കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവിളി പൂവിളി പൊന്നോണമായി...അത്തം പിറന്നു ഇനി ഓണനാളുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇനി പൂവിളിയുടെ പത്ത് ഓണനാളുകള്‍. അത്തം പിറന്നതോടെ ഓണലഹരിയിലേയ്ക്ക് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പഴമ ചോര്‍ന്ന് പോയെങ്കിലും ഇന്നും പൂക്കളത്തിനായി ചമഞ്ഞൊരുങ്ങുന്ന മുറ്റങ്ങള്‍ കുറവല്ല. എന്തിന് പത്ത് ദിവസത്തെ കുറവും തീര്‍ത്ത് തിരുവോണത്തിനെങ്കിലും ഒരും അത്തം തീര്‍ക്കാന്‍ മലയാളി സമയം കണ്ടെത്തും.

പ്രസിദ്ധമായ തൃപ്പുണിത്തുറ അത്തച്ചമയവും ഇന്നാണ് (19-ഓഗസ്റ്റ്-2015). തമിഴ്‌നാട്ടില്‍ മഴകുറഞ്ഞതും പൂവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. നാട്ടിലും വീട്ടിലും പൂക്കളുണ്ടെങ്കിലും മറുനാടന്‍ പൂക്കളോട് പ്രിയമുള്ളവര്‍ക്ക് ഇത്തവണ കോസ്റ്റ്‌ലിയായ പൂക്കളമൊരുക്കേണ്ടി വരും

 പൊന്നോണമായി

പൊന്നോണമായി

പൊന്നോണത്തിന്റെ വരവറിയിച്ച് ഇത്തം പിറന്നു

പത്ത് നാള്‍

പത്ത് നാള്‍

പൂക്കളുടെ നിറചാര്‍ത്ത് ഓരോ കളങ്ങളിലും നിറച്ച് തിരുവോണ ദിനത്തിനായുള്ള മനോഹരമായ കാത്തിരിപ്പാണ് വരും ദിനങ്ങള്‍

പഴമ നഷ്ടപ്പെട്ടു

പഴമ നഷ്ടപ്പെട്ടു

പഴമ നഷ്ടപ്പെട്ട് വീട്ടുമുറ്റങ്ങളില്‍ നിന്നും അത്തപ്പൂക്കളങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ചെറുപ്പക്കാരുടെ സംഘങ്ങള്‍ റോഡുവക്കില്‍ പൂക്കളമിടുന്നതും ഓഫീസ് മുറ്റങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത്തപ്പൂക്കള മത്സരം നടക്കും

കാക്കപ്പൂവേ

കാക്കപ്പൂവേ

തുമ്പപ്പൂവും, കാക്കപ്പൂവും, മുക്കൂറ്റിയുമൊക്കെ എന്താണെന്ന് പോലും അറിയില്ല പുതുതലമുറയ്ക്ക്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും പൂക്കളെത്തിയാലേ മലയാളിയ്ക്ക് അത്തമിടാന്‍ പറ്റൂ

 വില കൂടും

വില കൂടും

തമിഴ്‌നാട്ടില്‍ മഴകുറഞ്ഞതിനാല്‍ പൂവ് കൃഷിയില്‍ കാര്യമായ ഇടിവുണ്ട്. ഇതിനാല്‍ തന്നെ വിപണിയില്‍ വില ഉയരും

English summary
Onam celebrations starts with Atham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X