കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായം തളര്‍ത്താത്ത നൃത്തവിസ്മയവുമായി പദ്മയെത്തി

  • By Soorya Chandran
Google Oneindia Malayalam News

പ്രതിഭയുടെ അളവ് കോലില്‍ നര്‍ത്തകിയെന്നോ, ഗായികയെന്നോ സംഗീത സംവിധായകയെന്നോ വേര്‍തിരിക്കാനാകില്ല പദ്മ സുബ്രഹ്മണ്യത്തെ. അതുകൊണ്ടാണല്ലോ രാഷ്ട്രം ഡോ.പദ്മ സുബ്രഹമ്ണ്യത്തെ രണ്ട് തവണ പദ്മ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത്.

ഇത്തവണത്തെ സൂര്യ ഫെസ്റ്റിവലിലും ഡോ.പദ്മ സുബ്രഹ്മണ്യം എത്തിയിരുന്നു. പ്രായം തളര്‍ത്താത്ത നൃത്ത വിസ്മയവുമായി. സ്വയം ചിട്ടപ്പെടുത്ത നൃത്ത ശില്‍പവുമായി. തുടര്‍ച്ചയായി 37-ാം വര്‍ഷമാണ് പദ്മ സുബ്രഹ്മണ്യം തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലില്‍ ചിലങ്കയണിയുന്നത്.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി ഡോ.പദ്മ സുബ്രഹ്മണ്യം അവതരിപ്പിച്ച ഭരതനാട്യത്തിന്റെ ദൃശ്യങ്ങള്‍

ഡോ.പദ്മ സുബ്രഹ്മണ്യം

ഡോ.പദ്മ സുബ്രഹ്മണ്യം

എഴുപത് വയസ്സ് കഴിഞ്ഞിരിക്കുന്നു ഡോ. പദ്മ സുബ്രഹ്മണ്യത്തിന്. എന്നാല്‍ കലയോടുള്ള ആസക്തിക്ക് ഇപ്പോഴും ശമനമില്ല.

 നൃത്തവും സംഗീതവും

നൃത്തവും സംഗീതവും

പഠിച്ച് തുടങ്ങിയത് സംഗീതമായിരുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും സംഗീതത്തില്‍ തന്നെ. എന്നാല്‍ ഗവേഷണം നടത്തിയത് നൃത്തത്തിലും.

എഴുത്തിലും കഴിവ് തെളിയിച്ചു

എഴുത്തിലും കഴിവ് തെളിയിച്ചു

പാട്ടും ആട്ടവും മാത്രമല്ല, എഴുത്തും തനിക്ക് വഴങ്ങുമെന്ന് ഡോ. പദ്മ സുബ്രഹ്മണ്യം തെളിയിച്ചിട്ടുണ്ട്. കലകളോട് ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഡോ.പദ്മയുടെ പേരിലുണ്ട്. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ വേറെയും.

പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

രാഷ്ട്രം പദ്മഭൂഷന്‍ നല്‍കി ആദരിച്ച വ്യക്തിത്വമാണ് ഡോ.പദ്മയുടേയത്. സംഗീത നാടക അക്കാദമി അവാര്‍ഡും മറ്റ് പല പ്രമുഖ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

വിദേശ ബഹുമതികള്‍

വിദേശ ബഹുമതികള്‍

ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല പദ്മയുടെ പ്രശസ്തി. സോവിയറ്റ് യൂണിയന്റെ നെഹ്‌റു പുരസ്‌കാരം, ജപ്പാന്റെ ഫുക്കുവോക്ക ഏഷ്യന്‍ കള്‍ച്ചറല്‍ പുരസ്‌കാരം എന്നിവക്ക് ഉടമയാണ് ഡോ. പദ്മ സുബ്രഹ്മണ്യം.

ഡോക്യുമെന്ററികള്‍

ഡോക്യുമെന്ററികള്‍

ഡോ. പദ്മ സുബ്രഹ്മണ്യത്തെക്കുറിച്ച് നിരവധി ഡോക്യുമെന്ററികളും സിനിമകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതും വിദേശ രാജ്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.

ഗായിക

ഗായിക

ഇന്ത്യന്‍ ഭാഷകളിലും നിരവധി വിദേശ ഭാഷകളിലും പദ്മയുടെ ഗാനങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മലയാള സിനിമയായ എന്നെന്നും കണ്ണേട്ടനില്‍ ഒരുഗാനം സുനന്ദയോടൊപ്പം പാടിയത് പദ്മ സുബ്രഹ്മണ്യം ആണ്.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

സൂര്യ ഫെസ്റ്റിവല്‍ എന്നും പദ്മയിടെ പ്രിയപ്പെട്ട വേദിയാണ്. എല്ലാ വര്‍ഷവും മുടങ്ങാതെ ഇവിടെ എത്താന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്.

നൃത്ത ശില്‍പം

നൃത്ത ശില്‍പം

പുരന്ദരദാസ കൃതികളിലൂടെയുള്ള നൃത്ത ശില്പമായിരുന്നു ഇത്തവണത്തേത്. പദ്മ സ്വന്തമായി ആവിഷ്‌കരിച്ച നൃത്ത ശില്‍പമായിരുന്നു ഇത്.

English summary
Dr. Padma Subrahmanyam performed Bharata Natyam in Soory Festival at Thiruvananthapurum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X