എയിംസ്, ലൈറ്റ് മെട്രോ....മോദി കനിഞ്ഞാൽ എല്ലാം നടക്കും!! പക്ഷെ കനിയണം!! നിവേദനവുമായി മുഖ്യൻ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ 18 ആവശ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിവേദനം. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം മോദി തിരിച്ചു പോകുന്നതിന് മുമ്പ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരുന്നു. ഈ സമയത്താണ് 18 കാര്യങ്ങൾ ആവശ്യപ്പെട്ട് പിണറായി നിവേദനം നൽകിയത്. നിവേദനം അനുഭാവ പൂർവം പരിഗണിക്കാമെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ആയിർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക സഹായത്തിന് വേണ്ടി പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും വേഗത്തിൽ അനുമതിക്കായി മോദി ഇടപെടണമെന്നാണ് നിവേദനത്തിലെ ഒരു ആവശ്യം. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.കോഴിക്കോട് ജില്ലയിൽ ഇതിനായി 200 ഏക്കർ സ്ഥലം കണ്ടെത്തിയെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു. ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

pinarayi with modi

വളം മന്ത്രാലയം പാക്ടിന്റെ 600 ഏക്കർ സ്ഥലം 1200 കോടി രൂപയ്ക്ക് കേരലത്തിന് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും 8 ലക്ഷം ടൺ പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്ധതിക്ക് വളം മന്ത്രാലയത്തിന്റെ ഫണ്ട് ലഭിക്കണമെന്നും ആവശ്യപ്പെടുന്നു. കെച്ചിയിൽ പെട്രോ കെമിക്കൽ കോംപ്ലക്സ് സ്താപിക്കാൻ പദ്ധതിയുണ്ടെന്നും ഇതിന് വേഗത്തിൽ ‌അംഗീകാരം നൽകണമെന്നും നിവേദത്തിൽ പറയുന്നു. ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഓർഗാനിക്സ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, എച്ച്എൽഎൽ തുടങ്ങിയ കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരിക്കുന്നു.

കൊച്ചി സെസ് വികസിപ്പിക്കണമെന്നും ഇതിനായി 200 ഏക്കർ സ്ഥലം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. കേരള റെയിൽ ഡിവലപ്മെന്റ് കോർപ്പറഏഷൻ റെയിൽ മന്ത്രാലയത്തിന് സമർ‌പ്പിച്ച സബർബൻ റെയിൽ പദ്ധതി, തലശേരി മൈസൂർ റെയിൽവേ ലൈൻ എന്നി പദ്ധതികൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല സന്ദർശിക്കുന്ന തീർഥാടകരുടെ സൗകര്യത്തിനായുള്ള അങ്കമാലി ശബരിമല റെയിൽവേ ലൈൻ 100 ശതമാനം മുതൽമുടക്കിൽ നിർമ്മിക്കണമെന്നും ആവശ്യപ്പെടുന്നു.

2015ൽ നഗര വികസന മന്ത്രാലയത്തിന് സമർപ്പിച്ച തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി വേഗം അംഗീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. നവകേരളം കർമ്മ പദ്ധതിയ്ക്കും നാല് മിഷനുകൾക്കും കേന്ദ്രം സഹായം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വീട്ടിലും ഇന്റർനെറ്റ് കണക്റ്റിവിററി ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.

കോവളം കാസർകോഡ് ജലപാതയ്ക്ക് അമ്പതു ശതമാനം കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയിൽ കുടിശികയുള്ള 636 കോടി രൂപ പെട്ടെന്ന് ലഭ്യമാക്കണമെന്നുംആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാവുകയാണെന്നും അവിടേക്ക് വിദേശ വിമാന കമ്പനികളെ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ദേശീയ ഗ്രാമീണ വികസന കുടിവെള്ള പരിപാടി പൂർത്തിയാക്കുന്നതിന് 500 കോടി രൂപ ഒറ്റത്തവണ സഹായമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അലങ്കാര മത്സ്യകൃഷിയെയും വിൽപ്പനയെയും പ്രദർ‌ശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതാണിതെന്നും വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായി കേന്ദ്രം ചർച്ച നടത്തണമെന്നും ആവശ്യപ്പെടുന്നു.

English summary
pinarayi vijayan's requet to pm modi
Please Wait while comments are loading...