കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുരേഷ് ഗോപി അധികകാലം ബിജെപിയിൽ തുടരുമെന്ന് തോന്നുന്നില്ല', പ്രതികരിച്ച് എൻഎസ് മാധവൻ

Google Oneindia Malayalam News

കൊച്ചി: ലക്ഷദ്വീപിനെ പിന്തുണച്ച് രംഗത്ത് വന്നതിന്റെ പേരില്‍ സംഘപരിവാര്‍ സൈബര്‍ ആക്രമണം നേരിട്ട നടന്‍ പൃഥ്വിരാജിനെ പിന്തുണച്ച് വലിയൊരു വിഭാഗമാണ് മുന്നോട്ട് വന്നത്. സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ പിന്തുണയുമായി രംഗത്ത് വന്നു. അതേസമയം സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലോ മമ്മൂട്ടിയോ ഇതുവരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ലെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നു.

അതേസമയം ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയും പൃഥ്വിരാജിന് എതിരെയുളള സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ചിരുന്നു. സുരേഷ് ഗോപിയെ അഭിനന്ദ്ിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ എഴുത്തുകാരനായ എന്‍എസ് മാധവന്‍. ട്വിറ്ററിലാണ് എന്‍എസ് മാധവന്റെ പ്രതികരണം

ns m

എന്‍എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെ: 'സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് അപ്പുറം തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തെ സംബന്ധിച്ചുളള മറ്റെല്ലാം നല്ലതാണ്. അ്‌ദ്ദേഹം മനുഷ്യത്വമുളള വ്യക്തിയാണ്. നോക്കൂ, സുരേഷ് ഗോപി അല്ലാതെ മറ്റൊരു സൂപ്പര്‍ സ്റ്റാറും പൃഥ്വിരാജിന് പിന്തുണയുമായി മുന്നോട്ട് വന്നിട്ടില്ല. അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയാണ് പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് എന്നിരിക്കെ തന്നെ. അദ്ദേഹം ആ സംഘത്തിനൊപ്പം അധികകാലം നില്‍ക്കുമെന്ന് തനിക്ക് തോന്നുന്നില്ല'.

സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു: ''സുരേഷ് ഗോപിയുടെ പ്രതികരണം: ' Please... Please... Please... ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം.

വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു.

വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല.

Recommended Video

cmsvideo
സുരേഷ് ഗോപി BJP വിടും..ഇനി അവിടെ നിൽക്കാനാകില്ല | Oneindia Malayalam

ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു! Let dignity and integrity be your Sword when you criticize. Keep protected Integrity, Dignity, Decency and let Emotions be PURE and SINCERE''.

English summary
NS Madhavan on Suresh Gopi supporting Prithviraj in Cyber Attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X