ബിജെപിയില്‍ അടിയോടടി; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുരുക്ക്, സംസ്ഥാന നേതൃത്വം ഇടപെട്ടു
പാലക്കാട്: കേരളത്തില്‍ ബിജെപി ഭരിക്കുന്ന രണ്ട് മുന്‍സിപ്പാലിറ്റികളില്‍ ഒന്നാണ് പാലക്കാട്. കഴിഞ്ഞ രണ്ട് തവണയായി ബിജെപി ഭരിക്കുന്ന ഇവിടെ മൂന്നാമൂഴം തേടുകയാണ് പാര്‍ട്ടി. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ് നേതൃത്വം. സംസ്ഥാന നേതൃത്വത്തിന് നല്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു വിഭാഗത്തെ പാടേ തഴഞ്ഞു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മടക്കി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ പക്ഷത്തിന് മാത്രമാണ് പട്ടികയില്‍ പ്രാതിനിധ്യമത്രെ. നഗരസഭാ ചെയര്മാന് പ്രമീള ശശിധരന്, ബിജെപി സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ്, ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് ശിവരാജന് എന്നിവരൊന്നും പട്ടികയില്‍ ഇല്ല. ഇത് കൂടുതല്‍ തിരിച്ചടിക്ക് കാരണമാകുമെന്ന് മനസിലാക്കിയാണ് പട്ടിക സംസ്ഥാന നേതൃത്വം മടക്കിയത്.

പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് ഇത്തവണ മുന്‍സിപ്പാലിറ്റിയിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് ഡിവിഷനുകളിലാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. പല ഡിവിഷനുകളിലും 15 പേരുടെ പേരുകള്‍ വരെ നിര്‍ദേശിക്കപ്പെട്ടിരുന്നു. മണ്ഡലം കമ്മിറ്റി ഇടപെട്ട് മൂന്നുപേരുടെ പട്ടികയാക്കി ചുരുക്കി.
ജില്ലാ പ്രസിഡന്റുമാര്‍ക്ക് മല്‍സരിക്കണം എങ്കില്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി വേണം. ബിജെപിക്ക് വീണ്ടും സാധ്യത കല്‍പ്പിക്കുന്ന മുന്‍സിപ്പാലിറ്റിയാണ് പാലക്കാട്. ഇത്തവണ ജനറല്‍ സീറ്റാണ് ചെയര്‍പേഴ്സണിന്റേത്. അതുകൊണ്ടുതന്നെ പ്രശാന്ത് ശിവന് ജയിച്ചാല്‍ ചെയര്മാന് ആകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രശാന്ത് ശിവന് മല്‍സരിക്കാന്‍ താല്പ്പര്യപ്പെടുന്നതത്രെ.
മുന്‍സിപ്പാലിറ്റി നഷ്ടപ്പെടുമോ
വിഷയം സങ്കീര്‍ണമായതോടെ ആര്‍എസ്എസ് നേതൃത്വം വിഷയത്തില്‍ ഇടപെടുമെന്നാണ് വിവരം. പാര്‍ട്ടി തീരുമാനിക്കുന്നത് അംഗീകരിക്കുമെന്ന് ശിവരാജന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മല്‍സരിക്കാന്‍ അവസരം നിഷേധിച്ചതില്‍ ശിവരാജന് കടുത്ത അതൃപ്തിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറിനെ അടക്കം ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരുന്നത്.
അതേസമയം, മുന്‍ ചെയര്‍പേഴ്സണ്‍ പ്രിയ അജയന് രാഷ്ട്രീയ ജീതിവം അവസാനിപ്പിക്കുകയാണ് എന്ന് കാണിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി. അവര്‍ക്കെതിരെ കടുത്ത സൈബര്‍ അധിക്ഷേപം തുടരുകയാണ്. ഇതും വിഭാഗീയത രൂക്ഷമാണ് എന്നതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. അധികാരം ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു തദ്ദേശ സ്ഥാപനത്തില്‍ അനൈക്യം ശക്തമായാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതേസമയം, കോണ്‍ഗ്രസ് നേതൃത്വം ബിജെപിയിലെ വിഭാഗീയത അവസരമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ എങ്ങനെ ഇടപെടുമെന്നതും നിര്‍ണായകമാണ്. ബിജെപിയിലെ ആഭ്യന്തര കാര്യത്തില്‍ കോണ്‍ഗ്രസിന് എന്തു റോള്‍ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണം. എന്നാല്‍ പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ രംഗത്തുവന്നിരുന്നു.
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications