കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി സി ജോർജിന് രക്ഷയില്ല! ഇന്ന് ജയിലിൽ കഴിയണം; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ മുൻ എം എൽ എ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഉപാധികൾ ലംഘിച്ചുവെന്ന് കാണിച്ച് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. കോടതിയുടെ ഈ ഉത്തരവ് എതിരെയാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.

pc

എന്നാൽ, നാളെ കേസ് ഒരുമിച്ച് പരിഗണിക്കാം എന്നാണ് കോടതി വ്യക്തമാക്കിയത്. സംഭവത്തിൽ സർക്കാറിന്റെ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം, വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പി സി ജോർജ് ഇന്ന് തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിലെ തുടരും.

എന്നാൽ, പി സി ജോർജിനെ പോലീസിന് കസ്റ്റഡിയിൽ കിട്ടിയത് കൊണ്ട് എന്ത് ഉപകാരം എന്നാണ് കോടതി ആരാഞ്ഞത്. അദ്ദേഹം കുറ്റം ചെയ്തതിന്റെ ദൃശ്യങ്ങൾ തെളിവുകളായി ഉണ്ട്. പിന്നെ എന്തിനാണ് ചോദ്യം ചെയ്യുന്നത് എന്നും കോടതി ചോദിച്ചിരുന്നു. അതേസമയം, പി സി ജോർജിനെ എന്തിനാണ് കസ്റ്റഡിയിൽ വയ്ക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകർ ചോദിച്ചിരുന്നു.

ഇന്നലെ, കൊച്ചിയില്‍ നിന്നും പി സി ജോർജിനെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ ആണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തുടർന്ന് ഇദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇന്ന് രാവിലെ ആയിരുന്നു ഇദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തത്.

തുടർന്ന്, അദ്ദേഹത്തെ പൂജപ്പുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസിന് എതിരെ തനിക്ക് പരാതി ഇല്ലെന്നും പറയാനുളളത് ജാമ്യം കിട്ടിയാൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു

ഇതിനു പിന്നാലെ മുൻ എം എൽ എയ്ക്ക് എതിരെ പോലീസ് നടപടി സ്വീകരിച്ച് രംഗത്ത് വരികയായിരുന്നു. തിരുവനന്തപുരത്തെ മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്.

Recommended Video

cmsvideo
കേരള: പിസി ജോർജ് ഇന്ന് ജയിലിൽ തന്നെ; ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി ഹൈക്കോടതി

സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം

ഇതിന് പിന്നാലെ, ഇന്നലെ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായിരുന്നു. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി പൊലീസ് സ്റ്റേഷനിൽ എത്തിയത്. താൻ നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് ഇന്നലെ പ്രതികരിച്ചിരുന്നു.

English summary
pc george issues; bail application will be considered by the high court from tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X