ദിലീപിനെതിരേ തെളിവ് കൈമാറി... കുടുംബം, ശ്രീകുമാര്‍ മേനോന്‍ തര്‍ക്കം എല്ലാം അവരെ അറിയിച്ചു

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രമുഖ നിര്‍മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിനെ ചോദ്യം ചെയ്തു. കേസില്‍ വീണ്ടും ജാമ്യം തേടി ദിലീപ് കോടതിയെ സമീപിച്ചതോടെ കൂടുതല്‍ തെളിവുകള്‍ നിരത്തി ഇതു തടയാനുള്ള നീക്കത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായാണ് സിനിമാ മേഖലയില്‍ ദിലീപുമായി ശത്രുത പുലര്‍ത്തുവരെ പോലീസ് ചോദ്യം ചെയ്യുന്നത്.

മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ട ദിലീപ് ഇന്ന് വീണ്ടും ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ പറഞ്ഞത് മാത്രമാണ് കുറ്റം... എല്ലാം ചെയ്തത് അവര്‍, ജാമ്യം തേടി ദിലീപ്

ദീലിപിനെ വിമര്‍ശിച്ചു

ദീലിപിനെ വിമര്‍ശിച്ചു

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു ശേഷം ഗുരുതരമായ ആരോപണങ്ങളാണ് ലിബര്‍ട്ടി ബഷീര്‍ ഉന്നയിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇന്നു അദ്ദേഹത്തിനെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്തത്

ചോദ്യം ചെയ്തത്

ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണസംഘം ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ അന്വേഷണസംഘത്തെ അറിയിച്ചതായി ബഷീര്‍ പറഞ്ഞു. തന്റെ പക്കലുള്ള തെളിവുകളും കൈമാറി. ദിലീപിന്റെ കുടുംബത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള തര്‍ക്കത്തെക്കുറിച്ചും അന്വേഷണസംഘത്തെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുതര ആരോപണങ്ങള്‍

ഗുരുതര ആരോപണങ്ങള്‍

ദിലീപിനെതിരേ ചാനല്‍ ചര്‍ച്ചയിലും മറ്റും ഗുരുതരമായ ആരോപണങ്ങള്‍ ലിബര്‍ട്ടി ബഷീര്‍ ഉന്നയിച്ചിരുന്നു. ചിരി തൂകുന്ന ക്രൂരനായ തമാശക്കാരനെന്നാണ് ദിലീപിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

പണത്തോട് ആര്‍ത്തി

പണത്തോട് ആര്‍ത്തി

പണത്തിനോട് ആര്‍ത്തിയുള്ള വ്യക്തിയാണ് ദിലീപ്. ഒരു സഹായം ലഭിച്ചാല്‍ അതിന്റെ നന്ദി പോലും താരം കാണിക്കാറില്ലെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു.

ദിലീപിന്റെ പകയ്ക്കു കാരണം

ദിലീപിന്റെ പകയ്ക്കു കാരണം

ദിലീപിനെ കൈപിടിച്ചുയര്‍ത്തിയത് താനാണ്. എന്നിട്ടും തന്നോട് അദ്ദേഹത്തിനു പക തോന്നാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും ബഷീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ദിലീപ്-കാവ്യ അടുപ്പം

ദിലീപ്-കാവ്യ അടുപ്പം

ദിലീപും കാവ്യാ മാധവനുമായുള്ള അടുപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയതാണെന്നും ലിബര്‍ട്ടി ബഷീര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച മീശമാധവന്‍ സിനിമയുടെ 125ാം ദിനാഘോഷത്തിനിടെ കണ്ട സംഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

 പ്രശ്‌നങ്ങള്‍ക്കു കാരണം

പ്രശ്‌നങ്ങള്‍ക്കു കാരണം

മഞ്ജു വാര്യരും കാവ്യയും തമ്മില്‍ അടുത്ത ബന്ധമാണ് മുമ്പുണ്ടായിരുന്നത്. ചേച്ചിയെന്ന് വിളിച്ച് പിറകെ നടന്ന കാവ്യ പിന്നീട് മഞ്ജുവിന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കുകയായിരുന്നുവെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു.

കാവ്യയുടെ പങ്ക്

കാവ്യയുടെ പങ്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യ നിരപരാധിയാമെന്ന് താന്‍ കരുതുന്നില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍ക്ക് എന്ത് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ബന്ധം തകര്‍ന്നു

ബന്ധം തകര്‍ന്നു

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ നല്ല ബന്ധമാണ് നേരത്തേ ഉണ്ടായിരുന്നത്. എന്നാല്‍ വ്യക്തിബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് നടിയെ ആക്രമിക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നും ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ അനൂപ് ചന്ദ്രന്‍ | Oneindia Malayalam
തിയേറ്റര്‍ സമരം

തിയേറ്റര്‍ സമരം

കേരളത്തില്‍ നടന്ന തിയേറ്റര്‍ ഉടമകളുടെ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ദിലീപിന്റെ വാദതത്തെ താന്‍ ശക്തമായ എതിര്‍ത്തിരുന്നതായും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.

English summary
Police interroagated Liberty basheer in actress attacked case
Please Wait while comments are loading...