കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹസദ്യ കുളമാക്കിയ ആ പാചകക്കാരനെ ഓര്‍മ്മയില്ലേ? പുള്ളി ദാ ഇവിടുണ്ട്!

  • By Desk
Google Oneindia Malayalam News

എല്ലാം സെറ്റായി നില്‍ക്കുന്ന കല്യാണ വീട്. പെണ്ണിന്‍റെ കൂട്ടരും ചെക്കന്‍റെ കൂട്ടരും എത്തി. ഭംഗിയായി കല്യാണവും കഴിഞ്ഞു. അപ്പോള്‍ പിന്നെ അടുത്ത ലക്ഷ്യം നല്ല കിടിലന്‍ സദ്യ. വായില്‍ വെള്ളം നിറച്ച് നേരെ സദ്യ ഒരുക്കിയ ഹാളിലേക്ക് ഇരുകൂട്ടരും വിട്ടു. പക്ഷെ ഹാളിലെത്തിയ വീട്ടുകാര്‍ ഞെട്ടി.

സദ്യ പോയിട്ട് സദ്യക്ക് ഏല്‍പ്പിച്ച പാചകക്കാരന്‍റെ പൊടി പോലും ഇല്ല. അവസാനം നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പാചകക്കാരനെതിരെ കേസും കൊടുത്തു. എന്തായാലും വീട്ടുകാര്‍ക്ക് പണി കൊടുത്ത പാചകക്കാരന് വീട്ടുകാരും കൊടുത്തിട്ടുണ്ട് എട്ടിന്‍റെ പണി.

900 പേര്‍ക്കുള്ള സദ്യ

900 പേര്‍ക്കുള്ള സദ്യ

കഴിഞ്ഞ ആഴ്ചയായിരുന്നു പനങ്ങാട്ടെ വിവാഹം. കടവന്ത്രയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. വധുവിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പനങ്ങാട്ടെ ഹാളില്‍ ആയിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നത്. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ചെക്കന്‍റേയും പെണ്ണിന്‍റേയും വീട്ടുകാര്‍ ഹാളിലേക്ക് തിരിച്ചെങ്കിലും കലവറക്കാരന്‍ മാത്രം ഹാളില്‍ എത്തിയില്ല. സദ്യ എന്തായെന്ന് നോക്കാന്‍ പോയ ബന്ധുക്കള്‍ കലവറ കണ്ട് ഞെട്ടി. നുറുക്കി വെച്ച പച്ചക്കറി കഷ്ണങ്ങള്‍ മാത്രമായിരുന്നു പാചകപ്പുരയില്‍ ഉണ്ടായത്.

ഫോണ്‍ എടുത്തില്ല

ഫോണ്‍ എടുത്തില്ല

ഉടന്‍ തന്നെ ബന്ധുക്കള്‍ സന്ധ്യക്ക് ഏല്‍പ്പിച്ച കാറ്ററിങ് ഉടമ സൈജുവിനെ വിളിച്ചെങ്കിലും ആള്‍ ഫോണെടുത്തില്ല. ഉടന്‍ അയാളുടെ സഹായികളെ വിളിച്ചു. എന്നാല്‍ ആശാന്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നില്ലെന്നായിരുന്നു അവരുടെ മറുപടി.മകളുടെ കല്യാണത്തിന് സദ്യയില്ലെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയതോടെ വധുവിന്‍റെ മാതാപിതാക്കള്‍ ബോധരഹിരതരായി.

ഇടപെട്ടു

ഇടപെട്ടു

ഇതോടെ അവിടുത്തെ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കാര്യത്തില്‍ ഇടപെട്ടു. ഉടന്‍ തന്നെ അവര്‍ പ്രദേശത്തെ എല്ലാ ഹോട്ടലുകളിലേക്കും കാറ്ററിങ്ങ് സര്‍വ്വീസുകളിലേക്കും ബന്ധപ്പെട്ട് കിട്ടാവുന്നത്ര സദ്യ കല്യാണ ഹാളിലേക്ക് എത്തിച്ചു. ഒടുവില്‍ സദ്യ ഇല്ലാത്തതിന് പിണങ്ങിപോകാനൊരുങ്ങിയ ആണ്‍വീട്ടുകാര്‍ക്ക് ബിരിയാണി തന്നെ വിളമ്പി പ്രശ്നം പരിഹരിച്ചു.

പറ്റിപ്പോയി

പറ്റിപ്പോയി

50,000 രൂപ അഡ്വാന്‍സ് കൈപ്പറ്റി മുങ്ങിയ പാചകക്കാരന്‍ സൈജുവിനെതിരെ ധനനഷ്ടവും മാനഹാനിയും വരുത്തിയതിന് റസിഡന്‍സ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പെണ്‍വീട്ടുകാരുടെ പരാതി ലഭിക്കാതെ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായി പോലീസ്. ഇതോടെ കഴിഞ്ഞ ദിവസം പെണ്‍വീട്ടുകാര്‍ നേരിട്ടെത്തി പോലീസില്‍ പരാതി നല്‍കി. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. ഇതോടെ പോലീസ് സൈജുവിനെ അന്വേഷിച്ച് ഇറങ്ങി.

മദ്യപിച്ച് ഉറങ്ങിപ്പോയി

മദ്യപിച്ച് ഉറങ്ങിപ്പോയി

ഇയാള്‍ മദ്യപിച്ച് ഉറങ്ങിപ്പോയതാണെന്നാണ് റിപ്പോര്‍ട്ട്. സംഭവ ശേഷം മുങ്ങിയ കാറ്ററിങ് ഉടമ ആലപ്പുഴയില്‍ ജോലിക്കാരുടെ അടുത്താണ് ഉള്ളതെന്നാണ് വിവരം. ഇയാളെ പോലീസ് വിളിച്ചെങ്കിലും ഫോണ്‍ എടുത്തിട്ടില്ല. എന്തായാലും കൈയ്യില്‍ കിട്ടിയാല്‍ സൈജുവിന്‍റെ കാര്യത്തില്ഡ തിരുമാനമാകുമെന്ന് ഉറപ്പായി.

https://malayalam.oneindia.com/news/kerala/shef-cheated-bridegrooms-family-without-providing-food-199279.htmlhttps://malayalam.oneindia.com/news/kerala/shef-cheated-bridegrooms-family-without-providing-food-199279.html

English summary
panangad marriage catering case registerd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X