പൊമ്പിളൈ പിന്മാറി...ലക്ഷ്യം കാണാതെ!! രണ്ടാം സമരം പരാജയം? ഹീറോ മണി തന്നെ!!

  • Posted By:
Subscribe to Oneindia Malayalam

മൂന്നാര്‍: പൊമ്പിളൈ ഒരുമൈയ്‌ക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ മന്ത്രി എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തി വന്ന സമരം അവസാനിപ്പിച്ചു. 20 ദിവസം നീണ്ടു നിന്ന സമരമാണ് അവസാനിപ്പിച്ചിരിക്കുന്നത്.

അടിമാലി ഇരുപതേക്കറില്‍ നടന്ന ചടങ്ങില്‍ മണി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. മണി മൂന്നാറില്‍ വന്ന് മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

 കേസ് പരിഗണിക്കുന്നത്

കേസ് പരിഗണിക്കുന്നത്

ഒന്നാം പൊമ്പിളൈ ഒരുമൈ സമരം വന്‍ വിജയമായിരുന്നു. ഇതിന് വന്‍ ജനശ്രദ്ധ നേടാനും കഴിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മണിക്കെതിരെ രണ്ടാം സമരത്തിനൊരുങ്ങിയത്. തുടക്കത്തില്‍ സമരം മാധ്യമ ശ്രദ്ധ നേടിയെങ്കിലും പിന്നീട് മാധ്യമങ്ങള്‍ പിന്മാറിയതോടെ സമരത്തിന്റെ ശ്രദ്ധയും നഷ്ടപ്പെട്ടു. മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

 രണ്ടാംഘട്ട സമരം

രണ്ടാംഘട്ട സമരം

അടവും ചുവടും മാറ്റി രണ്ടാം ഘട്ട സമരത്തിനെത്താനാണ് പൊമ്പിളൈ ഒരുമൈയുടെ തീരുമാനം. തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കമമെന്ന ആവശ്യവുമായിട്ടാണ് രണ്ടാംഘട്ട സമരം. ജൂലൈ ഒമ്പത് മുതലാണ് രണ്ടാംഘട്ട സമരം ആരംഭിക്കുന്നത്.

 രാജി വയ്ക്കണം

രാജി വയ്ക്കണം

വിവാദ പരാമര്‍ശത്തല്‍ മൂന്നാറിലെ സമരപ്പന്തലിലെത്തി മണി മാപ്പ് പറയണമെന്നായിരുന്നു പൊമ്പിളൈ ഒരുമൈയുടെ ആവശ്യം. മണി രാജി വയ്ക്കണമെന്നും പൊമ്പിളൈ ഒരുമൈ ആവശ്യപ്പെട്ടിരുന്നു. ആദ്യം നിരാഹാര സമരവും പിന്നീട് റിലേ സത്യാഗ്രഹവും ആരംഭിച്ചിരുന്നു.

 ഇപ്പോള്‍ പറയുന്നത്

ഇപ്പോള്‍ പറയുന്നത്

മണിക്കെതിരെ ആയിരുന്നില്ല സമരമെന്നാണ് പൊമ്പിളൈ ഒരുമൈയുടെ പുതിയ വാദം. മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സമരം നടത്തിയവരെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയതെന്നാണ് പൊമ്പിളൈ ഒരുമൈ ഇപ്പോള്‍ പറയുന്നത്. ആക്രമണത്തില്‍ പൊമ്പിളൈ ഒരുമൈ ജനറല്‍ സെക്രട്ടറി രാജേശ്വരിക്കും കൂട്ടാളികള്‍ക്കും മര്‍ദനമേറ്റിരുന്നുവെന്നാണ് ആരോപണം.

 മുട്ടുമടക്കി

മുട്ടുമടക്കി

സമരം മാധ്യമങ്ങളും ബിജെപി, എഎപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ഏറ്റെടുത്തിരുന്നു. എന്നാല്‍ മണിയുടെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന ആരോപണം ശക്തമായതോടെ സമരം ഏറ്റെടുത്ത പാര്‍ട്ടികളും മാധ്യമങ്ങളും പിന്മാറുകയായിരുന്നു. പൊമ്പിളൈ ഒരുമൈക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മണിയും വ്യക്തമാക്കി.

 അശ്ലീല പരാമര്‍ശം

അശ്ലീല പരാമര്‍ശം

അടിമാലി ഇരുപതേക്കറിലെ പരിപാടിക്കിടെ നടത്തിയ പരാമര്‍ശമാണ് മണിക്ക് വിനയായത്. പെമ്പിളൈ ഒരുമ സമരത്തില്‍ കള്ളുകുടി അടക്കമുള്ള വൃത്തികേടുകള്‍ നടന്നിട്ടുണ്ടെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമാണ് മണി പൊതപവേദിയില്‍ പ്രസംഗിച്ചത്.

English summary
pombilai orumai ends strike against mm mani.
Please Wait while comments are loading...