പെട്രോളടിക്കാന്‍ ഓടേണ്ട, പമ്പുകള്‍ അടഞ്ഞുകിടക്കുന്നു; വഞ്ചനാദിനം,സഹകരിക്കാതെ ഒരു വിഭാഗം

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: കമ്മീഷന്‍ വര്‍ദ്ധനവ് അടക്കം അപൂര്‍വചന്ദ്ര കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഒരു വിഭാഗം പമ്പുടമകള്‍ മെയ് 14 ഞായറാഴ്ച വഞ്ചനാദിനം ആചരിക്കുന്നു. ശനിയാഴ്ച രാത്രി 12 മണിമുതല്‍ ഞായറാഴ്ച രാത്രി 12 മണിവരെ 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ടാണ് വഞ്ചനാദിനം ആചരിക്കുന്നത്.

ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം, ആള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. പമ്പുകള്‍ അടച്ചിട്ടുള്ള സമരത്തോട് സഹകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. നേരത്തെ മെയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ നിന്ന് ഉടമകള്‍ പിന്മാറിയിരുന്നു.

വഞ്ചനാദിനം...

വഞ്ചനാദിനം...

പെട്രോളിയം കമ്പനികള്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാത്തതിനെതിരെയാണ് പമ്പുടമകള്‍ മെയ് 14 ഞായറാഴ്ച പമ്പുകള്‍ അടച്ചിട്ട് വഞ്ചനാദിനം ആചരിക്കുന്നത്. ലാഭവിഹിതം വര്‍ദ്ധിപ്പിക്കണമെന്നും, അപൂര്‍വചന്ദ്ര കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നുമാണ് പമ്പുടമകളുടെ ആവശ്യം.

ഒരു വിഭാഗം സഹകരിക്കുന്നില്ല...

ഒരു വിഭാഗം സഹകരിക്കുന്നില്ല...

ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ സമരം നടക്കുന്നത്. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സും പമ്പുകള്‍ അടച്ചിട്ടുള്ള സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, ആള്‍ ഇന്ത്യ പെട്രോളിയം ട്രേഡ്‌ഴ്‌സ് ഫെഡറേഷന്‍ അംഗങ്ങള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.

ചില പമ്പുകള്‍ തുറന്നു...

ചില പമ്പുകള്‍ തുറന്നു...

പമ്പുടമകളുടെ സമരം കാരണം സംസ്ഥാനത്തെ 1500ഓളം പമ്പുകളാണ് അടഞ്ഞുകിടക്കുന്നത്. സമരവുമായി സഹകരിക്കാത്ത അംഗങ്ങളുടെയും, സപ്ലൈകോയുടെയും പെട്രോള്‍ പമ്പുകള്‍ മാത്രമാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്.

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കമ്പനികള്‍...

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കമ്പനികള്‍...

ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ നിന്നും പമ്പുടമകള്‍ നേരത്തെ പിന്മാറിയിരുന്നു. കമ്മീഷന്‍ വര്‍ദ്ധനവ് പരിഗണിക്കാമെന്നും ചര്‍ച്ചയ്ക്ക് തയ്യാറെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചതോടെയാണ് ഞായറാഴ്ചകളില്‍ പമ്പ് അടച്ചിടാനുള്ള തീരുമാനത്തില്‍ നിന്നും പമ്പുടമകള്‍ പിന്മാറിയത്.

ഇന്ധനം ലാഭിക്കാന്‍ പമ്പുകള്‍ അടച്ചിടരുത്...

ഇന്ധനം ലാഭിക്കാന്‍ പമ്പുകള്‍ അടച്ചിടരുത്...

ഇന്ധനം ലാഭിക്കാനാണ് പമ്പുകള്‍ അടച്ചിടുന്നതെന്നായിരുന്നു പമ്പുടമകള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം ശക്തമായ നിലപാടെടുത്തിരുന്നു. ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞത് അല്ലാതെ പമ്പുകള്‍ അടച്ചിടാനല്ലെന്നായിരുന്നു പെട്രോളിയം മന്ത്രാലയം പറഞ്ഞത്.

പമ്പുകള്‍ അടഞ്ഞുകിടക്കുന്നു...

പമ്പുകള്‍ അടഞ്ഞുകിടക്കുന്നു...

യാത്രക്കാരെയും വാഹനമുടമകളെയും വലച്ച് രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മിക്ക പമ്പുടമകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ ഇന്ത്യ...

കേരളത്തിലും സൈബര്‍ ആക്രമണ ഭീഷണി!ഐടി മിഷന്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു...കൂടുതല്‍ വായിക്കാന്‍...

നടി ശ്രുതി ഹരിഹരന്റെ ഞെട്ടിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍! ചിത്രങ്ങള്‍ കണ്ട നടി ചെയ്തത് എന്തെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

English summary
petrol pump strike may 14 sunday is going on.
Please Wait while comments are loading...