ജിഷ വധക്കേസില്‍ വിചാരണ കഴിഞ്ഞു; വിധി ചൊവ്വാഴ്ച

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി. വിധി അടുത്ത ചൊവ്വാഴ്ച പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ ഒരു പ്രതി മാത്രമാണുള്ളത്, അസം സ്വദേശി അമീറുല്‍ ഇസ്ലാം. ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്തിമ വാദം നവംബര്‍ 21നാണ് ആരംഭിച്ചത്.

21

2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ താമസക്കാരിയായ ജിഷ അന്നേ ദിവസം വൈകീട്ട് 5.30നും ആറിനുമിടയിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 10നാണ് പ്രതി പിടിയിലായത്. എട്ട് ദിവസമായിരുന്നു അന്തിമവാദം. കേസില്‍ 36 രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും വിസ്തരിച്ചു.

ജിഷയുടെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് തുടക്കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ മാറ്റിയ ശേഷമാണ് പ്രതിയെ പിടികൂടിയത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിധം അതിക്രൂരമായ കൊലപാതകമായിരുന്നു ജിഷയുടേത്. ആന്തരിക അവയവങ്ങള്‍ വരെ കൊലയാളിയുടെ മര്‍ദ്ദനത്തില്‍ പുറത്തുവന്നിരുന്നു. ഏറെ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ തമിഴ്‌നാടില്‍ നിന്നാണ് പിടികൂടിയത്. വിചാരണ വേഗത്തിലാക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു.

85 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം ആരംഭിച്ചത്. 74 ദിവസം സാക്ഷികളെ വിസ്തരിക്കാന്‍ എടുത്തു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 100 സാക്ഷികളെ വിസ്തരിച്ചു.

English summary
Peumbavoor Jisha Murder case: Verdict on Tuesday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്