കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറ്ററി നിര്‍മാണശാലയ്ക്ക് നികുതി ഇളവ്; മാണിക്കെതിരെ വീണ്ടും വിജിലന്‍സ് കേസ്

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: സമൂഹ വിവാഹത്തിന് അഴിമതി പണം ഉപയോഗിച്ചെന്ന പരാതിയില്‍ കേസെടുത്ത് ത്വരിത പരിശോധന നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടതിന് പിന്നാലെ കെ എം മാണിക്കെതിരെ മറ്റൊരു കേസ് കൂടി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തു. ബാറ്ററി നിര്‍മാണ ശാലയ്ക്ക് നികുതി ഇളവ് ചെയ്ത് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.

പാലാ സ്വദേശി ജോര്‍ജ് സി കാപ്പന്റെ പരാതിയിലാണ് മാണിക്കെതിരെ അന്വേഷണം. കുറിച്ചിയിലെ സൂപ്പര്‍ പിഗ്മെന്‍സ് ഉടമ ബെന്നി എബ്രാഹമിന് നികുതി ഇളവ് നല്‍കി സഹായിച്ചതിലൂടെ 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഡിവൈ.എസ്.പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അഴിമതി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുക്കുന്നത്.

 km-mani

2005ല്‍ വാറ്റ് വന്നതിനു ശേഷം ലെഡ് പൗഡര്‍ നിര്‍മിക്കുന്ന യൂണിറ്റിന് നികുതി നാലു ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. 2012-13 വര്‍ഷത്തില്‍ ഇത് വീണ്ടും വര്‍ധിപ്പിച്ച് 13.5 ശതമാനമാക്കി. എന്നാല്‍ 2015 വരെ സൂപ്പര്‍ പിഗ്മെന്‍സ് ഉടമ ബെന്നി എബ്രാഹാം കൂട്ടിയ നികുതി അടച്ചിരുന്നില്ല. നേരത്തെ ഉണ്ടായിരുന്ന അഞ്ചു ശതമാനം നികുതി മാത്രമെ അടച്ച് വന്നിരുന്നുള്ളൂ.

മാണി അവസാനമായി അവതരിപ്പിച്ച 2013-14 വര്‍ഷത്തെ ബജറ്റില്‍ ഈ കമ്പനിക്ക് മുന്‍കാല പ്രാബല്യത്തോടെ അഞ്ചു ശതമാനാക്കി കുറച്ച് നല്‍കുകയായിരുന്നെന്നാണ് ആരോപണം. മുന്‍ നികുതി പിരിച്ചെടുക്കാതെ സര്‍ക്കാരിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

English summary
Vigilance registered One more case against K M Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X