

അപമാനിക്കുന്ന വാക്കുകള്‍

അപമാനിക്കുന്ന വാക്കുകള്‍

നടിയെ രൂക്ഷമായി അപമാനിക്കുന്ന വാക്കുകളാണ് സെന്‍കുമാര്‍ സംഭാഷണത്തില്‍ ഉപയോഗിക്കുന്നത്. ഈ സംഭാഷണവും അഭിമുഖത്തിനൊപ്പം സമകാലിക മലയാളം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ആവശ്യപ്പെട്ടാല്‍ തെളിവ് സമര്‍പ്പിക്കും

ആവശ്യപ്പെട്ടാല്‍ തെളിവ് സമര്‍പ്പിക്കും

പോലീസ് ആവശ്യപ്പെട്ടാല്‍ തെളിവായി ഈ രേഖ സമര്‍പ്പിക്കും. അഭിമുഖത്തിനിടെ മറ്റൊരു മാധ്യമപ്രവര്‍ത്തകനും അവിടെ ഉണ്ടായിരുന്നുവെന്ന് സജി ജെയിംസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നു

മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നു

കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് ആപത്ക്കരമാണെന്ന് സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്നത് കൊലപാതകങ്ങളല്ല, അതേപറ്റി മുസ്ലിംകള്‍ പ്രസംഗിക്കുന്നതാണ് കുഴപ്പമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഐഎസും ആര്‍എസ്എസും

ഐഎസും ആര്‍എസ്എസും

മതതീവ്രവാദമെന്ന് പറയുമ്പോള്‍ മുസ്ലിം സമുദായം ചോദിക്കും ആര്‍എസ്എസ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസുമായി യാതൊരു താരതമ്യവുമില്ല. നാഷനല്‍ സ്പിരിറ്റിന് എതിരായ മതതീവ്രവാദത്തെയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.

ലൗ ജിഹാദ്

ലൗ ജിഹാദ്

ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ മുസ്ലിംകള്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിന് വേണ്ടി നടക്കുകയാണ്. ഏക പക്ഷീയമായ മതം മാറ്റമാണ് ഇവിടെ നടക്കുന്നതെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. ലൗജിഹാദ് ആരോപണം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

 നടിയുടെ കേസില്‍ മുമ്പും

നടിയുടെ കേസില്‍ മുമ്പും

കേസ് നടപടികളുടെ ഭാഗമായാണ് അഭിമുഖം നടത്തിയ സമകാലിക മലയാളത്തില്‍ നിന്നു പോലീസ് രേഖകള്‍ ആവശ്യപ്പെട്ടത്. അപ്പോഴാണ് പത്രാധിപര്‍ വിശദീകരണം നല്‍കിയത്. ഈ അഭിമുഖത്തിനിടെ വന്ന ഫോണ്‍ കോളിന് മറുപടി പറയുമ്പോഴാണ് നടിയെ അധിക്ഷേപിച്ച് സംസാരിച്ചത്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ ഏകോപനം ഇല്ലെന്ന് നേരത്തെ സെന്‍കുമാര്‍ പറഞ്ഞിരുന്നു.

English summary
No Urgent Action Against Senkumar on Anti Muslim comments
Please Wait while comments are loading...