'എനിക്ക് പുതിയ അനുഭവമായിരുന്നു ജയിൽ ജീവിതം'; പിണറായിക്കുളളത് കൊടുക്കും - പ്രതികരിച്ച് പിസി
കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ജയിൽ മോചിതനായ പി സി ജോർജിന്റെ പ്രതികരണം വൈറൽ. ജയിൽ ജീവിതം പുതിയ അനുഭവമായിരുന്നു എന്നാണ് പി സി ജോർജിന്റെ ആദ്യ പ്രതികരണം.
തന്റെ അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ള മറുപടി തൃക്കാക്കരയിലെ ജനങ്ങൾ നൽകുമെന്നും പിസി ജോർജ് വ്യക്തമാക്കി. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ പരിമിതികൾക്കുള്ളിൽ നിന്ന് പറയാനുള്ള കാര്യങ്ങൾ വ്യക്തമാകും. ജന്മനാട്ടിൽ തിരിച്ചെത്തിയത് സന്തോഷമുണ്ടെന്നും പി സി ജോർജ് പറഞ്ഞു.
ജനങ്ങൾ എന്നെങ്കിലും സത്യം മനസ്സിലാകും. ജയിൽ മോചിതനായ തന്നെ സ്വീകരിക്കാൻ എത്തിയ ആൾക്കൂട്ടം അത് തെളിയിക്കുന്നു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്ത് എത്തിയ പി സി ജോർജിന്റെ പ്രതികരണമായിരുന്നു ഇത്.

തനിക്ക് പറയാൻ ഉള്ളത് പറയും. നിയമം ലംഘിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുളള കുശുമ്പ് കൊണ്ടാണ് തന്നെ ജയിലിലേക്ക് അയച്ചത്. അദ്ദേഹത്തിനുളള മറുപടി ഉടൻ നൽകുമെന്നും പി സി വ്യക്തമാക്കിയിരുന്നു. അതേസമയം, കര്‍ശനമായ ഉപാധികൾ നൽകിയാണ് ഹൈക്കോടതി പി സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്തായിരുന്നു ജാമ്യം.
'വിജയ ചുംബനം' ആസ്വദിച്ച് ബിഗ് ബോസ് മത്സരാർത്ഥികൾ; കളിച്ചു ജയിച്ച് ഇതാ പുതിയ ക്യാപ്റ്റൻ...


മത വിദ്വേഷം കാണിക്കുന്ന തരത്തിലുളള പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും അത്തരത്തിൽ സംഭവിച്ചാൽ ജാമ്യം റദ്ദാക്കും എന്നും ജസ്റ്റിസ് പി വി ഗോപിനാഥ് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലും വെണ്ണല വിദ്വേഷ പ്രസംഗത്തിലും പി സിയ്ക്ക് ജാമ്യം കിട്ടിയത് ഇന്നലെ ആയിരുന്നു.

ഇതിന് പിന്നാലെ പുറത്തിറങ്ങിയ പി സിയെ ബി ജെ പി പ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ പി സി ജോർജ് തൃക്കാക്കരയിൽ എത്തുമെന്നും വ്യക്തമാക്കി. ബി ജെ പി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിന്റെ നേതൃത്വത്തിൽ ആയിരുന്നു പിസിയ്ക്ക് സ്വീകരണം ഒരുക്കിയത് അതേസമയം, മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജിന് ഉപാധികളോടെ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ

എന്നാൽ, ഇതിന് പിന്നാലെ പി സി ഉപാധികൾ ലംഘിച്ചുവെന്ന് കാണിച്ച് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. എന്നാൽ, കോടതിയുടെ ഈ ഉത്തരവ് എതിരെയാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പി സിയെ മെയ് 26 നായിരുന്നു 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. ശേഷം, പൂജപ്പുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസിന് എതിരെ തനിക്ക് പരാതി ഇല്ലെന്നും പറയാനുളളത് ജാമ്യം കിട്ടിയാൽ പറയുമെന്നും ജയിൽ പോകുന്നതിന് മുമ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.ഇതിനു പിന്നാലെ മുൻ എം എൽ എയ്ക്ക് എതിരെ പോലീസ് നടപടി സ്വീകരിച്ച് രംഗത്ത് വരികയായിരുന്നു. തിരുവനന്തപുരത്തെ മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ആയിരുന്നു പൊലീസ് നടപടികൾ ആരംഭിച്ചിരുന്നത്.

വിവാദ സംഭവത്തിന് പിന്നാലെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ, മണിക്കൂറുകൾ കൊണ്ട് പി സി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. തുടർന്ന്, വെണ്ണലയില്‍ സമാന പ്രസംഗം നടത്തുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ആണ് പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചത്. കേസ് പരിഗണിച്ച കോടതിയ്ക്ക് മുമ്പാകം, പ്രോസിക്യൂഷന്‍ തെളിവുകൾ സഹിതം നൽകി. വിവാദ പ്രസംഗത്തിന്റെ ടേപ്പുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിക്കുകയായിരുന്നു.