ട്രാൻസ്ജെൻഡേഴ്സിനു നേരെ നഗരത്തിൽ പൊലീസ് അതിക്രമം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ നഗരത്തില്‍ പോലിസ് അതിക്രമം. കോഴിക്കോട് മിഠായിത്തെരുവില്‍ പി എം താജ് റോഡില്‍ വ്യാഴാഴ്ച പുലർച്ചെ ആണ് സംഭവം. സാക്ഷരത മിഷന്റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോല്‍സവത്തിന് എത്തിയ ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റത്. ഇവരുടെ കൈയിലും മുതുകിലും കാലിലും ലാത്തികൊണ്ട് മര്‍ദനമേറ്റ പാടുകളുണ്ട്.

ചരിത്രനേട്ടം ആഘോഷിച്ച് വെങര്‍... ഇനി ഫെര്‍ഗിക്കൊപ്പെം, സൂപ്പര്‍ സാഞ്ചസിലേറി ആഴ്സനല്‍

മിഠായിത്തെരുവിലൂടെ നടക്കുകയായിരുന്ന തങ്ങളെ പോലിസ് അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് മർദനമേറ്റവർ പറഞ്ഞു. മര്‍ദനം സഹിക്കാവയ്യാതെ 'ഞങ്ങള്‍ മരിച്ചു പോവും, ഇനിയും മര്‍ദിക്കരുതേ' എന്നു കരഞ്ഞു പറഞ്ഞപ്പോള്‍ 'നിങ്ങളെപ്പോലുള്ളവര്‍ മരിച്ചുപോകുന്നതാണ് നല്ലത്'എന്നുപറഞ്ഞുകൊണ്ടാണ് പോലിസ് മര്‍ദനം തുടര്‍ന്നെന്ന് ഇരുവരും പറഞ്ഞു.

transgendr

മര്‍ദനമേറ്റ് ഇരുവരും ബീച്ച് ആശുപത്രിയില്‍ ചികില്‍ തേടി. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police violence against transgenders

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്