തോമസ് ചാണ്ടി രാജിവെക്കണം; മുന്നണിയെ ഞെട്ടിച്ച് പന്ന്യന്‍ രവീന്ദ്രന്‍

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: ഭൂമി കൈയേറ്റ ആരോപണത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇതാദ്യമായാണ് ഒരു ഇടതുമുന്നണി നേതാവ് പരസ്യമായി ഇക്കാര്യം ആവശ്യപ്പെടുന്നത്. നേരത്തെ മുന്നണിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു.

ജയരാജനെതിരെ നീങ്ങിയതാര്?; പിണറായി വിജയനോ ഇപി ജയരാജനോ?

കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നാണ് പന്ന്യന്‍ ആവശ്യപ്പെട്ടത്. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊതുപരിപാടിക്കിടെ ആയിരുന്നു പന്ന്യന്‍ രാജി ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞദിവസം നടന്ന ഇടതുമുന്നണി യോഗത്തില്‍ പന്ന്യനും മന്ത്രി തോമസ് ചാണ്ടിയും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

pannyan

എന്‍ സി പി നേതൃയോഗം കഴിഞ്ഞശേഷം രാജിക്കാര്യം പരസ്യമാക്കാനായിരുന്നു സിപിഐ തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച യോഗം ചേരാനിരിക്കെയാണ് പന്ന്യന്‍ പരസ്യമായി രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ കോടതി വിധി വന്നശേഷം തീരുമാനമെടുക്കാമെന്നാണ് എന്‍സിപി നിലപാട്. എന്നാല്‍, പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കവെ രാജിവെക്കണമെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pannyan raveendran demads thomas chandy resignation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്