കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയപ്രഖ്യാപനം: സില്‍വർ ലൈന്‍ സർക്കാർ ഉപേക്ഷിച്ചിട്ടില്ല, അനുമതി കാത്തിരിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സില്‍വർ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. സിൽവര്‍ലൈൻ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ്. പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നമാണ്. അതിനായി കേന്ദ്രത്തിന്‍റെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ദിലീപ് ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടി: അടൂരിനെതിരെ നടിയുടെ സഹോദരന്‍ദിലീപ് ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടി: അടൂരിനെതിരെ നടിയുടെ സഹോദരന്‍

അതേസമയം, സംസ്ഥാനത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത കൂട്ടായ പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് സൂചിപ്പിക്കുന്ന തിലും എനിക്ക് സന്തോഷമുണ്ടെന്നും ഗവർണ്ണ പറഞ്ഞു. എന്റെ സര്‍ക്കാര്‍ നിക്ഷേപാന്തരീക്ഷം ബിസിനസ് സൗഹൃദപരമായ ഒന്നാക്കി മാറ്റുന്നതിന് ധാരാളം നൂതന (path-breaking) സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. എം.എസ്.എം.ഇ.കള്‍ക്കും നോണ്‍-എം.എസ്.എം.ഇ.കള്‍ക്കുമുള്ള പരാതിപരിഹാര സംവിധാനം, കേന്ദ്രീകൃത പരിശോധനാ സംവിധാനം, സമയബന്ധിത ലൈസന്‍സ് അംഗീകരിക്കല്‍ സംവിധാനം എന്നിവ നിക്ഷേപം സുഗമമാക്കുന്നതില്‍ വന്‍ കുതിപ്പിന് നമ്മെ പ്രാപ്തമാക്കുകയുണ്ടായി.

 arif

സംസ്ഥാന സര്‍ക്കാരിന്റെ ഈ പുരോഗമനപരമായ സംരംഭങ്ങള്‍ ഹേതുവായി 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' റാങ്കിംഗില്‍ കേരളം അതിന്റെ സ്ഥാനം മെച്ചപ്പെടുത്തി. എന്റെ സര്‍ക്കാര്‍ നിക്ഷേപ രംഗത്ത് പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നത് തുടരുകയും സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ക്കുള്ള അംഗീകാരങ്ങള്‍ സുഗമമാക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി നിയമ ങ്ങളും ചട്ടങ്ങളും റഗുലേഷനുകളും ആധുനീകരിക്കുകയും ഭേദഗതി വരുത്തുകയും ചെയ്യുന്നതാണെന്നും ഗവർണ്ണർ പറഞ്ഞു.

ഇന്‍ഡ്യയിലെ ഏറ്റവും കുറഞ്ഞ ശിശു-മാതൃ മരണ നിരക്കുകള്‍, ഏറ്റവും കൂടിയ ആയുര്‍ദൈര്‍ഘ്യം, ഏറ്റവും മികച്ച ലിംഗാനുപാതം എന്നിവയോടെ ആരോഗ്യ മേഖലയില്‍ കേരളം കാര്യമായ നേട്ടങ്ങളുണ്ടാക്കി. എന്റെ സര്‍ക്കാര്‍, ആര്‍ദ്രം മിഷന്‍ -2 ന്റെ ആഭിമുഖ്യത്തില്‍, സബ്സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആരോഗ്യരക്ഷാ സൗകര്യങ്ങളെയും ഒരേ നിലവാരത്തിലാക്കിക്കൊണ്ട് രോഗികള്‍ക്ക്, ഗുണമേന്മ യുള്ള ആരോഗ്യരക്ഷാ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കിയും ഔട്ട് - ഓഫ് - പോക്കറ്റ് എക്സ്പെന്‍ഡിച്ചര്‍ കുറച്ചും ആരോഗ്യ സംവിധാനങ്ങളുടെ പുന:നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ലക്ഷ്യമിടുന്നു. മതിയായ മരുന്ന് വിതരണത്തോടെയും ഉറപ്പായ ചികിത്സാ പ്രോട്ടോക്കോളോടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ജനങ്ങളില്‍ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ വര്‍ദ്ധിച്ച സംഭവത്തെക്കുറിച്ച് എന്റെ സര്‍ക്കാരിന് ധാരണയുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ (ഓറല്‍, ബ്രസ്റ്റ് ആന്റ് സെര്‍വിക്കല്‍) എന്നിവയുടെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി 30 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാരുടെ വാര്‍ഷിക സ്ക്രീനിംഗ് ആരോഗ്യ വകുപ്പ് നടത്തുന്നു. കാന്‍സര്‍ ഗ്രിഡിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യസൗകര്യങ്ങളും കാന്‍സര്‍ കേന്ദ്രങ്ങളിലേയ്ക്ക് നല്കിയിട്ടുണ്ട്.

ആരോഗ്യപ്രദമായ ജീവിതശൈലികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാംപയിനുകള്‍ നടത്തുകയും ജന്തുജന്യ രോഗങ്ങള്‍ക്കായി സാമൂഹിക നിരീക്ഷണം നടത്തുകയും ചെയ്യുന്നു. കൊല്ലം, കോട്ടയം എന്നീ ജില്ലകള്‍, 2023-മാര്‍ച്ച് മാസത്തോടുകൂടി മന്തുരോഗ നിര്‍മ്മാർജ്ജനം പ്രഖ്യാപിക്കുന്നതിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. 'വണ്‍ ഹെല്‍ത്ത് പ്രോജക്ടിന്റെ' ആദ്യ ഘട്ടം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഗവർണ്ണർ പറഞ്ഞു.

ആയുഷ് വകുപ്പ്, ആരോഗ്യരക്ഷ, ആരോഗ്യ-സൗഖ്യം എന്നിവയുടെ കരുതല്‍, പ്രോത്സാഹനം, പുനരധിവാസം എന്നീ കാര്യങ്ങളില്‍ അതിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. ടൂറിസ്റ്റ് റിസോര്‍ട്ടുകളില്‍ വെല്‍നെസ് ആപ്ലിക്കേഷന്‍സിനു വേണ്ടി വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിലവാരവും വ്യവസ്ഥ ചെയ്യുന്ന ആയുഷ് മെഡിക്കല്‍ വാല്യു ടൂറിസം സംബന്ധിച്ച ഒരു പദ്ധതിയുടെ രൂപരേഖ വകുപ്പ് തയ്യാറാക്കുന്നു.

എല്ലാ റേഷന്‍ കാര്‍ഡുകളും 100% ആധാറുമായി ബന്ധിപ്പിക്കുന്നത് പൂര്‍ത്തീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്. റേഷന്‍ കടകളുടെ വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായി, വിവിധ ഉല്‍പന്നങ്ങള്‍/ സേവനങ്ങള്‍ നല്‍കുന്നതിനായി കെ-സ്റ്റോര്‍ പദ്ധതി ആരംഭിച്ചു.

6,690 അന്ത്യോദയ അന്ന യോജന (AAY) കാര്‍ഡുകളും 2,64,762 മുന്‍ഗണനാ കുടുംബ (PHH) കാര്‍ഡുകളും അര്‍ഹരായവര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഗുരുതരമായ രോഗം, അവശത അല്ലെങ്കില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ അംഗങ്ങളായുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. തെരുവുകളില്‍ ജീവിക്കുന്ന ആളുകള്‍ക്കും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമില്ലാത്ത വാടകക്കാര്‍ക്കും ആധാറുമായി ബന്ധിപ്പിച്ച റേഷന്‍ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ കൂട്ടിച്ചേർക്കുന്നു.

English summary
Policy Statement: Government has not abandoned Silver Line, approval is awaited
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X