കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്തെ ജോലിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പൊലീസ് തരില്ല; സര്‍ക്കുലറുമായി ഡിജിപി

Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലി ആവശ്യത്തിന് ഇനി പൊലീസ് ക്ലിയറന്‍സ് ലഭിക്കില്ല. സ്വഭാവം നല്ലതാണ് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് എന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഡി ജി പി അനില്‍ കാന്ത് പുറത്തിറക്കി. 'പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്' എന്നതിന് പകരമായി 'കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല' എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി നല്‍കുക.

ഇതാകട്ടെ, സംസ്ഥാനത്തിന് അകത്തുള്ള ജോലിക്കായോ മറ്റോ മാത്രമായിരിക്കും നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ ജില്ലാ പൊലീസ് മേധാവിക്കോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ അപേക്ഷ നല്‍കുകയാണ് വേണ്ടത്. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചാല്‍ ഉടന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍, നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്.

kp

അപേക്ഷകന്റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍ കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. മാത്രമല്ല ഇതിന് പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നല്‍കും. തെറ്റായ വിവരങ്ങളാണ് അപേക്ഷകന്‍ നല്‍കുന്നത് എങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വിദേശ രാജ്യങ്ങളിലെ ജോലിയ്ക്കും മറ്റും നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പൊലീസ് നല്‍കേണ്ട എന്ന് ഹൈക്കോടതി അറിയിച്ചത്.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് പൊലീസ് പിന്‍വാങ്ങിയത്. ചില രാജ്യങ്ങളില്‍ ജോലി ലഭിക്കണം എങ്കില്‍ സ്വഭാവം മികച്ചതാണ് എന്ന സര്‍ട്ടിഫിക്കറ്റ് വേണം എന്ന് വന്നതോടെ ആണ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ അധികാരമുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അവരുടെ പ്രിയപ്പെട്ടവര്‍ അന്തിയുറങ്ങുന്നിടത്താണ് ചെരിപ്പിട്ട് കയറിയത്;കോണ്‍ഗ്രസുകാര്‍ മാപ്പ് പറയണമെന്ന് സ്വരാജ്അവരുടെ പ്രിയപ്പെട്ടവര്‍ അന്തിയുറങ്ങുന്നിടത്താണ് ചെരിപ്പിട്ട് കയറിയത്;കോണ്‍ഗ്രസുകാര്‍ മാപ്പ് പറയണമെന്ന് സ്വരാജ്

കുവൈറ്റില്‍ ജോലിക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ഇത് നല്‍കുന്നുണ്ട് എന്നും അവര്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Police do not issue clearance certificates for work abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X