ശശീന്ദ്രനെതിരായ കേസ്; യുവതിയെ പിന്തിരിപ്പിച്ചത് തോമസ് ചാണ്ടി?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞെന്ന കേസില്‍ മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ എ.കെ ശശീന്ദ്രന് തിരിച്ചടിയായത് സഹപ്രവര്‍ത്തകനായ തോമസ് ചാണ്ടിയുടെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കുകയാണെന്ന് യുവതി അറിയിച്ചെങ്കിലും പിന്നീട് അതില്‍ നിന്നും പിന്തിരിയുകയായിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് ശശീന്ദ്രന്‍ തിരിച്ചെത്തുമെന്ന് ഉറപ്പായപ്പോഴാണ് യുവതി തീരുമാനം മാറ്റിയത്. ഇതിന് പിന്നില്‍ മറ്റൊരു മുന്‍ മന്ത്രിയായ തോമസ് ചാണ്ടിയാണെന്നാണ് സൂചന. നേരത്തെ തോമസ് ചാണ്ടി പുറത്തായപ്പോള്‍ ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകന് ശശീന്ദ്രന്‍ നന്ദി അറിയിച്ചത് വിവാദമായിരുന്നു.

chandy

ശശീന്ദ്രനും തോമസ് ചാണ്ടിയും പരസ്പരം പാരവെയ്ക്കുകയാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. പരാതിക്കാരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാം എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി ഹര്‍ജി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയശേഷം പൊടുന്നനെയുള്ള മനസുമാറ്റം ദുരൂഹമാണ്. എന്‍സിപി മന്ത്രിക്കു പകരം ഗണേഷ് കുമാറിനെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിനിടയിലാണ് ശശീന്ദ്രന് തിരിച്ചടിയായി യുവതി തീരുമാനം മാറ്റുന്നത്. ഇതോടെ ശശീന്ദ്രന് ഉടന്‍ മന്ത്രിയാകാന്‍ കഴിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്‍സിപി നേതൃത്വം ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ശശീന്ദ്രന്‍ വിഭാഗം ഇതിനെ എതിര്‍ക്കാനാണ് സാധ്യത.

എകെജിയെ പറഞ്ഞ ബല്‍റാമിനെതിരെ കോണ്‍ഗ്രസ്; മുതിര്‍ന്ന നേതാക്കളുടെ ശാസന

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Petition to quash case against AK Saseendran withdrawn from Kerala HC

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്